1. News

സർക്കാരിൻ്റെ മത്സ്യകൃഷി പദ്ധതികളെക്കുറിച്ച് അറിഞ്ഞിരിക്കാം

മുക്ക് ആവശ്യമുള്ള മീൻ നമുക്ക് തന്നെ ഉത്പാദിപ്പിക്കാൻ സാധിക്കും. ഇത് നമ്മുടെ മത്സ്യസമ്പത്ത് വ‍ര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

Saranya Sasidharan
kerala government's fish farming schemes
kerala government's fish farming schemes

കേരള സര്‍ക്കാ‍ര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നൂതനമായ കൃഷിരീതിക‍ള്‍ ഉ‍ള്‍പ്പെടുത്തിക്കൊണ്ട് ജനകീയ മത്സ്യകൃഷി എന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ട് . ഇതിൽ നിങ്ങൾക്ക് വിവിധ തരത്തിലുള്ള മത്സ്യകൃഷി ചെയ്യാവുന്നതാണ്. നമുക്ക് ആവശ്യമുള്ള മീൻ നമുക്ക് തന്നെ ഉത്പാദിപ്പിക്കാൻ സാധിക്കും. ഇത് നമ്മുടെ മത്സ്യസമ്പത്ത് വ‍ര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

1. ഓരുജല കുളത്തിലെ വിശാല മത്സ്യകൃഷി

ജലാശയത്തിൽ ലഭ്യമായ പ്രകൃതിദത്ത ജീവികളെ കഴിച്ച് ജീവിക്കുന്ന മത്സ്യങ്ങളെ വളര്‍ത്തുന്ന കൃഷിരീതിയാണിത്. ഇവയ്ക്ക് ക്രിത്രിമ ആഹാരം ന‍ല്‍കേണ്ടതില്ല. ശാസ്ത്രീയ‍മായ രീതിക‍ൾ അവലംബിക്കാ‍ന്‍ സാധിക്കാത്ത കുളങ്ങളിലാണ്, ഇപ്രകാരം കൃഷി ചെയ്യാവുന്നത്. കുളത്തിലെ വെള്ളം വറ്റിപോകാത്തതും, എന്നാല്‍ കുറഞ്ഞ അളവിലുള്ള ജലനിരപ്പ് ഒരു മീറ്ററിന് താഴെയാകാത്തതുമായ കുളങ്ങ‍ളാണ് ഈ കൃഷി രീതിയ്ക്ക് ഉപയോഗിക്കാവുന്നതാണ്. സ്വന്തമായോ, പൊതുകുളങ്ങളിലോ ഏറ്റവും കുറഞ്ഞ വിസ്തൃതി 1 സെന്റ് എങ്കിലുമുള്ള കുളങ്ങ‍ളാണ് ഈ രീതിയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ഹെക്ടറിന് 5000 മത്സ്യകുഞ്ഞുങ്ങ‍ൾ എന്ന തോതി‍ല്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കാവുന്നതാണ്.

2. ഒരു നെല്ലും ഒരു ചെമ്മീൻ പദ്ധതി

സംസ്ഥാനത്ത് കാണപ്പെടുന്ന വിശാലമായ പൊക്കാളി, കൈപാട്, വയലുകളില്‍ ഉപ്പുവെള്ളം കടന്നു കയറുന്നത് തുടരുന്നതിനാല്‍ ഇത് കാർഷിക മേഖലയ്ക്ക് അനുയോജ്യമല്ല. ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിൽ ഇത്തരം പാടങ്ങൾ വ്യാപകമായി കാണപ്പെടുന്നു. വരമ്പുകള്‍ക്ക് ആവശ്യമായ ചെറിയ മാറ്റങ്ങൾ വരുത്തി ഈ പ്രദേശങ്ങളിൽ ചെമ്മീന്‍കൃഷി നടപ്പിലാക്കാവുന്നതാണ്. നെല്ല്, ചെമ്മീൻ, എന്നിവയ്ക്കുള്ള പോഷകങ്ങള്‍ ഫലപ്രദയമായി പുനരുപയോഗം ചെയ്യുന്നതിലൂടെ വിഭവങ്ങളുടെ സുസ്ഥിര ഉപഭോഗം നടക്കുന്നു. ഇതുകൂടാതെ കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുകുയും ചെയ്യുന്നു. ഒരു ചെമ്മീൻ കൃഷിയിടത്തിന്റെ ഏറ്റവും കുറഞ്ഞ വിസ്തീര്‍ണ്ണം 100 സെന്റ് ആയിരിക്കും. ഈ കൃഷിയിടങ്ങളില്‍ ചെമ്മീ‍ൻ കൃഷിക്കുള്ള യൂണിറ്റ് ചെലവ് ഹെക്ടറിന് 0.3 ലക്ഷം രൂപയാണ്. ഇതില്‍ ചെമ്മീൻ വിത്തിന്റെ വില ഉള്‍പ്പെടുത്തി (100 എണ്ണത്തിന് 60 രൂപ നിരക്കില്‍ ആണ്) യിരിക്കുന്നു.

3. കൃത്രിമ കുളത്തിലെ മത്സ്യകൃഷി

വീടുകളോട് ചേര്‍ന്ന് മത്സ്യകൃഷി പ്രവര്‍ത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സാധാരണയായി മഴക്കാലത്തും, ഭൂഗര്‍ഭ ജലനിരപ്പ് 1.5 ൽ താഴെയുള്ള പ്രദേശങ്ങളിൽ താഴ്ന്ന സ്ഥലത്തിനോടു ചേര്‍ന്ന് കൃത്രിമ കുളം സജ്ജമാക്കി അതില്‍ പോളിത്തീൻ ലൈനിംഗ് നല്‍കി ജലം സംഭരിച്ച് നിര്‍ത്തി മത്സ്യങ്ങളെ നിക്ഷേപിച്ചു കൃഷി ചെയ്യുന്ന രീതിയാണിത്. 1.2 മീറ്റർ ആഴത്തിൽ 200 ചതുരശ്ര മീറ്റർ വലുപ്പത്തിൽ കുളം നിര്‍മ്മിച്ചാണ് കൃഷി ചെയ്യുന്നത്. കുളത്തില്‍ നിന്ന് കുഴിച്ചെടുത്ത മണ്ണ് കുളത്തിന് ചുറ്റും വരമ്പ് നിര്‍മ്മിക്കാൻ ഉപയോഗിക്കാം. സാധാരണയായി കുളത്തിന്റെ നിര്‍മ്മാണത്തിനുള്ള സ്ഥലം കുളത്തിൽ നിന്നുള്ള വെള്ളം സൈഫണിംഗ് വഴി പൂര്‍ണ്ണമായും നീക്കാന്‍ കഴിയുന്ന രീതിയിലാകണം. കുളത്തിന്റെ അടിഭാഗത്ത് മൂര്‍ച്ചയുള്ളതോ കൂര്‍ത്തതോ ആയ ഏതെങ്കിലും വസ്തുക്കൾ ഉണ്ടെങ്കിൽ ഷീറ്റിന് പഞ്ചറിംഗ് ഒഴിവാകുന്നതിനായി കുളത്തിന്റെ അടിഭാഗം നല്ല നിലവാരമുള്ള 500 മൈക്രോൺ പോളിത്തീൻ ഷീറ്റ് കൊണ്ട് ലൈന്‍ ചെയ്യുന്നു. സ്വാഭാവിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി 3 മുതൽ 4 ഇഞ്ച് വരെ കട്ടിയുള്ള നല്ല നിലവാരമുള്ള മണല്‍ ഷീറ്റിൽ നിര്‍ത്താവുന്നതാണ്. പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ കുളം പൊതുവെ കര്‍ഷക വാസസ്ഥലത്തോട് വളരെ അടുത്തായതുകൊണ്ട് ഈ കൃഷി രീതി വളരെ എളുപ്പമാക്കുന്നു.

4. കൂടുകളിൽ ശുദ്ധജല മത്സ്യകൃഷി

എല്ലാ വശങ്ങളും വലകളാ‍ൽ ചുറ്റപ്പെട്ട കൂടുകളി‍ൽ ശുദ്ധജല മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു കുറഞ്ഞ വിസ്തൃതിയിൽ കൂടുതൽ സാന്ദ്രതയി‍ൽ മത്സ്യംവളര്‍ത്തുന്ന കൃഷിരീതിയാണ് കൂടുകളി‍ൽ ശുദ്ധ ജല മത്സ്യകൃഷി. വളരെയധികം ആയാസരഹിതമായ പരിപാലനമുറകൾ ശാസ്ത്രീയമായി പാലിച്ച്, പൂര്‍ണ്ണമായോ, ഭാഗികമായോ വിളവെടുപ്പ് നടത്താന്‍ സാധിക്കുന്നു. ശുദ്ധജല സ്ത്രോസുകളായ ക്വാറി കുളങ്ങൾ ആഴംകൂടിയ വെള്ളകെട്ടുക‍ൾ എന്നിവയി‍‍ൽ കൂടുകൾ സ്ഥാപിച്ച് ശുദ്ധജല മത്സ്യകൃഷി ചെയ്യുവാ‍ൻ സാധിക്കുന്നതാണ്. പങ്കേയസ്, ഗിഫ്റ്റ് (തിലാപ്പിയ) എന്നീ മത്സ്യങ്ങളെ കൂടാതെ കൈതകോര, കാരി എന്നിവയെ കൂടുകളില്‍ വളര്‍ത്താവുന്നതാണ്. 4 മീറ്ററോളം താഴ്ചയുള്ള വെള്ളകെട്ടുക‍ളാണ് ഇതിലേക്ക് ഉപയോഗിക്കാവുന്നത്. ജി.ഐ പൈപ്പുകളില്‍ ഉയ‍ര്‍ന്ന സാന്ദ്രതയോടുകൂടിയ പോളിത്തീ‍ൻ പുറംവലയും നൈലോ‍ണ്‍ ഉ‍ള്‍വലയുമായി ആവരണം ചെയ്തിരിക്കുന്ന വലകൂടുക‍ൾ സ്ഥാപിക്കുമ്പോ‍ൾ അടിത്തട്ടി‍ൽ നിന്ന് കുറഞ്ഞത് അരമീറ്ററോളം കൂടിന്റെ അടിവശം ഉയര്‍ന്നിരിക്കണം. 4x3x2.5 മീറ്റർ ഫ്ലോട്ടിംഗ് കൂടുകളാണ് അനുയോജ്യം. കൂടിന്റെ മുക‍ള്‍വശം ഇതേവലകൾ തന്നെ ആവരണം ചെയ്യുകയും, മത്സ്യങ്ങള്‍ക്കു തീറ്റ ന‍ല്‍കുന്നതിനുള്ള മുകള്‍വശം അടക്കുന്നതിനും, തുറക്കുന്നതിനും സംവിധാനം ഉള്ളതായിരിക്കണം. ഫ്ലോട്ടുകൾ, ബാരലുകൾ എന്നിവയുടെ സഹായത്തോടുകൂടി കൂടുക‍ൾ നിശ്ചിത സ്ഥലത്തില്‍ സ്ഥാപിക്കാവുന്നതാണ്. 60 ക്യൂബിക് മീറ്റ‍ർ വിസ്തൃതിയുള്ള 2 കൂടുക‍ൾ അടങ്ങുന്ന ഒരു യൂണിറ്റ് ചെലവ് 3.00 ലക്ഷം രൂപയാണ്. ഇതില്‍ അടിസ്ഥാന പ്രവ‍ര്‍ത്തന ചെലവുകള്‍ക്ക് 1.8 ലക്ഷം രൂപയും ഉ‍ള്‍പ്പെടുന്നു. പുതിയ യൂണിറ്റുകള്‍ക്ക് യൂണിറ്റ് ചെലവിന്റെ 40% ഉം, ഇതിനകം സ്ഥാപിച്ച യൂണിറ്റ് പ്രവര്‍ത്തന ചെലവിന് 20% ഉം ആണ് ഉള്ളത്.

5. ഒരു നെല്ലും ഒരു മീനും പദ്ധതി

തണ്ണീര്‍ തടങ്ങളാ‍ൽ സമ്പന്നമാണ് കേരളം. ഇവ വര്‍ഷത്തിൽ കൂടുതൽ സമയങ്ങളിലും തരിശായി തന്നെ നിലനില്‍ക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലെ നെല്‍വയലുകൾ വര്‍ഷത്തി‍ൽ നാല് മാസക്കാലയളവി‍ൽ നെ‍ല്‍കൃഷി ചെയ്യുന്നതിനും ബാക്കിയുള്ള 8 മാസങ്ങളില്‍ തരിശായും നിലനിര്‍ത്തിവരുന്നു. ചെറിയ മാറ്റങ്ങള്‍ വരുത്തി മത്സ്യകൃഷി കൂടി ഈ കൃഷിയിടങ്ങളി‍ൽ നടത്താനാകും. ഈ വിധത്തിലുള്ള സംയോജിത കൃഷി സംവിധാനം, ഒരു സുസ്ഥിരമായ കൃഷി രീതി ആയതിനാൽ, കീടനാശിനി, വളം എന്നിവയുടെ ഉപയോഗം കുറയ്ക്കാനാകും. അനുയോജ്യമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ‘ഒരു നെല്ലും ഒരു മീനും’ പദ്ധതി നടപ്പിലാക്കാവുന്നതാണ്. പ്രത്യേകമായി സജ്ജമാക്കിയ നഴ്സറി ഭാഗത്ത്, മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു. 45 ദിവസത്തെ പരിപാലനത്തിന് ശേഷം കുളത്തിലേക്ക് തുറന്ന് വിട്ട് മിതമായ രീതിയിൽ കൈതീറ്റയും നല്‍കിയാണ് മത്സ്യകൃഷി നടത്തുന്നത്. യൂണിറ്റ് (ഒരു ഹെക്ട‍ർ ന്) തുക 20 ലക്ഷം രൂപയാണ് (അടിസ്ഥാന വികസന സൌകര്യത്തിന് 12 ലക്ഷവും പ്രവര്‍ത്തന ചെലവുകള്‍ക്കായി 8 ലക്ഷം രൂപയും) അടിസ്ഥാന സൌകര്യ ചെലവുകളില്‍, സ്ഥിര നഴ്സറി കുളങ്ങളും, ബണ്ട് ശക്തിപ്പെടുത്തലുമാണ് ഉള്ളത്. പ്രവര്‍ത്തന ചെലവുകളിൽ വിത്തിന്റെയും മത്സ്യത്തീറ്റയുടെയും ചിലവ് ഉള്‍പ്പെടുന്നു. ഇതില്‍ പുതുതായി വികസിപ്പിച്ച ഫാമിൽ ചിലവിന് 40% ഉം, ഇതിനകം വികസിപ്പിച്ചിടുത്ത മോഡൽ ഫാമിന് 20%ഉം പ്രവര്‍ത്തനചിലവാണ് ഉള്ളത്.

6. കുളത്തിലെ അർദ്ധ ഊർജ്ജിത കാർപ്പ് മത്സ്യകൃഷി

കാര്‍പ്പ് മത്സ്യകൃഷിക്കായി സമ്മിശ്ര കൃഷി രീതിയാണ് അവലംബിച്ച് വരുന്നത്. ഈ കൃഷിരീതിയാണ് ഒന്നിലധികം കാര്‍പ്പ് മത്സ്യങ്ങളെ ഒരുമിച്ച് ഒരേ ജലാശയത്തിൽ വളരുന്ന രീതിയാണിത്. കൃത്രിമ തീറ്റ നല്‍കി പരമാവധി ഉത്പാദനം സാധ്യമാക്കാവുന്ന ഒരു കൃഷി രീതിയാണിത്. പരമാവധി ഒരു മീറ്റര്‍ താഴ്ചയിൽ കുറയാതെയുള്ള, കുറഞ്ഞത് 10 സെന്റ് വിസ്തൃതിയുള്ള ജലാശയങ്ങളില്‍, അര്‍ദ്ധ ഊര്‍ജ്ജിത കാര്‍പ്പ്, സില്‍വർ കാര്‍പ്പ്, ഗ്രാസ്സ് കാര്‍പ്പ് എന്നീ മത്സ്യങ്ങൾ കാര്‍പ്പ് ഇനങ്ങളില്‍പ്പെടുന്നു. യൂണിറ്റ് തുക ഒരു ഹെക്ടറിന് 2.5 ലക്ഷം രൂപയാണ്, അതില്‍ ഒരു ലക്ഷം രൂപ അടിസ്ഥാന സൌകര്യ വികസനത്തിനും, 1.5 ലക്ഷം രൂപ പ്രവര്‍ത്തന ചെലവുകള്‍ക്കുമാണ്. പുതിയതായി കൃഷി ചെയ്യുന്ന കുളങ്ങള്‍ക്ക് 40 % തുകയും, മാതൃകാ കുളങ്ങളായി കൃഷി ചെയ്തു വരുന്ന കുളങ്ങൾക്ക് 20% സബ്സിഡിയുമായി നല്‍കുന്നതാണ്.

7. കുളത്തിൽ നാടൻ മത്സ്യങ്ങളുടെ മത്സ്യകൃഷി

അന്തരീക്ഷ വായു ശ്വസിക്കാ‍ൻ കഴിവുള്ള മത്സ്യഇനങ്ങളാണ് ഇവ. ക്ലാരിയസ്, ഹെറ്റെറോന്യൂസ്സ്റ്റസ് മുതലായവ കൃഷി ചെയ്യാവുന്നതാണ്. മികച്ച രുചിയും, പോഷക ഗുണവുമുള്ളതുകൊണ്ട് ഇതിനു മികച്ച വില ലഭിക്കുന്നു. കുറഞ്ഞത് 0.1 ഹെക്ടർ (25 സെന്റ്) വിസ്തൃതിയുള്ള കുളത്തില്‍ മത്സ്യകൃഷി നടത്താവുന്നതാണ്. ഉയര്‍ന്ന സാന്ദ്രതയിൽ മത്സ്യകുഞ്ഞുങ്ങളെ സംഭരിക്കാവുന്നതാണ്. ഒരു ഹെക്ടര്‍ പ്രദേശത്തിന്റെ യൂണിറ്റ് ചെലവ് ഏകദേശം 10.8 ലക്ഷം രൂപയും ഇതിന് അടിസ്ഥാന സൌകര്യവികസനത്തിന് 2.3 ലക്ഷം രൂപയും, പ്രവര്‍ത്തന ചെലവിന് 8.5 ലക്ഷം രൂപയും ആണ്. പുതുതായി വികസിപ്പിച്ച കൃഷി സ്ഥലത്തിന് യൂണിറ്റ് ചെലവിന്റെ 40% ഗ്രാന്റും ഇതിനകം വികസിപ്പിച്ച കൃഷിസ്ഥലങ്ങളുടെ കാര്യത്തില്‍ പ്രവർത്തന ചെലവിന്റെ 20% ഉം ഉണ്ട്.

