1. News

നഗരവൽക്കരണം; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളം സ്വന്തം മാതൃക സൃഷ്ടിക്കും

കേരളം അതിവേഗം നഗരവത്കരിക്കപ്പെടുകയാണ്. 2011 ലെ സെന്‍സസ് പ്രകാരം കേരളം 47.71% വളര്‍ച്ചയാണ് നഗരവത്കരണത്തില്‍ കൈവരിക്കുന്നത്.

Anju M U
mbrajesh
നഗരവൽക്കരണം; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളം സ്വന്തം മാതൃക സൃഷ്ടിക്കും

നഗരവൽക്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേരളം സ്വന്തം മാതൃക സൃഷ്ടിക്കുമെന്ന്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നഗരവികസന രംഗത്തെ മികച്ച മാതൃകകളും സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ചര്‍ച്ച ചെയ്യുന്നതിനായി വിശാല കൊച്ചി വികസന അതോറിറ്റി (GCDA) സംഘടിപ്പിക്കുന്ന ബോധി 2022 ദേശീയ നഗര വികസന അര്‍ബന്‍ കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ പൊതു സ്ഥലങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. നൂതനമായ രൂപകല്‍പ്പനയാണ് നഗരവികസനത്തില്‍ പിന്തുടരേണ്ടത്. നഗരങ്ങള്‍ ലിംഗസൗഹൃദവും ശിശുസൗഹൃദവുമാകണം.

മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതുമാകണം നഗരരൂപകല്‍പ്പന. വിവിധ സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും യുവജന സംഘടകളുടെയും കുടുംബശ്രീ, ഹരിതകര്‍മ്മസേന എന്നിവരുടെയും പങ്കാളിത്തം നഗരവികസനത്തില്‍ ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ മനുഷ്യത്വപരമായ സമീപനമാണ് നഗരവത്കരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ടത്.

കേരളം അതിവേഗം നഗരവത്കരിക്കപ്പെടുകയാണ്. 2011 ലെ സെന്‍സസ് പ്രകാരം കേരളം 47.71% വളര്‍ച്ചയാണ് നഗരവത്കരണത്തില്‍ കൈവരിക്കുന്നത്. 83.20% ആണ് മുന്‍ ദശാബ്ദത്തെ അപേക്ഷിച്ചുള്ള വളര്‍ച്ച. കേരളത്തിലെ വാര്‍ഷിക നഗര ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് 4.58% ആണ്. രാജ്യത്തെ വാര്‍ഷിക നഗര ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് 2.98%. ആഗോളതലത്തില്‍ ഇത് 2.97% ആണ്. ഇന്ത്യയിലെയും ലോകത്തിലെയും വാര്‍ഷിക നഗര ജനസംഖ്യാ വളര്‍ച്ചാ നിരക്കിനേക്കാള്‍ അധികമാണ് കേരളത്തിലേത്.

ഉയര്‍ന്ന തോതിലുള്ള നഗരവത്കരണം സംസ്ഥാനത്തിന്റെ ഭാവി വികസനത്തെ സ്വാധീനിക്കുമെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. 2031 ഓടെ ഏകദേശം ജനസംഖ്യയുടെ 95% നഗരജനസംഖ്യയായിരിക്കും. ഈ സാഹചര്യത്തില്‍ ഹൗസിംഗ്, വാണജ്യ സ്ഥാപനങ്ങള്‍, പൊതുസൗകര്യങ്ങള്‍, സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉന്നത നിലവാരത്തിലാക്കേണ്ടത് അനിവാര്യമായി വരും.

രാജ്യത്തെ വികസന അതോറിറ്റികളെയും നഗരസഭകളുടെ അസോസിയേഷനുകളെയും ഒരു കുടക്കീഴില്‍ കൊണ്ടു വന്നുള്ള ജിസിഡിഎയുടെ ശ്രമം അഭിനന്ദനാര്‍ഹമാണ്. ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതികമുന്നേറ്റത്തിന്റെ സാഹചര്യത്തില്‍ നഗരവികസനത്തിന്റെ പുതിയ സാധ്യതകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. നഗരാസൂത്രണത്തിന്റെയും നഗരവികസനത്തിന്റെയും മേഖലകളിലെ വിദഗ്ധരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. നഗരവികസനത്തിന്റെ വിവിധ മാനങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യും.

നഗരവത്കരണത്തിന്റെ സങ്കീര്‍ണ്ണതകള്‍ എങ്ങനെയാണ് സാങ്കേതികവിദ്യയ്ക്ക് പരിഹരിക്കാന്‍ കഴിയുക എന്ന ചോദ്യമാണ് നാം നേരിടുന്നത്. വര്‍ധിച്ചുവരുന്ന ഉപഭോഗ സംസ്‌കാരം, മാലിന്യപ്രശ്‌നം, മലിനീകരണം, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ, വ്യക്തിത്വവത്കരണം, ജീവീതശൈലി രോഗങ്ങള്‍, പരിസ്ഥിതിനാശം, തുടങ്ങിയ പ്രശ്‌നങ്ങള്‍ നഗരവത്കരണത്തിന്റെ ഭാഗമായി നാം നേരിടുന്നു.

