Updated on: 10 August, 2022 8:57 PM IST
ഓണത്തെ വരവേൽക്കാൻ ഖാദി മേള; ജില്ലാതല ഉദ്ഘാടനം നടന്നു

കണ്ണൂർ: 'ഖാദി പഴയ ഖാദിയല്ല' എന്ന സന്ദേശവുമായി പുതിയ ഉൽപന്നങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഖാദി ബോർഡ്. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവ്വഹിച്ചു. ഖാദി വസ്ത്രത്തിന്റെ ജിഎസ്ടി സർക്കാർ സഹായത്തോടെ ഒഴിവാക്കാൻ ശ്രമിക്കുമെന്ന്  പി ജയരാജൻ പറഞ്ഞു. ദേശീയ പതാകയുടെ നിർമ്മാണം ഖാദി സ്ഥാപനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു.  

ബന്ധപ്പെട്ട വാർത്തകൾ: ഓണം ഖാദി ജില്ലാതലമേളയ്ക്കു തുടക്കം ഓണം ഖാദിമേളയിൽ വൈവിധ്യമാർന്ന ഖാദി വസ്ത്രങ്ങൾ ലഭ്യമാക്കും: പി. ജയരാജൻ

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പയ്യന്നൂർ ഖാദി കേന്ദ്രം നിർമ്മിച്ച ദേശീയ പതാക, ഖാദി ബോർഡിന്റെ പുതിയ ഉൽപ്പന്നമായ ഡോക്ടേർസ് കോട്ട് എന്നിവയുടെ പ്രകാശനവും പി ജയരാജൻ  നിർവ്വഹിച്ചു. ആശുപത്രി ജീവനക്കാർക്കായി ഖാദി തുണിയിൽ  രൂപകൽപന ചെയ്ത കോട്ട് പരിയാരം ഗവ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ സുധീപ് ഏറ്റുവാങ്ങി.  ഖാദി ബോർഡ് പുറത്തിറക്കിയ പുതിയ ഉൽപ്പന്നങ്ങൾ ജില്ലാ അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി വൈസ് പ്രസിഡണ്ട് ബി പി റൗഫ്, സോമൻ നമ്പ്യാർ എന്നിവരും  ഏറ്റുവാങ്ങി.

ബന്ധപ്പെട്ട വാർത്തകൾ: റംസാന്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ്

ആഗസ്റ്റ് 15ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ഖാദി കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിക്കും. ഒരു കുടുംബത്തിൽ ഒരു ജോഡി ഖാദി വസ്ത്രമെങ്കിലും എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓണത്തോടനുബന്ധിച്ച് ഖാദി ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് നൽകും. വിവാഹ വസ്ത്രങ്ങൾ, സിൽക്ക് സാരികൾ, കുഞ്ഞുടുപ്പുകൾ, ചുരിദാർ ടോപ്പുകൾ, പാന്റ് പീസ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ദോത്തി, മെത്ത, തേൻ, തേൻ ഉൽപ്പന്നങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളയിലുണ്ട്. സർക്കാർ-അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ലഭിക്കും. ഖാദി സൗഭാഗ്യ കേന്ദ്രത്തിൽ പത്ത് സ്റ്റാളുകളിലായി സജീകരിച്ച ഔട്ട്ലെറ്റുകളിൽ തേൻ, തേങ്ങ വെന്തെണ്ണ, അച്ചാർ, ചാമ അരി, ലിൻ സീഡ്, കമ്പ റവ, നവര അരി, മുളയരി തുടങ്ങി നൂറിൽപ്പരം പരമ്പരാഗത ഗ്രാമീണ ഉൽപ്പന്നങ്ങളുമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഖാദി ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനിലൂടെ വാങ്ങാം

കണ്ണൂർ ഖാദി സൗഭാഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസർ ഐ കെ അജിത് കുമാർ, ഖാദി ഡയറക്ടർ കെ വി ഗിരീഷ് കുമാർ, കേരള വില്ലേജ് ഇൻഡസ്ട്രീസ് ഫെഡറേഷൻ ജോയിൻ സെക്രട്ടറി ഇ ഐ ബാലൻ, ഫർക്ക ഗ്രാമോദയ ഖാദി സംഘം സെക്രട്ടറി പി കെ സന്തോഷ്, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, കണ്ണൂർ സർവ്വോദയ സംഘം സെക്രട്ടറി പി പ്രസാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ രതീശൻ, എം പി ഷാനി വിനോദ് കുമാർ, കെ കെ രാജേഷ്, റോയ് ജോസഫ്, കെ കെ സന്തോഷ് എന്നിവർ സംബന്ധിച്ചു. മേള സെപ്റ്റംബർ 7ന് സമാപിക്കും

English Summary: Khadi Mela to welcome Onam; District level inauguration was held
Published on: 10 August 2022, 08:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now