1. News

കേരള കർഷക തൊഴിലാളി ക്ഷേമനിധി: വിവിധ പഞ്ചായത്തുകളിൽ സിറ്റിംഗ്

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ സിറ്റിംഗ് നടക്കും.

Meera Sandeep
കേരള കർഷക തൊഴിലാളി ക്ഷേമനിധി: വിവിധ പഞ്ചായത്തുകളിൽ സിറ്റിംഗ്
കേരള കർഷക തൊഴിലാളി ക്ഷേമനിധി: വിവിധ പഞ്ചായത്തുകളിൽ സിറ്റിംഗ്

തൃശ്ശൂർ: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ സിറ്റിംഗ് നടക്കും.

വടക്കേക്കാട് - മെയ് നാല്, തൃക്കൂർ - മെയ് ആറ്, മേലൂർ, കൊരട്ടി എന്നിവിടങ്ങളിൽ മെയ് ഒമ്പത്, തിരുവില്വാമല - മെയ് 12, കാറളം - മെയ് 15, മുല്ലശ്ശേരി - മെയ് 17 എന്നിങ്ങനെയാണ് സിറ്റിംഗ്. മെയ് 19ന് കൊണ്ടാഴി, മെയ് 20ന് ചൊവ്വന്നൂർ, മെയ് 23ന് കൈപ്പമംഗലം,  മെയ് 25ന് അന്നമനട, മെയ് 27ന് പഴയന്നൂർ, മെയ് 30ന് വേലൂർ എന്നിവിടങ്ങളിൽ സിറ്റിംഗ്  നടക്കും.

ബന്ധപ്പെട്ട വാർത്തകൾ: കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

മുൻകൂട്ടി ക്ഷേമനിധി ഓഫീസിൽ അപേക്ഷ നൽകിയവരെ മാത്രമാണ് സിറ്റിംഗിൽ അംഗങ്ങളായി ചേർക്കുക. സിറ്റിംഗിൽ പുതിയ അപേക്ഷകൾ പരിഗണിക്കില്ല. പുതുതായി ചേരുന്നവർ സ്ക്കൂൾ സർട്ടിഫിക്കറ്റ് / ആധാർ കാർഡ് / തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

കൂടിക്കാഴ്ച സമയത്ത് മേൽ പറഞ്ഞവയുടെ അസ്സലുകൾ പരിശോധനയ്ക്ക് ഹാജരാക്കണം. 24 മാസത്തിൽ കൂടുതലുള്ള അംശാദായ കുടിശ്ശിക സിറ്റിങ്ങിൽ സ്വീകരിക്കും. അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള കാലയളവ് മെയ് 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഫോൺ: 0487 - 2386754

English Summary: Kerala Farmer Labor Welfare Fund: Sitting in various panchayats

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds