1. News

കേരളം കൂടുതൽ ആഴക്കടൽ മത്സ്യ ബന്ധന യാനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ പരിഗണിക്കും

മത്സ്യ ബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് രൂപകല്പന ചെയ്ത അത്യാധുനിക ആഴക്കടൽ മത്സ്യ ബന്ധന യാനങ്ങൾ കേരളം കൂടുതൽ ആവശ്യപെടുകയാണെങ്കിൽ അനുഭാവപൂർണം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പർഷോത്തം രൂപാല.

Meera Sandeep
കേരളം കൂടുതൽ ആഴക്കടൽ മത്സ്യ ബന്ധന യാനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ പരിഗണിക്കും
കേരളം കൂടുതൽ ആഴക്കടൽ മത്സ്യ ബന്ധന യാനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ പരിഗണിക്കും

തിരുവനന്തപുരം: മത്സ്യ ബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച്  രൂപകല്പന ചെയ്ത അത്യാധുനിക ആഴക്കടൽ മത്സ്യ ബന്ധന യാനങ്ങൾ കേരളം കൂടുതൽ  ആവശ്യപെടുകയാണെങ്കിൽ അനുഭാവപൂർണം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പർഷോത്തം രൂപാല.

പ്രധാനമന്ത്രി മത്സ്യ സംപദാ യോജനയിൽ ഉൾപ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനയാനങ്ങൾ കൊല്ലം നീണ്ടകര വാർഫിൽ വിതരണം ചെയ്ത  ചടങ്ങിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം.

സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ മത്സ്യത്തൊഴിലാളികൾക്ക്‌ കൂടി ലഭിക്കുന്നതിനാണ് കേന്ദ്ര ഗവൺമെന്റ് കിസാൻ ക്രെഡിറ്റ്‌ കാർഡിൽ ഈ മേഖലയിൽ കൂടി ഉൾപെടുത്തിയത്. കേരളത്തിലെ മത്സ്യബന്ധന  മേഖലയ്ക്ക് ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന ഗവണ്മെന്റ്  സ്വീകരിക്കണമെന്ന് ശ്രീ പർഷോത്തം  രൂപാല ആവശ്യപ്പെട്ടു. ഇതിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് മത്സ്യ ബന്ധന മേഖലയ്ക്ക് സംഭാവനകൾ നൽകാൻ സാധിക്കും. ശീതീകരണ സൗകര്യം ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുള്ള  ഒരു യാനം നിർമിക്കാൻ 1.57 ലക്ഷം രൂപയാണ് ചെലവായത്. 

അധിക തുകയായ 30 ലക്ഷം രൂപ ലഭ്യമാക്കി പദ്ധതിയുടെ നേട്ടം  കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് കൂടി എത്തിച്ചു നൽകിയ സംസ്ഥാന ഗവണ്മെന്റിനെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു. സമയബന്ധിതമായി യാനങ്ങളുടെ നിർമാണം പൂർത്തിയാക്കിയ കൊച്ചിൻ ഷിപ് യാർഡാണ്. മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ 10 പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന 5 ഗ്രൂപ്പുകൾക്കാണ് ആദ്യഘട്ടത്തിൽ ആഴക്കടൽ യാനങ്ങൾ നൽകിയത്. ഇതിന്റെ രേഖകൾ ശ്രീ പർഷോത്തം രൂപാല വിതരണം ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഹോളോഗ്രാം രജിസ്ട്രേഷൻ ബോർഡുകൾ; ആദ്യ ഘട്ടത്തിൽ 300 ബോട്ടുകളിൽ

മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. കേന്ദ്ര ഗവണ്മെന്റും  സംസ്ഥാന ഫിഷറീസ് വകുപ്പും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷിതമല്ലാത്ത മത്സ്യബന്ധനയാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടം ഘട്ടമായി യന്ത്രവൽകൃത മത്സ്യബന്ധന രീതിയിലേയ്ക്ക് മാറ്റുക എന്നതാണ് പ്രധാനമന്ത്രി മത്സ്യ സംപദാ യോജനയുടെ  ലക്ഷ്യം.

മന്ത്രിമാരായ ശ്രീ സജി ചെറിയാൻ, ശ്രീമതി ചിഞ്ചു റാണി, ശ്രീ കെ എൻ ബാലഗോപാൽ, ശ്രീ എൻ കെ പ്രേമചന്ദ്രൻ എം പി,

എം എൽ എമാരായ സുജിത് വിജയൻ പിള്ള, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ല കളക്ടർ അഫ്‌സാന പർവീൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

English Summary: Kerala will consider if it requests more deep-sea fishing vessels

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds