1. News

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ' ദി ഇഗ്നൈറ്റ്'

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'ദി ഇഗ്‌നൈറ്റ്' എന്ന പേരില്‍ ഫെബ്രുവരി 17 ന് ഹോട്ടല്‍ ഡിസ്ട്രിക്ട് നയനില്‍ രാവിലെ ഒമ്പത് മുതല്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.

Meera Sandeep
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ  ' ദി ഇഗ്നൈറ്റ്'
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ' ദി ഇഗ്നൈറ്റ്'

പാലക്കാട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  'ദി ഇഗ്‌നൈറ്റ്' എന്ന പേരില്‍ ഫെബ്രുവരി 17 ന് ഹോട്ടല്‍ ഡിസ്ട്രിക്ട് നയനില്‍ രാവിലെ ഒമ്പത് മുതല്‍ ബോധവത്കരണ പരിപാടി  സംഘടിപ്പിക്കുന്നു

സ്റ്റാര്‍ട്ടപ്പുകളില്‍ തുക നിക്ഷേപിക്കാന്‍ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദി സീഡിംഗ് കേരള-23 ന്റെ മുന്നോടിയായാണ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇഗ്‌നൈറ്റ് പരിപാടി സംഘടിപ്പിക്കുന്നത്

പരിപാടിയില്‍ പ്രൊഡക്ട് എക്‌സ്‌പോ, ഇന്‍വസ്റ്റര്‍ കഫെ, പിച്ച് ക്ലിനിക്ക്, മാസ്റ്റര്‍ ക്ലാസ്, തുടങ്ങി വിവിധ ചര്‍ച്ചകള്‍ നടക്കും. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനും സ്റ്റാര്‍ട്ടപ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും നിക്ഷേപകര്‍ക്ക് അവസരമൊരുക്കുകയാണ് ഇഗ്‌നൈറ്റിന്റെ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പ് സംരംഭകരെ മികച്ച അവസരങ്ങള്‍ക്കായി ബോധവത്ക്കരിക്കുക

കേരളത്തിലെ നിക്ഷേപകരുടെ ഓഹരി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഗുണകരമാക്കുക എന്നിവയും ഇഗ്നൈറ്റിന്റെ  ലക്ഷ്യങ്ങളാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപസമൂഹവുമായി ക്രിയാത്മകമായി ബന്ധപ്പെടാനുള്ള സാധ്യതകള്‍, നിക്ഷേപ സാധ്യതയുള്ള ധനശേഷിയുള്ള വ്യക്തികള്‍ക്കായുള്ള പ്രത്യേക സെഷനുകള്‍, പാലക്കാടിന്റെ സ്റ്റാര്‍ട്ടപ്പ് സാധ്യതകള്‍ ത്വരിതപ്പെടുത്തുന്നതിന് ഈ മേഖലയിലെ പങ്കാളികളുമായുള്ള കൂടിയാലോചനകള്‍ എന്നിവയും ഇഗ്നൈറ്റിന്റെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  https://seedingkerala.com/ignitepalakkad.html ലും vignesh@startupmission.in  ലും ബന്ധപ്പെടാം.

English Summary: Kerala Startup Mission's 'The Ignite' as an incentive for startups

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds