1. News

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന: മത്സ്യകൃഷിയ്ക്ക് സബ്സിഡി

പാലക്കാട് ജില്ലയിലുള്ള എസ്.സി, എസ്.ടി വനിതകൾക്കും പൊതുവിഭാഗകാർക്കും അപേക്ഷിക്കാം. ബയോഫ്ലോക്ക് യൂണിറ്റ്, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം യൂണിറ്റ്, അലങ്കാര മത്സ്യകൃഷി യൂണിറ്റ് എന്നിവ പദ്ധതികൾ ഉൾപ്പെടുന്നു.

Darsana J

1. പാലക്കാട്: ജില്ലയിലെ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി പദ്ധതിയിലേക്ക് എസ്.സി, എസ്.ടി വനിതകൾക്കും പൊതുവിഭാഗകാർക്കും അപേക്ഷിക്കാം. ബയോഫ്ലോക്ക് യൂണിറ്റ്, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം യൂണിറ്റ്, അലങ്കാര മത്സ്യകൃഷി യൂണിറ്റ് എന്നിവയാണ് പദ്ധതികൾ.

പൊതുവിഭാഗത്തിന് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനവും എസ്.സി, എസ്.ടി വനിതാ വിഭാഗങ്ങൾക്ക് 60 ശതമാനം യൂണിറ്റ് കോസ്റ്റ് നിരക്കിലും സബ്സിഡി ലഭിക്കും. ജൂലൈ 25നകം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിൽ നേരിട്ടോ ddfpkd@gmail.comലോ നൽകാം. അതത് പഞ്ചായത്തിലെ അക്വാകൾച്ചർ പ്രമോട്ടർ മുഖേനയും അപേക്ഷ നൽകാം. (കടപ്പാട്: The Local Economy)

2. മലപ്പുറം: ദേശീയ അംഗീകാര നിറവിൽ മലപ്പുറത്തെ കർഷകൻ. ജഗജീവൻ റാം അഭിനവ് കിസാൻ പുരസ്കാരത്തിന് മലപ്പുറം ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം നാമനിർദ്ദേശം ചെയ്ത കുറുവാ പഞ്ചായത്ത് സ്വദേശി കരുവള്ളി മുഹമ്മദ് അമീർ ബാബു അർഹനായി. ദേശീയ കാർഷിക ഗവേഷണ കൗൺസിൽ കർഷകരുടെ നൂതന ആശയങ്ങൾക്കും സാങ്കേതിക മികവിനും നൽകുന്ന പുരസ്കാരമാണിത്.

ദേശീയതലത്തിൽ നിർദ്ദേശിക്കപ്പെട്ട നൂറോളം കർഷകരിൽ നിന്നാണ് ശ്രീ അമീർ ബാബു പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ നിരവധി ജില്ല, സംസ്ഥാന അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. ഭാര്യ ആയിഷയും മക്കളായ റിഫ റിൻഷ, റിസ്‍വാൻ റിയ എന്നിവരടങ്ങിയ കുടുംബവും കാർഷിക വൃത്തിയിൽ അമിറിനെ സഹായിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾ വാഴപ്പഴം കഴിയ്ക്കാമോ?

വൃത്തിയിൽ അമിറിനെ സഹായിക്കുന്നുണ്ട്. ദേശീയ കാർഷിക കൗൺസിലിന്റെ 94 ആമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാർ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. (കടപ്പാട്: സിറാജ് മലയാളം)

3. അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏക മരുന്നാണ് റസ്ഡിപ്ലാം (Risdiplam). ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സര്‍ക്കാര്‍ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. 14 കുട്ടികള്‍ക്ക് ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന മരുന്നുകളാണ് നല്‍കിയത്.

14 യൂണിറ്റ് മരുന്നുകളാണ് നല്‍കിയത്. 21 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ മരുന്ന് നല്‍കാന്‍ തീരുമാനിച്ചത്. 2 കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വച്ച് മരുന്ന് നല്‍കിയിരുന്നു. 12 കുട്ടികള്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് കോഴിക്കോട് വച്ച് മരുന്ന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഇന്നലെയും ഇന്നുമായി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയാണ് ഈ കുട്ടികള്‍ക്ക് മരുന്നുകള്‍ നല്‍കിയത്.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായിട്ടാണ് അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് ഇത്തരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മരുന്ന് നല്‍കുന്നത്. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെയാണ് വിലപിടിപ്പുള്ള മരുന്നുകളും നല്‍കുന്നത്.

4. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 2021-22 ലെ കാർഷിക അവാർഡുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട വിഭാഗങ്ങൾ താഴെ നൽകുന്നു. ഹരിത കൃഷി, മികച്ച സംരക്ഷണ കർഷക/ മികച്ച സംരക്ഷണ കർഷകൻ, മികച്ച സംരക്ഷണ കർഷകൻ (മൃഗം/ പക്ഷി) എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് നടത്തുന്ന നൂതന കണ്ടുപിടിത്തങ്ങൾക്കും പരിഗണന നൽകുന്നതാണ്. അപേക്ഷ സമർപ്പിക്കുവാനും, അപേക്ഷ സമർപ്പിക്കുവാൻ വേണ്ട മാതൃക ഡൗൺലോഡ് ചെയ്യുവാനും മറ്റും വിശദവിവരങ്ങൾക്കും www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ -0471 2724740.

5. അഞ്ച് ജില്ലകളിൽ മാർക്കറ്റിംഗ് ഔട്ട്‌ലറ്റുകൾ ഒരുങ്ങുന്നു. ആഭ്യന്തര മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ ഫിഷറീസ് വകുപ്പ്. ഉൾനാടൻ മത്സ്യ ഉത്പാദനം വ്യാപിപ്പിക്കുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് അത്യാധുനിക മാർക്കറ്റിംഗ് ഔട്ട്‌ലറ്റുകൾ സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിനാണ് ആലോചന. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ അടങ്കൽ തുക വരുന്ന 30 മാർക്കറ്റിംഗ് ഔട്ട്‌ലെറ്റുകളാണ് ഉദ്ദേശിക്കുന്നത്. ഉൾനാടൻ മത്സ്യങ്ങളെ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച് സർക്കാർ സ്ഥാപനമായ ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ (അഡാക്ക്) വഴി ഇത്തരം കേന്ദ്രങ്ങളിലൂടെ വിൽപന നടത്തും.

6. ആ​റ്റി​ങ്ങ​ൽ: കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ അ​റി​വു​ക​ൾ തേ​ടി വി​ദ്യാ​ല​യ മു​റി​ക​ളി​ൽ നി​ന്ന്​ കു​ട്ടി​ക​ൾ പാ​ട​ശേ​ഖ​ര​ത്തി​ലേക്ക്. ക​ട​യ്ക്കാ​വൂ​ർ എ​സ്.​എ​സ്.​പി.​ബി.​എ​ച്ച്.​എ​സി​ലെ​യും കി​ഴു​വി​ലം പു​ര​വൂ​ർ എ​സ്.​വി.​യു.​പി.​എ​സി​ലെ​യും കു​ട്ടി​ക​ളാ​ണ് ഉ​ഴു​തു​മ​റി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ച​ളി മ​ണ്ണി​ലി​റ​ങ്ങി ഞാ​റു​ന​ട്ട്​ കൃ​ഷി​യു​ടെ പ്രാ​യോ​ഗി​ക അ​റി​വു​ക​ൾ നേ​ടി​യ​ത്.

ക​ട​യ്ക്കാ​വൂ​ർ എ​സ്.​എ​സ്.​പി.​ബി.​എ​ച്ച്.​എ​സി​ലെ സ്റ്റു​ഡ​ന്‍റ്​​സ്​ പൊ​ലീ​സ് കാ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ട​യ്ക്കാ​വൂ​ർ ജ​ന​മൈ​ത്രി പൊ​ലീ​സ് പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് ക​വ​ല​യൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. പു​തു​ത​ല​മു​റ​ക്ക് കൃ​ഷി രീ​തി​ക​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും പൊ​തു സ​മൂ​ഹ​ത്തെ കാ​ർ​ഷി​ക വൃ​ത്തി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് 'ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്'​പ​ദ്ധ​തി എ​സ്.​പി.​സി യൂ​നി​റ്റ് ഏ​റ്റെ​ടു​ത്ത​ത്. ജൈ​വ കാ​ർ​ഷി​ക അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ സു​രേ​ഷ്, സ​ത്യ​ൻ എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് നെ​ൽ​കൃ​ഷി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ഇ​തി​നു​ശേ​ഷ​മാ​ണ് കു​ട്ടി​ക​ൾ ഞാ​റു ന​ടീ​ൽ ആ​രം​ഭി​ച്ച​ത്. (കടപ്പാട്: മാധ്യമം)

7. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് കൃഷിവകുപ്പിന്റെ ഗ്രാസ് റൂട്ട് ലെവല്‍ ഓഫീസുകളില്‍ അതായത് കൃഷിഭവനുകളില്‍ ഇന്റ്വേണ്‍ഷിപ്പിന് അവസരം ഒരുക്കുന്നു. ഇതിലൂടെ, അവര്‍ക്ക് സംസ്ഥാനത്തെ കാര്‍ഷിക സാഹചര്യം അടുത്തറിയാനും വിള ആസൂത്രണം, കൃഷി, വിപണനം, വ്യാപനം, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നേരിട്ടുള്ള അനുഭവം നേടാനും കഴിയും. കര്‍ഷകരുമായും കാര്‍ഷിക, അനുബന്ധ മേഖലകളിലെ പ്രവര്‍ത്തകരുമായും സംവദിക്കാന്‍ യുവാക്കള്‍ക്ക് മികച്ച അവസരം നല്‍കുവാന്‍ ഉദ്ദേശിച്ചാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

കൃഷിയില്‍ വി.എച്ച്.എസ്.ഇ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും കൃഷി/ഓര്‍ഗാനിക് ഫാമിംഗില്‍ ഡിപ്ലോമ ഉള്ളവര്‍ക്കും ഇന്റ്വേണ്‍ഷിപ്പിന് അപേക്ഷിക്കാന്‍ അർഹതയുണ്ട്. 01.08.2022 പ്രകാരം 18-41 വയസ്സിനിടയില്‍ പ്രായമുളളവരായിരിക്കണം അപേക്ഷകര്‍. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.keralagriculture.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി പദ്ധതിക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം അനക്‌സ് 1 പ്രകാരം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കൂടാതെ പൂരിപ്പിച്ച അപേക്ഷാഫോറവും സര്‍ട്ടിഫിക്കറ്റുകളും അഭിമുഖ സമയത്ത് സമര്‍പ്പിക്കേണ്ടതാണ്. പ്രോത്സാഹനമായി പ്രതിമാസം 2500 രൂപ വീതം നല്‍കുന്നതാണ്. ഇന്റേണ്‍ഷിപ്പിന്റെ കാലാവധി 180 ദിവസമാണ് (ആറ് മാസം). ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. (കടപ്പാട്: കൃഷിദീപം)

8. കാട് വെട്ടി യന്ത്രം (ബ്രഷ് കട്ടർ) വാങ്ങുന്നതിന് സബ്സിഡി അനുവദിക്കുന്നു . ചിറയിൻകീഴ് കൃഷിഭവനിൽ നിന്നും സ്റ്റേറ്റ് ഹോൾട്ടി കൾച്ചർ മിഷൻ പദ്ധതി പ്രകാരം ( SHM) കാടുവെട്ടി യന്ത്രത്തിന് (ബ്രഷ് കട്ടറിന്) 50 ശതമാനം സബ്സിഡി അനുവദിക്കുന്നു. (പരമാവധി 15,000 രൂപ) താല്പര്യമുള്ള കർഷകർ ചിറയിൻകീഴ് കൃഷിഭവനിൽ 22.07.22ന് മുൻപ് അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.

9. പരിസ്ഥിതിസംരക്ഷണ യോഗത്തിൽ പങ്കാളിയായി ഒമാൻ. മികച്ച ഭാവിക്കായുള്ള പരിസ്ഥിതി സഹകരണം എന്ന തലക്കെട്ടിൽ ഇറാനിൽ നടന്ന യോഗത്തിൽ സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് പരിസ്ഥിതി അതോറിറ്റി പങ്കെടുത്തു. പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അമേരിയാണ് ഒമാന്റെ പ്രതിനിധി സംഘത്തെ നയിച്ചത്. യു.എൻ എൻവയൺമെന്റ് പ്രോഗ്രാം, യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാം, യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

മേഖലയെ ബാധിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിൽ പ്രാദേശിക സഹകരണം വർധിപ്പിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിട്ടത്. പ്രകൃതിസംരക്ഷണത്തിന് സമയബന്ധിതമായ പ്രവർത്തനങ്ങളെ കുറിച്ച് കൂട്ടുത്തരവാദിത്തമെന്ന നിലയിൽ പരിസ്ഥിതിമേഖലയിലെ സഹകരണത്തിന്റെ ആവശ്യകതയെ പറ്റിയും യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. (കടപ്പാട്: മാധ്യമം)

10. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ശക്തമായ മഴ കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാലു ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

വടക്ക് കിഴക്കന്‍ അറബിക്കടലില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ച ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനും തുടര്‍ന്ന് ഒമാന്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറിനിടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞു.

English Summary: Pradhan Mantri Matsya Sampada Yojana: subsidy for Fish Farming

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds