1. News

കാര്യവട്ടം ക്യാമ്പസ് ജോബ് ഫെയർ 27ന്; കോളേജ് വിദ്യാർത്ഥികൾക്ക് അവസരം

കോളേജ് വിദ്യാർത്ഥികൾക്ക് അവസരം നൽകി ക്യാമ്പസ് ജോബ് ഫെയർ. ജൂൺ 27 ന് കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിലാണ് ഈ അവസരമൊരുക്കുന്നത്. കേരള യൂണിവേഴ്സിറ്റിയുടെ വിവിധ കോളേജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.

Meera Sandeep
Kariyavattam Campus Job Fair on 27th; Opportunity for college students
Kariyavattam Campus Job Fair on 27th; Opportunity for college students

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥികൾക്ക് അവസരം നൽകി ക്യാമ്പസ് ജോബ് ഫെയർ.  ജൂൺ 27 ന് കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിലാണ് ഈ അവസരമൊരുക്കുന്നത്.  കേരള യൂണിവേഴ്സിറ്റിയുടെ വിവിധ കോളേജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.

ബന്ധപ്പെട്ട വാർത്തകൾ: പി എസ് സി വിവിധ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരത്ത് ടെക്നോപാർക്ക് ആസ്ഥാനമായ IT സ്ഥാപനങ്ങളും ജില്ലയിലുള്ള മറ്റ് IT, നോൺ IT കമ്പനികളുമടക്കം മുപ്പത്തഞ്ചോളം സ്ഥാപനങ്ങളാകും തൊഴിൽദായകരായി ജോബ് ഫെയറിൽ എത്തുന്നത്. മാനേജ്മെന്റ് ആന്റ് കൊമേഴ്സ്, ആർട്ട്സ് ആന്റ് സയൻസ് , ബി.ടെക്, IT എന്നീ വിഭാഗങ്ങളിലെ പാസ് ഔട്ട് ആയവരും അവസാന വർഷ വിദ്യാർത്ഥികളുമാണ് പങ്കെടുക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (24/06/2023)

കാര്യവട്ടം കാമ്പസിൽ 27 ന് രാവിലെ ഒമ്പത് മണിയോടെ രജിസ്ട്രേഷൻ തുടങ്ങും. വൈകിട്ട് അഞ്ച് മണി വരെ തുടരും. ക്യാമ്പസിൽ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ കടകംപള്ളി എംഎൽഎ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ നാഗ്പ്പൂർ ഡിവിഷനിൽ അപ്രന്റിസ് ഒഴിവുകൾ

യൂണിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്ലിന്റേയും കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്റെയും ഐ സി ടി അക്കാദമിയുടെയും നേതൃത്വത്തിൽ കേരള നോളജ് എക്കണോമി മിഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ജോബ് ഫെയർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ( ClI), ടെക്നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ടെക്നോപാർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്.

English Summary: Kariyavattam Campus Job Fair on 27th; Opportunity for college students

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds