1. News

ഒരാളും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി വി. അബ്ദുറഹിമാൻ

പട്ടിണിയില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി കായിക - വഖഫ് ബോർഡ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ആരും പട്ടിണികിടക്കരുത് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ വാർഡുകൾ തോറും സർവേ നടത്തിയതായും ഇതിൽ 2.59 ശതമാനം ആളുകളെ അതിദരിദ്രരായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

Meera Sandeep
ഒരാളും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി വി. അബ്ദുറഹിമാൻ
ഒരാളും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി വി. അബ്ദുറഹിമാൻ

കോഴിക്കോട്: പട്ടിണിയില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി കായിക - വഖഫ് ബോർഡ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ആരും പട്ടിണികിടക്കരുത് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ വാർഡുകൾ തോറും സർവേ നടത്തിയതായും ഇതിൽ 2.59 ശതമാനം ആളുകളെ അതിദരിദ്രരായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മുൻ എം.എൽ.എ ജോർജ് എം തോമസിൻ്റെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ- വിദ്യാഭ്യാസ മേഖലയെ നല്ല രീതിയിൽ ശാക്തീകരിക്കുകയാണ് സർക്കാർ ചെയ്തു വരുന്നതെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ബസുമതി അരിയും ആരോഗ്യ ഗുണങ്ങളും

20 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ നിർമ്മാണ ചെലവ്. ഇരുനിലകളിലായി സ്റ്റോർ റൂം, റിലീഫ് റൂം, കോൺഫറൻസ് ഹാൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.

ചടങ്ങിൽ ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോർജ്ജ് എം തോമസ് മുഖ്യാതിഥിയായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ആയിശ ചേലപ്പുറത്ത്, ദിവ്യ ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ വെള്ളങ്ങോട്ട്, വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Kerala will become a state where no one goes hungry: Minister V. Abdu Rahiman

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds