1. News

വനിതകൾക്ക് വരുമാനം കണ്ടെത്താൻ ‘കെപ്കോ’ പദ്ധതികൾ

സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കി വരുമാനം വർധിപ്പിക്കാൻ ഉപകരിക്കും വിധമാണ് കെപ്‌കോ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്.

Darsana J
വനിതകൾക്ക് വരുമാനം കണ്ടെത്താൻ ‘കെപ്കോ’ പദ്ധതികൾ
വനിതകൾക്ക് വരുമാനം കണ്ടെത്താൻ ‘കെപ്കോ’ പദ്ധതികൾ

കോഴി വളർത്തൽ മേഖലയുടെ സമഗ്ര വികസനം, നവീകരണം എന്നിവ കൂടാതെ സ്ത്രീകൾക്ക് വരുമാനം കണ്ടെത്താനുള്ള നിരവധി പദ്ധതികൾക്ക് കെപ്കോ രൂപം നൽകിയിട്ടുണ്ട്. കോഴിയിറച്ചിയുടെയും, കോഴിമുട്ടയുടെയും ഉൽപാദനത്തിൽ കർഷകർ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ സംരംഭമായ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) രൂപീകൃതമായത്. സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കി വരുമാനം വർധിപ്പിക്കാൻ ഉപകരിക്കും വിധമാണ് കെപ്‌കോ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണക്രമത്തിൽ നിന്ന് ഇവ ഒരിക്കലും ഒഴിവാക്കരുത്

  • ആശ്രയ

വിധവകളെ സ്വയംപര്യാപ്തത നേടാൻ കരുത്തരാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കെപ്‌കോ പദ്ധതിയാണ് ആശ്രയ. ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗുണഭോക്താവിനും 10 കോഴിയും, 3 കിലോ കോഴി തീറ്റയും,  മരുന്നും സൗജന്യമായി നൽകുന്നു. ആശ്രയയിലൂടെ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ അറുപത്തിനായിരത്തോളം വിധവകൾക്ക് സഹായം നൽകാൻ കെപ്‌കോയ്ക്ക് സാധിച്ചിട്ടുണ്ട്.

  • നഗരപ്രിയ

ഗ്രാമങ്ങൾ പോലെ നഗരങ്ങളിലെ മുട്ട ഉൽപാദനം വർധിപ്പിക്കാനും മാലിന്യങ്ങളുടെ സുഗമമായ നിർമ്മാർജ്ജനത്തിനും വഴിയൊരുക്കാൻ സ്ത്രീകളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത്. ഓരോ ഗുണഭോക്താവിനും 5 കോഴി, 5 കിലോ കോഴി തീറ്റ, ആധുനിക രീതിയിലുള്ള ഒരു കൂട്, മരുന്ന് എന്നിവ ലഭിക്കുന്ന രീതിയിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരവാസികളായ ഏകദേശം 13,000 വനിതകൾക്ക് പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്.

  • വനിതാമിത്രം

കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് കെപ്‌കോ വനിതാമിത്രം. ഓരോ ഗുണഭോക്താവിനും 10 കോഴിയും, ഒരു കിലോ തീറ്റയും, മരുന്നുമാണ് നൽകുന്നത്. കുടുംബ യൂണിറ്റുകളിലെ അംഗങ്ങളായ ഏകദേശം 30,000 ത്തോളം വനിതകൾക്ക് ഈ പദ്ധതി വഴി സഹായം ലഭിച്ചിട്ടുണ്ട്.

നിലവിൽ കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി ചില പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് കെപ്‌കോ. അതിന് മുന്നോടിയായി കയർ മേഖലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് കൈത്താങ്ങായി കോഴിവളർത്തൽ പദ്ധതി കൂടി നടപ്പാക്കാൻ കെപ്കോ ഒരുങ്ങുകയാണ്.

English Summary: 'KEPCO' schemes to generate income for women

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds