1. News

കിസാൻ സമ്മാൻ നിധി: മഹാരാഷ്ട്ര കർഷകർക്ക് പ്രതിവർഷം 12,000 രൂപ ലഭിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഒരു കോടിയിലധികം കർഷകർക്ക് ഇപ്പോൾ പ്രതിവർഷം 6,000 രൂപ നൽകും. മഹാരാഷ്ട്ര കർഷകർക്ക് ഇപ്പോൾ പ്രതിവർഷം ആകെ 12,000 രൂപ ലഭിക്കും, അതായത് കേന്ദ്രത്തിൽ നിന്ന് 6,000 രൂപയും സംസ്ഥാന സർക്കാരിൽ നിന്ന് 6,000 രൂപയും വീതം നല്‌കുന്നതാണ്.

Raveena M Prakash
Kisan Samman Nidhi: Maharashtra govt will give 12000 rupees for Farmers Annually
Kisan Samman Nidhi: Maharashtra govt will give 12000 rupees for Farmers Annually

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ചൊവ്വാഴ്ച പുതിയ സാമ്പത്തിക പദ്ധതി ആവിഷ്‌കരിച്ചു, അതനുസരിച്ച് സംസ്ഥാനത്തെ ഒരു കോടിയിലധികം കർഷകർക്ക് ഇപ്പോൾ പ്രതിവർഷം 6,000 രൂപ നൽകും. മഹാരാഷ്ട്ര കർഷകർക്ക് ഇപ്പോൾ പ്രതിവർഷം ആകെ 12,000 രൂപ ലഭിക്കും, അതായത് കേന്ദ്രത്തിൽ നിന്ന് 6,000 രൂപയും സംസ്ഥാന സർക്കാരിൽ നിന്ന് 6,000 രൂപയും വീതം നല്‌കുന്നതാണ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.

മഹാരാഷ്ട്രയിൽ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നമോ ഷേത്കാരി മഹാസൻമാൻ യോജന എന്ന പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്. മന്ത്രിസഭാ യോഗത്തിൽ കർഷകർക്കായി, ചില തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും കർഷകർക്ക് പ്രതിവർഷം 6,000 രൂപ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നുവെന്നും, അതേ തീരുമാനമാണ് സംസ്ഥാനം കൈക്കൊണ്ടതെന്നും യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു. 

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം, കേന്ദ്രം പ്രതിവർഷം ഗഡുക്കളായി കർഷകർക്ക് നൽകുന്ന 6,000 രൂപയ്ക്ക് പുറമേയാണ് ഈ തുകയെന്ന് മുഖ്യമന്ത്രി ഷിൻഡെ ആവർത്തിച്ചു. സംസ്ഥാനത്തെ കർഷകർക്ക് ഇപ്പോൾ പ്രതിവർഷം 12,000 രൂപ ലഭിക്കുമെന്നാണ് പ്രഖ്യാപനം സൂചിപ്പിക്കുന്നത്. ഒരു കോടിയിലധികം കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാന ധനമന്ത്രി കൂടിയായ ഫഡ്‌നാവിസ് മാർച്ചിൽ നിയമസഭയിൽ അവതരിപ്പിച്ച 2023-24 ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

നേരത്തെ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, കേന്ദ്ര സർക്കാരിന്റെ പ്രധാന പ്രധാനമന്ത്രി-കിസാൻ പദ്ധതിയുടെ മാതൃകയിൽ, മഹാരാഷ്ട്ര സർക്കാർ പ്രതിവർഷം 6,000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുമെന്ന് ഫഡ്‌നാവിസ് പറഞ്ഞിരുന്നു. കർഷകർക്ക് ഇത് നേരിട്ട് കൈമാറ്റം ചെയ്യുന്നതിനായി 6,900 കോടി രൂപ സർക്കാർ വഹിക്കുമെന്നും, 1.15 കോടി കർഷക കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കർഷകർക്ക് ഒരു രൂപയ്ക്ക് വിള ഇൻഷുറൻസ് ലഭിക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു. മുൻ പദ്ധതിയിൽ കർഷകർക്ക് വിള ഇൻഷുറൻസിന്റെ പ്രീമിയത്തിന്റെ 2 ശതമാനം നൽകണമായിരുന്നു. സംസ്ഥാന സർക്കാർ ഇനി ഗഡു നൽകുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഇതിനായി 3312 കോടി രൂപ സംസ്ഥാന ഖജനാവ് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: രാജ്യതലസ്ഥാനത്ത്, മഴയും ഇടി മിന്നലും തുടരുമെന്ന് പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്

Pic Courtesy: Pexels.com

Source: Maharashtra Chief Minister Official Website

English Summary: Kisan Samman Nidhi: Maharashtra govt will give 12000 rupees for Farmers Annually

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds