കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ചൈതന്യ മേളയുടെകാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു.

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 20-മത് ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ലോഗോ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പ്രകാശനം ചെയ്തു. കെ.എസ്.എസ്.എസ്. സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, പി.ആര്‍.ഒ. സിജോ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നവംബര്‍ 22 മുതല്‍ 26 വരെ തീയതികളില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തുന്ന മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, മൃഗ സംരക്ഷണം, വിനോദം, വിജ്ഞാനം, ജീവകാരുണ്യം തുടങ്ങിയ വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും ആകാശവാണിയുടെയും പങ്കാളിത്തത്തോടെയാണ് മേള നടത്തുന്നത്.
CN Remya Chittettu Kottayam, #KrishiJagran
Share your comments