നഗരവത്കരണത്തിന്റെ ഭാഗമായാണ് ആധുനിക നഗരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഗ്രാമീണ മേഖലയിലെ ജനത നഗരത്തിലേക്ക് മാറ്റപ്പെട്ടു. വ്യവസായവത്കരണം ഇതിന് പ്രധാന കാരണങ്ങളിലൊന്നായി. ഓരോ മേഖലയുടെയും സവിശേഷമായ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് വേണം നഗരവികസത്തിനുള്ള പദ്ധതികള്‍ തയാറാക്കാന്‍. യാഥാര്‍ഥ്യത്തെ പ്രശ്‌നമായി കാണാതെ പദ്ധതികള്‍ രൂപപ്പെടുത്തണം. നമ്മുടെ നഗരങ്ങളിലെ ജീവിത യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുന്നതാകണം ആസൂത്രണ മാതൃകകള്‍. നഗരവികസനത്തില്‍ ശാസ്ത്രീയ രീതിയിലുള്ള ആസൂത്രണം വളരെ പ്രധാനമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ലോകത്തിലെ ഏക സസ്യാഹാരിയായ മുതല; അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ 'ബബിയ' ഇനി ഓർമ

നഗര പുനരുദ്ധാരണം, മാലിന്യ സംസ്‌കരണം, അനധികൃത നിര്‍മാണം, അനധികൃത ഭൂവിനിയോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഹരിക്കണം. കേരളത്തില്‍ ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസം നേരിയതാണ്. ജനസംഖ്യ ഏറെക്കുറെ തുല്യമായി സംസ്ഥാനത്തുടനീളം വിന്യസിക്കപ്പെട്ടിരിക്കുന്നു. ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം പേരും കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരല്ല. അവര്‍ സെക്കന്‍ഡറി, ടേര്‍ഷ്യറി മേഖലകളിലാണ് പ്രധാനമായും ജോലി ചെയ്യുന്നത്. കേരളത്തിലെ നഗരവത്കരണത്തിന്റെ വ്യാപ്തിയുടെ മികച്ച തെളിവാണിത്. പല കാര്യങ്ങളിലും കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.

കേരളത്തിലെ നഗര ജനസംഖ്യയുടെ വര്‍ധനയ്ക്ക് നിലവിലെ നഗരങ്ങളിലെ ജനസംഖ്യയുടെ വര്‍ധനയല്ല മറിച്ച് നഗര മേഖലയുടെ വര്‍ധനയാണ് കാരണം. നഗരമേഖലയുടെ സമീപസ്ഥലങ്ങളുടെ നഗരവത്കരണവും മറ്റൊരു കാരണമാണെന്നും മന്ത്രി പറഞ്ഞു.

ജി.സി.ഡി.എ അസോസിയേഷന്‍ ഓഫ് മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ബോധി 2022 കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ബോള്‍ഗാട്ടി പാലസില്‍ ഒരുക്കിയിരിക്കുന്ന രണ്ട് വേദികളില്‍ എട്ട് സെഷനുകളിലായി 17 വിഷയ വിദഗ്ധര്‍ പങ്കെടുക്കും.

ലാന്‍ഡ് പൂളിങ് ആന്‍ഡ് ട്രാന്‍സ്ഫര്‍ ഓഫ് ഡെവലപ്പ്മെന്റ് റൈറ്റ്സ്, പ്രാദേശിക വികസനം, നഗരാസൂത്രണ പദ്ധതികളും ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്പ്മെന്റ്റും, സ്വകാര്യ, പൊതു പങ്കാളിത്ത പദ്ധതികള്‍, നഗര രൂപകല്പനയിലെ പുതിയ പ്രവണതകള്‍, റിസ്‌ക് ഇന്‍ഫോംഡ് അര്‍ബന്‍ ഡെവലപ്പ്മെന്റ്, വികേന്ദ്രീകൃത സ്ഥല കേന്ദ്രീകൃത വികസനം, കൊച്ചിയുടെ ഭാവി എന്നീ വിഷയങ്ങളിലാണ് സെഷനുകള്‍ നടത്തുന്നത്.

രാജ്യത്തെ വിവിധ വികസന അതോറിറ്റി അംഗങ്ങള്‍, നഗര വികസന വകുപ്പ് പ്രതിനിധികള്‍, കേന്ദ്ര സംസ്ഥാന പ്ലാനിങ് ഏജന്‍സികള്‍, ദേശീയ തലത്തിലുള്ള നഗരാസൂത്രണ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.

English Summary: Kerala to create its own model to solve problems related to urbanization, said minister MB Rajesh

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds