Updated on: 21 May, 2022 11:40 AM IST
Andreas Stihl

കൃഷി, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്ന സംസ്കാരമാണ്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരുടെയും പ്രധാന തൊഴിൽ കൂടിയായ കൃഷിയിൽ, കാർഷികവിളകൾ, മൃഗസംരക്ഷണം, കാർഷിക വനവൽക്കരണം തുടങ്ങിയവയും ഉൾപ്പെടുന്നു.

വൈവിധ്യമാർന്ന വിളകളുടെ പ്രധാന നിർമാതാക്കളായി ഇന്ത്യയെ കണക്കാക്കുന്നു. ഇന്ത്യയിലെ വിളകളെ മൂന്ന് സീസണുകളായി തിരിച്ചിരിക്കുന്നു: റാബി, ഖാരിഫ്, സെയ്ദ്.

ഇവയിൽ മൺസൂൺ വിളകൾ എന്ന് അറിയപ്പെടുന്ന ഖാരിഫ് വിളകൾ ഈർപ്പമുള്ളതും ചൂടുള്ളതുമായ കാലാവസ്ഥയിൽ കൃഷി ചെയ്യുന്നവയാണ്. നെല്ല്, ചോളം, പരുത്തി, കടല എന്നിവയാണ് ഇന്ത്യയിൽ മൺസൂൺ കാലത്ത് കൃഷി ചെയ്യുന്ന ഖാരിഫ് വിളകളിലെ പ്രധാനികൾ.

ഖാരിഫ് സീസണിൽ വളരുന്ന പ്രധാന വിളകൾ

അരി

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ നിലനിൽപ്പിന്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ അരി അത്യന്താപേക്ഷിതമാണ്. ഇന്ത്യയിൽ, ഭൂരിഭാഗം ജനങ്ങളും ഉപയോഗിക്കുന്ന പ്രാഥമിക ഭക്ഷ്യധാന്യവുമാണിത്. അതിനാൽ, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് നല്ല വിളവ് ലഭിക്കേണ്ടത് പ്രധാനമാണ്.

നെല്ല് കൃഷി ചെയ്യുന്നതിന് തയ്യാറെടുത്തതായി ഉറപ്പ് വരുത്തുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ് നെല്ലിനായി നിലമൊരുക്കൽ. നന്നായി തയ്യാറാക്കിയ നിലത്തിൽ നിന്ന് കളകൾ പറിച്ച് നീക്കണം. അല്ലെങ്കിൽ അവ നെൽച്ചെടികൾക്ക് ലഭിക്കേണ്ട പോഷകങ്ങളെ പുനരുപയോഗം ചെയ്യുന്നു.

STIHL’s Power Weeders

STIHL ഫാം ഉപകരണങ്ങൾ ഇത്തരത്തിലുള്ള പ്രവൃത്തികളുടെ കാര്യക്ഷമതയ്ക്ക് തുടക്കം മുതൽ തന്നെ വിലയേറിയതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതായത്, STIHLന്റെ പവർ വീഡറുകൾ നിലം ഒരുക്കൽ, കുഴിയെടുക്കൽ എന്നിവയ്ക്കും, ഇവയുടെ എർഗണോമിക് ഡിസൈൻ, ചെറിയ നഴ്‌സറികൾക്കായി മണ്ണൊരുക്കുന്നതിനും, വലിയ നിലങ്ങൾ തയ്യാറാക്കുന്നതിനുമെല്ലാം നെൽകർഷകരെ പ്രാപ്താരാക്കുന്നു.

പരുത്തി

ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ ഖാരിഫ് വിളയാണ് പരുത്തി. നൂലിന് വേണ്ടി കൃഷി ചെയ്യുന്ന വിളയാണ് പരുത്തി. പരുത്തി ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. "വൈറ്റ് ഗോൾഡ്" എന്നും ഇത് അറിയപ്പെടുന്നു.  "വൈറ്റ് ഗോൾഡ്" കൃഷി ചെയ്യുന്നതിന് സാധാരണയായി രാസവസ്തുക്കളും ഉപയോഗിച്ചുവരുന്നു.

STIHLന്റെ ബാക്ക്പാക്ക് മിസ്റ്റ്ബ്ലോവറുകളും സ്പ്രേയറുകളും (SR/SG) ഉപയോഗിച്ച് ഇത് കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിയും.

STIHL’s backpack mistblowers and Sprayers

ഇതിന്റെ വഴക്കമുള്ളതും ശക്തവുമായ ഉപകരണം ദുർഘടമായ ചുറ്റുപാടുകളിൽ പോലും ഉപയോഗിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ശരീരത്തിന് അനുയോജ്യമായ രീതിയിൽ രൂപപ്പെടുത്തിയ ബാക്ക് കുഷ്യനിങ്ങിലൂടെ മിസ്റ്റ് ബ്ലോവർ കൈകാര്യം ചെയ്യാൻ സൗകര്യപ്രദമാണ്. എയർ സ്ട്രീമിന്റെ ഉയർന്ന എക്സിറ്റ് വേഗതയും തുള്ളികളുടെ വലിപ്പവും ഒരു വലിയ വ്യാപന ശ്രേണി സാധ്യമാക്കുന്നു.

പയർവർഗങ്ങൾ

ചെറുപയർ, ഉഴുന്ന് തുടങ്ങിയവയാണ് മൺസൂൺ കാലത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിളകൾ. ഉൽപ്പാദനം വർധിപ്പിക്കുന്നതിനും, ഒടുവിൽ അത് വിളയുടെ ഗുണനിലവാരത്തിൽ പ്രകടമാക്കുന്നതിനും വേണ്ടിയുള്ള പ്രധാന ഘട്ടങ്ങളിലൊന്നാണ് മണ്ണ് തയ്യാറാക്കൽ.

പവർ ടില്ലറുകൾ ഉപയോഗിച്ച് മണ്ണ് ഉഴുതുമറിച്ചും, കള പറിച്ചും വായുസഞ്ചാരം അനുവദിച്ചും തട്ടുകൾ തിരിച്ചും മണ്ണ് ഒരുക്കുന്നതിലൂടെ വിളകളുടെ ഗുണവും വിളവും വർധിക്കും. 

STIHL's Powerful Tiller for heavy soil

STIHLൽ നിന്നുള്ള 7 HP പവർ ടില്ലർ/വീഡർ-  സ്പ്രേയർ, ഉഴുവൽ, റിഡ്ജർ, പുഡ്ലിംഗ് വീലുകൾ തുടങ്ങിയവയുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു മൾട്ടി-പവർ ടില്ലറാണ്. ചെറുകിട, നാമമാത്ര കൃഷിയ്ക്കും ഇത് ഉപയോഗിക്കാം.

അതികഠിനവും ആഴത്തിലുമുള്ള ജോലികൾ പോലും ഈ ഉപകരണം അനായാസമാക്കുന്നു. കൂടാതെ, പ്ലാന്റേഷനുകളിൽ നിര ഉണ്ടാക്കുന്നതിനും ഈ ഉപകരണം ഉപയോഗിക്കാം.

STIHLന്റെ കാർഷിക ഉപകരണങ്ങൾ പ്രയോജനപ്പെടുത്താനും നിങ്ങളുടെ ജീവിതം അനായാസമാക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക. STIHLന്റെ കാർഷിക യന്ത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

ഔദ്യോഗിക മെയിൽ ഐഡി- info@stihl.in

ബന്ധപ്പെടേണ്ട നമ്പർ: 9028411222

English Summary: Kharif crops: Important contribution to the Indian economy
Published on: 18 May 2022, 06:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now