News

പാല്‍, പച്ചക്കറി, മത്സ്യ വിതരണം കൂടുതല്‍ സുഗമമാക്കാൻ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ  നടപ്പാക്കുന്നു

സംസ്ഥാന സർക്കാർ കേരളത്തിൽ ബ്ലോക്ചെയിൻ സാങ്കേതികവിദ്യ  നടപ്പാക്കുന്നു. പാല്‍, പച്ചക്കറി, പഴം മത്സ്യ വിതരണത്തിനും വിളകളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുമാണ് ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ കേരള സർക്കാർ ആലോചിക്കുന്നത് . ഇന്ത്യയില്‍ ഇതാദ്യമായി സര്‍ക്കാര്‍ മേഖലയിലെ ഈ ഉദ്യമം കേരള ഡെവലപ്‌മെന്റ് ആന്‍ഡ് അന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിൽ (കെ-ഡിസ്‌ക്) മുഖേനയാകും  നടപ്പിലാക്കുക.

ബ്ലോക്ചെയിനുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും കെ-ഡിസ്‌ക് വഴിയൊരുക്കുന്നു. ഈ മേഖലയ്ക്കാവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മനുഷ്യശേഷി വികസിപ്പിക്കാനും പരിശീലന കോഴ്‌സുകളും പ്രോഗ്രാമുകളും തുടങ്ങാനും കെ-ഡിസ്‌കിന് പദ്ധതിയുണ്ട്. വിദ്യാര്‍ത്ഥികൾക്കായി ബ്ലോക്‌ചെയിന്‍ മേഖലയില്‍ പരിശീലനം നൽകുന്നതിനായി അക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്‌മെന്റ് (എബിസിഡി) എന്ന പേരിൽ പരിശീലന കോഴ്സുകളും തുടങ്ങിയിട്ടുണ്ട്.

പാൽ വിതരണത്തിനായി മില്‍ക് ചെയ്ന്‍ എന്ന പേരിലാണ് ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യ നടപ്പിലാക്കുക. ഉത്പ്പാദനം, സംഭരണം, വിതരണം എന്നിവയില്‍ ഗുണനിലവാരം ഉറപ്പുവരുത്താനാണ് അത്യാധുനിക സങ്കേതിക വിദ്യ പരീക്ഷിക്കുന്നതെന്ന് കെ-ഡിസ്‌ക് ചെയര്‍മാന്‍ കെ.എം എബ്രഹാം വ്യക്തമാക്കി. പാല്‍ വിതരണ ശൃംഖലയുടെ വിവരങ്ങള്‍ ഇലക്ട്രോണിക് ലെഡ്ജറായി സൂക്ഷിക്കും. ശൃംഖലയിലെ ഓരോന്നിനും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നൽകും.

ഈ നമ്പര്‍ ഉപയോഗിച്ച് ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും സ്രോതസ്സും കണ്ടെത്താന്‍ കഴിയുന്ന രീതിയിലായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുക. കാര്‍ഷികവിളകളുടെ നഷ്ടം വിലയിരുത്തി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്ന സ്മാര്‍ട്ട് ക്രോപ് ഇന്‍ഷുറന്‍സും ഇതിന്റെ ഭാഗമാണ്. സമാര്‍ട്ട് കോണ്‍ട്രാക്ട് എന്ന സംവിധാനം ഉപയോഗിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള തര്‍ക്കം ഒഴിവാക്കാനും, തട്ടിപ്പുകാരെ കണ്ടെത്താനും എളുപ്പത്തിൽ സാധ്യമാകും.

പ്രകൃതിക്ഷോഭം കാരണമുണ്ടാകുന്ന വിളനഷ്ടം വിലയിരുത്തി പരമാവധി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന സ്മാര്‍ട്ട് വിള ഇന്‍ഷുറന്‍സ് പദ്ധതിയാണ് ബ്ലോക്ചെയിനിലൂടെ നടപ്പാക്കുന്ന മറ്റൊരു സേവനം. നഷ്ടത്തിന്‍റെ യഥാര്‍ഥ കാരണം പ്രതികൂല കാലാവസ്ഥയാണോ എന്നു നിശ്ചയിക്കാനും ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് .കമ്പനിയുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും മാത്രമല്ല, തട്ടിപ്പുകാരെ കണ്ടുപിടിക്കാനും കഴിയും.  ബ്ലോക്ചെയിനിലെ സ്മാര്‍ട്ട് കോണ്‍ട്രാക്ട് എന്ന സംവിധാനമാണ് ഇതിനു സഹായകമാകുക.

ബ്ലോക്ചെയിന്‍ അധിഷ്ഠിതമായി വിവരങ്ങള്‍ സൂക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യാവുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ് സ്മാര്‍ട് കോണ്‍ട്രാക്ട്..തിരുത്തലുകളോ കുതന്ത്രങ്ങളോ അനുവദിക്കാത്തതുകൊണ്ട് ഇന്‍ഷുറന്‍സ് സ്ഥാപനത്തിനും ഗുണഭോക്താവിനും പരസ്പര വിശ്വാസം ഉറപ്പാക്കാനാവും.

പച്ചക്കറിയുടെയും മത്സ്യത്തിന്‍റെയും വിതരണമാണ് ബ്ലോക്ചെയിന്‍ സാങ്കേതിക വിദ്യയുടെ സാധ്യത പരിശോധിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു മേഖല. സ്വന്തം പച്ചക്കറി കൃഷിയിടങ്ങളെയും ഫിഷ് ലാന്‍ഡിങ് കേന്ദ്രങ്ങളെയും പായ്ക്കിങ് കേന്ദ്രങ്ങളെയും കര്‍ഷകര്‍ ജിയോകോഡഡ് ഇമേജ് വഴി ബ്ലോക്ചെയിന്‍ ശൃംഖലയില്‍ ചേര്‍ക്കുകയാണു ചെയ്യുന്നത്...ഈ കോഡിലൂടെ കര്‍ഷകരുടെയോ കരാറുകാരുടെയോ പായ്ക്കറ്റിലാക്കിയ ഉത്പന്നം തൂക്കവും ക്യൂ .ആര്‍ കോഡും. ആര്‍.എഫ്ഐഡിയും സഹിതം ശൃംഖലയില്‍ റജിസ്റ്റര്‍ ചെയ്യാനാവും....ബ്ലോക്ചെയിനില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യ അവസരങ്ങള്‍ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ -.കെ-ഡിസ്ക് ആസൂത്രണം ചെയ്ത ആക്സിലറേറ്റഡ് ബ്ലോക്ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്മെന്‍റ് (എബിസിഡി) എന്ന പേരിലുള്ള പരിശീലന കോഴ്സിലേയ്ക്ക് റജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. 
വിശദവിവരങ്ങള്‍ക്ക്: 04712700813 abcd.kdisc.kerala.gov.in

English Summary: KDISC

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine