Updated on: 12 January, 2021 1:53 AM IST
പരിസ്ഥിതി സൗഹൃദ വിഷരഹിത പെയിന്റ്

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചൊവ്വാഴ്ച ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടീസ് ഒരു പരിസ്ഥിതി സൗഹൃദ വിഷരഹിത പെയിന്റ് ഇറക്കുന്നു .

"ഖാദി പ്രക്രിതിക് പെയിന്റ്" അതിന്റെ പ്രധാന ചേരുവയായി ചാണകം അടിസ്ഥാനമാക്കിയുള്ള ഒരു ആദ്യ ഉൽപ്പന്നമാണ്. ഇത് ചെലവ് കുറഞ്ഞതും മണമില്ലാത്തതും ആണെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

റോഡ് ഗതാഗത- ഹൈവേ, ചെറുകിട ഇടത്തരം വ്യവസായ മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ പെയിന്റ് ഉദ്ഘാടനം ചെയ്യുക.

പ്ലാസ്റ്റിക് ഡിസ്റ്റംപെര്‍ പെയിന്‍റ്, പ്ലാസ്റ്റിക് ഇമല്‍ഷന്‍ എന്നീ രണ്ട് വിധത്തിലാണ് ഉല്‍പ്പന്നം വിപണിയിലെത്തുന്നത്. കെവിഐസിയാണ് ആശയത്തിന് പിന്നില്‍. ജയ്പൂരിലെ കുമാരപ്പ നാഷണല്‍ ഹാന്‍ഡ്മെയ്ഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പെയിന്‍റ് നിര്‍മ്മിച്ചെടുത്തത്.

ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആര്‍സെനിക്, കാഡ്മിയം പോലുള്ള വസ്തുക്കളില്‍ നിന്ന് വിമുക്തമാണ് ഈ പെയിന്‍റ്. പ്രാദേശികാടിസ്ഥാനത്തില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്‍റ് ഉല്‍പാദനം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അവകാശവാദം.

പശു വളര്‍ത്തുന്നവര്‍ക്കും ഗോശാല ഉടമകള്‍ക്കും വര്‍ഷം തോറും 30000 രൂപ ഇത്തരത്തില്‍ സമ്പാദിക്കാനുള്ള അവസരം കൂടിയാവും ഇതെന്നാണ് കേന്ദ്രമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് വിശദമാക്കുന്നത്. ദില്ലി, മുംബൈ, ഗാസിയാബാദ് അടക്കമുള്ള പ്രമുഖ ലാബുകളിലാണ് പെയിന്‍റിന്‍റെ പരീക്ഷണങ്ങള്‍ നടന്നത്.

English Summary: khadi india (KVIC) to launch eco-friendly, non-toxic wall paint
Published on: 12 January 2021, 01:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now