Updated on: 26 January, 2021 12:17 PM IST

25 വർഷമായി കർഷകരുടെ ഇടയിൽ പ്രവർത്തിക്കുന്ന, ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും പ്രസിദ്ധീകരിക്കുന്ന കൃഷി ജാഗരൺ മാസികയുടെ പരിചയത്തിൽ നിന്ന് മനസ്സിലായതാണ് നാടിന്റെ സ്പന്ദനങ്ങൾ അറിയുന്ന പ്രത്യേകിച്ച് നാട്ടിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ അറിയുന്ന ആൾക്കാർ എന്നാൽ അത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടയുള്ള ഭാരവാഹികൾക്കായിരിക്കും.

അതിനാലാണ് നമ്മുടെ ഗ്രാമപ്പഞ്ചായത്തുകളിൽ പുതിയ ഭാരവാഹികൾ ഭരണം ഏറ്റെടുത്തതിനെ തുടർന്ന് അവരുമായി സംവദിക്കുക എന്ന ഒരു പുതിയ പരിപാടി ഫേസ്ബുക് പേജിലൂടെ തുടങ്ങിയത്.പരിപാടിയുടെ തുടക്കം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും ജില്ലാ പഞ്ചായത്ത് ഭാരവാഹിയായും സ്ത്രീ കൂട്ടായ്മകളിൽ അംഗങ്ങളുമായൊക്കെ വർഷങ്ങളുടെ പരിചയമുള്ള ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ രാജേശ്വരിയായിരുന്നു ഉദ്‌ഘാടനപരിപാടിയിലെ അതിഥി.അവരുമായി സംസാരിക്കുകയായിരുന്നു കൃഷിജാഗരൺ ചീഫ് എഡിറ്റർ ശ്രീ. എം സി ഡൊമിനിക്.

പഞ്ചായത്തിന്റെ പൾസറിയുന്ന പഞ്ചായത്ത് ഭാരവാഹികളുടെ പ്രതിനിധിയായി എത്തിയ രാജേശ്വരി നിരവധി വർഷങ്ങളായി ത്രിതല പഞ്ചായത്തിന്റെ വിവധ തലങ്ങളിൽ പ്രവർത്തിച്ച നേതാവാണ്.

കാലാകാലങ്ങളായി കാർഷിക മേഖലയ്ക്ക് നല്ല ഊന്നൽ കൊടുക്കുന്ന ജില്ലയാണ് ആലപ്പുഴ എന്ന് രാജേശ്വരി പറഞ്ഞു. പ്രത്യേകിച്ച് ജില്ലയിലെ ഒരു പഞ്ചായത്തായ കഞ്ഞിക്കുഴി, ചൊരിമണലിൽ നിന്നും നിരവധി ഉത്പന്നങ്ങൾ വിളവെടുത്ത പഞ്ചായത്താണ്. അവിടത്തെ മുൻ പ്രസിഡന്റ് പി .പി. സ്വാതന്ത്ര്യം, അദ്ദേഹത്തിന്റെ പ്രവർത്തമികവുകളിൽ ഒന്നാണ് ഇന്ന് പഞ്ചായത്തിൽ കാണുന്ന കാർഷിക അഭിവൃദ്ധിയുടെ തുടക്കം.

അദ്ദേഹത്തിന്റെ കാലത്തു ദേശീയ അവാർഡ് നേടിത്തന്നത് കാർഷികമേഖലയിൽ അവർ നടത്തിയ ഇടപെടൽ ആണ്. കഞ്ഞിക്കുഴിയുടെ മാതൃകകൾ ജില്ലയിലെ മറ്റെല്ലാ പഞ്ചായത്തും ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടനാട്ടിൽ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുക എന്ന മോഡൽ പദ്ധതി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. അത് വിജയകരമായി പൂർത്തിയാക്കി. അതിന്റെ ചുവടു പിടിച്ചു ഇനി എല്ലാ തരിശു നിലങ്ങളും കൃഷിയോഗ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. അതുവഴി ആലപ്പുഴ ജില്ലയെ തരിശു രഹിത ജില്ലയാക്കി മാറ്റും.

സംയോജിത പുരയിട കൃഷിയും വിഭാവനം ചെയ്യുന്നുണ്ട്.കൂടാതെ പ്രധാനപ്പെട്ട കൃഷി ഏരിയയിൽ ശീതീകരണ സംഭരണി തുടങ്ങും. വിളവെടുക്കുന്ന വേളയിൽ ചിലപ്പോൾ പച്ചക്കറികൾ മുഴുവൻ അന്ന് തന്നെ വിറ്റഴിക്കാൻ കഴിയാതെ വരും. അങ്ങനെയുള്ളപ്പോൾ ഈ ശീതീകരിണിയിൽ കൊണ്ടുവന്നു സൂക്ഷിക്കാൻ കഴിയുന്ന തരത്തിൽ ജില്ലയുടെ രണ്ടു പഞ്ചായത്തിൽ ശീതീകരണ സംഭരണി തുടങ്ങും. അത് അവിടുത്തെ കർഷക കൂട്ടായ്മയെ  ഏൽപ്പിക്കും. ആ രീതി ഫലപ്രദമെങ്കിൽ എല്ലാ പഞ്ചായത്തിലും ആ പദ്ധതി വ്യാപിപ്പിക്കും. കർഷകന് ന്യായമായ വില കിട്ടാനുള്ള സംവിധാനങ്ങൾ തുടങ്ങും. കുടുംബശ്രീയെ സംയോജിപ്പിച്ചു മാർക്കറ്റിങ് മേഖലകൾ ശക്തമാക്കും.

പഠനകാലത്തൊന്നും ഒരു പൊതുപ്രവർത്തനവും ഇല്ലാതിരുന്ന താൻ , ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ സ്പീക്കർ ആയിരുന്ന ശങ്കരനാരായണൻ തമ്പിയുടെ ചിറ്റപ്പന്റെ മകന്റെ ഭാര്യയായി വന്നതിന് ശേഷമാണ് ഒരു പൊതുപ്രവർത്തകയായി മാറിയത് എന്നവർ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. പൊതുപ്രവർത്തന പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ വന്ന താൻ പിന്നീട് പൊതു പ്രവർത്തനത്തിലേക്കും രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്കും ഇറങ്ങിച്ചെന്നു. തുടർന്നിങ്ങോട്ട് 15 വർഷത്തോളം ത്രിതല പഞ്ചായത്ത് ഭരണത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു. അങ്ങനെ നിരന്തരം ജങ്ങളുമായി ഇടപഴകി.

ഒരു സ്ത്രീക്ക് പുരുഷന്റെയത്രയും സമയം പൊതുപ്രവർത്തനത്തിൽ ഏർപ്പെടാൻ പറ്റുന്നില്ല എന്നത് ഒരു വസ്തുതയാണ്. വീട്ടിലെ കാര്യങ്ങൾ എല്ലാം ഒതുക്കിയിട്ടു വേണം ഇറങ്ങാൻ. എന്നാൽ പുരുഷന് അങ്ങനെയല്ല. ഇന്ത്യയിലാദ്യമായി സ്ത്രീ സൗഹൃദ പഞ്ചായത്താക്കി മാറ്റിയ മാരാരിക്കുളം സൗത്ത് പഞ്ചായത്തിന്റെ സാരഥിയായിരുന്ന രാജേശ്വരിക്ക് പെൺകുട്ടികളോട് പറയാനുള്ളത് ശരിയുടെ പക്ഷത്തു നിന്നുകൊണ്ട് സ്വതന്ത്രമായി തീരുമാനമെടുക്കുക എന്നാണ് . ഭർത്താവും അമ്മയും രണ്ടു മക്കളും അടങ്ങുന്ന തന്റെകുടംബത്തിന്റെ പിന്തുണ വലുതാണെന്ന് അവർ പറഞ്ഞു. മകൻ സർക്കാർ സ്കൂൾ അദ്ധ്യാപകൻ. മകൾ സഹകരണ എഞ്ചിനീയറിംഗ് കോളേജിൽ അദ്ധ്യാപിക.

യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതാണ് തങ്ങളുടെ ഭാവി പദ്ധതികളിൽ പ്രധാനം. തൊഴിൽ സാധ്യതയുള്ള പദ്ധതികൾ തുടങ്ങുക. 5 വര്ഷം കൊണ്ട് കൂടുതൽ ആളുകൾക്ക് തൊഴിൽ കൊടുക്കാൻ കഴിയുക എന്നതാണ് സ്വപ്നം. കൂടുതൽ ഉത്പന്നങ്ങൾ ഉണ്ടാകുമ്പോൾ അവയ്ക്കു വില കുറയും ആ അവസരത്തിൽ അവയുടെ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതും തങ്ങൾ വിഭാവനം ചെയ്യുന്ന പദ്ധതിയാണ് എന്നും പറഞ്ഞുകൊണ്ടും മാഗസിനോടുള്ള നന്ദി അറിയിച്ചു കൊണ്ടും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തന്റെ വാക്കുകൾ ചുരുക്കി.

എല്ലാ രീതിയിലും തങ്ങൾക്ക് സ്വീകാര്യയായ ഒരു ഉത്തമ സാരഥിയെ തന്നെയാണ് തങ്ങളുടെ പ്രസിഡന്റിനെ അറിയുക എന്ന പരിപാടിയുടെ ഉൽഘാടനത്തിൽ ലഭിച്ചത് എന്ന് പറഞ്ഞു കൊണ്ടാണ് കൃഷിജാഗ്രൻ എഡിറ്റർ ഇൻ ചീഫ് എം സി ഡൊമിനിക്ക് പരിപാടി അവസാനിപ്പിച്ചത്. അടുത്ത ചൊവ്വാഴ്ച മറ്റൊരു സാരഥിയുമായി ഈ പരിപാടി തുടർന്ന് കാണാം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കഞ്ഞിക്കുഴിയിൽ മുണ്ടകൻ പാടത്ത് മകരകൊയ്ത്തിനു തുടക്കമായി

English Summary: KNOW The PRESIDENT new program has launched
Published on: 22 January 2021, 01:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now