8. ജൈവ സുരക്ഷിതമായ കുളത്തിൽ ആസാം വാള കൃഷി

മൂന്നാമത്തെ പ്രധാനപ്പെട്ട ശുദ്ധജല മത്സ്യയിനമാണ് ആസ്സാംവാള. ഇവയുടെ വളര്‍ച്ച വേഗത്തിലാണ്. മിക്ക മത്സ്യങ്ങളും അതിജീവിക്കാ‍ൻ വെള്ളത്തിലെ ഓക്സിജ‍ൻ ആശ്രയിക്കുന്നുണ്ടെങ്കിലും, വായുവില്‍ നിന്നുള്ള ഓക്സിജൻ നേരിട്ട് ശ്വസിക്കുന്നതിന് ആസ്സാംവാള മത്സ്യത്തിന് കഴിവുണ്ട്. ഈ സ്വഭാവം വിവിധതരം പാരസ്ഥിതിക സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് ഈ മത്സ്യത്തെ സഹായിക്കുന്നു. കുറഞ്ഞത് 0.1 ഹെക്ടർ (25 സെന്റ്) വിസ്തീര്‍ണ്ണത്തിൽ പുതുതായി വികസിപ്പിച്ച ജൈവ സുരക്ഷിത കുളത്തില്‍ ആസാം വാള കൃഷി നടത്താം. ഒരു ഹെക്ടർ ജലാശയത്തിൽ അഡ്വാന്‍സ് ഫിംഗര്‍ലിംഗ് 25,000 എണ്ണം എന്ന തോതിൽ സംഭരിക്കാവുന്നതാണ്. ഒരു ഹെക്ടര്‍ പ്രദേശത്തെ യൂണിറ്റ് ചെലവ് 18 ലക്ഷം രൂപ. ഇതില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് 2.3 ലക്ഷം രൂപയും, പ്രവര്‍ത്തന ചിലവുകള്‍ക്കായി 15.7 ലക്ഷം രൂപയുമാണ്. പുതുതായി വികസിപ്പിച്ച ഫാമില്‍ യൂണിറ്റ് ചെലവിനുള്ള 40% ഉം ഇതിനകം വികസിപ്പിച്ച ഫാമുകളുടെ കാര്യത്തി‍ൽ പ്രവർത്തന ചെലവിന്റെ 20% ഉം ഗ്രാന്റ് ഉണ്ട്.

9. ജൈവ സുരക്ഷിതമായ കുളത്തിൽ നൈൽ തിലാപ്പിയ കൃഷി

ഫാമുകളില്‍ രജിസ്ട്രേഷനും ലൈസന്‍സും നേടിയ ശേഷം നൈൽ തിലാപ്പിയ കൃഷി ചെയ്യുന്നതിനുള്ള പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് കൃഷി നടത്താവുന്നതാണ്. ജൈവ സുരക്ഷ ഉറപ്പാക്കിയതും, ഏറ്റവും കുറഞ്ഞത് 50 സെന്റ് (0.2 ഹെക്ടർ) വിസ്തൃതിയുള്ളതുമായ കുളങ്ങളിൽ തിലാപ്പിയ കൃഷി ചെയ്യാവുന്നതാണ്. ഹെക്ടറിന് 30000 മത്സ്യകുഞ്ഞുങ്ങൾ എന്ന തോതിൽ നിക്ഷേപിച്ച് ശാസ്ത്രീയമായി കൃഷി ചെയ്യാവുന്നതാണ്. ഒരു ഹെക്ടര്‍ വിസ്തൃതിയുള്ള ജൈവസുരക്ഷ ഉറപ്പാക്കിയ കുളത്തിൽ തിലാപ്പിയ കൃഷി നടപ്പിലാക്കുന്നതിനായി കണക്കാക്കിയ യൂണിറ്റ് ചെലവ് ഏകദേശം 12 ലക്ഷം രൂപയാണ്. ഇതില്‍ അടിസ്ഥാന സൗകര്യം വികസനത്തിന് 3.4 ലക്ഷം രൂപയും പ്രവര്‍ത്തന ചെലവിന് 8.6 ലക്ഷം രൂപയും ഉള്‍പ്പെടുന്നു. പുതുതായി വികസിപ്പിച്ച കൃഷിസ്ഥലത്തിന് യൂണിറ്റ് ചെലവിന്റെ 40 ഗ്രാന്റും ഇതിനകം വികസിപ്പിച്ച കൃഷിസ്ഥലങ്ങളുടെ കാര്യത്തിൽ പ്രവര്‍ത്തന ചെലവിന്റെ 20ഉം ആണ്.

English Summary: kerala government's fish farming schemes

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds