1. News

ജനുവരിയിൽ നടക്കുന്ന കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് തീയതികൾ

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ജനുവരിയിൽ ആറ് ജില്ലകളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ്(റിട്ട)എം.ശശിധരൻ നമ്പ്യാരും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് ആനയറയിലെ കടാശ്വാസ കമ്മീഷന്റെ വളപ്പിൽ പ്രവർത്തിക്കുന്ന കാർഷിക വിപണന കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ അഞ്ച്, ആറ്, ഏഴ് തിയതികളിൽ നടക്കും.The State Agrarian Debt Relief Commission will hold sittings in six districts in January. The sitting will be attended by the Chairman Justice (Retd.) M. Sasidharan Nambiar and members of the Commission.

K B Bainda
സിറ്റിംഗിന് ഹാജരാകുന്നവർ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണം.
സിറ്റിംഗിന് ഹാജരാകുന്നവർ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണം.

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ജനുവരിയിൽ ആറ് ജില്ലകളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ്(റിട്ട)എം.ശശിധരൻ നമ്പ്യാരും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.

തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് ആനയറയിലെ കടാശ്വാസ കമ്മീഷന്റെ വളപ്പിൽ പ്രവർത്തിക്കുന്ന കാർഷിക വിപണന കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ അഞ്ച്, ആറ്, ഏഴ് തിയതികളിൽ നടക്കും.

പാലക്കാട് ജില്ലയിലെ സിറ്റിംഗ് പാലക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ 11, 12 തിയതികളിലും കോഴിക്കോട് ജില്ലയിലേത് കോഴിക്കോട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ 20നും നടക്കും

കാസർഗോഡ് ജില്ലയിലെ സിറ്റിംഗ് കാസർഗോഡ് സർക്കാർ അതിഥി മന്ദിരത്തിൽ 25നും ആലപ്പുഴ ജില്ലയിലെ സിറ്റിംഗ് ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ 25നും ഇടുക്കി ജില്ലയിലെ സിറ്റിംഗ് പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 27, 28 തിയതികളിലും നടക്കും.

രാവിലെ പത്ത് മണി മുതൽ സിറ്റിംഗ് ആരംഭിക്കും.ഈ തിയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.കൂടാതെ സിറ്റിംഗിന് ഹാജരാകുന്നവർ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഒന്നല്ല രണ്ടല്ല, മുളകുതക്കാളിയ്ക്ക് നിരവധിയാണ് ഔഷധഗുണങ്ങൾ!!

English Summary: Kerala State Farmers Debt Relief Commission sitting dates for January

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds