1. News

കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൽ ഡ്രോണ്‍ ഓപ്പറേറ്റർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും അപേക്ഷിക്കാം.

Meera Sandeep
Kozhikode Dist Information Office has invited applications for drone operators' panel
Kozhikode Dist Information Office has invited applications for drone operators' panel

ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.  വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും അപേക്ഷിക്കാം. 

ഡ്രോണ്‍ കാമറ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ ഷൂട്ട് ചെയ്യുന്നതില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ സമാന സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമാണ് അടിസ്ഥാന യോഗ്യത. പ്രീഡിഗ്രി/ പ്ലസ് ടു അഭിലഷണീയം. ഡ്രോണ്‍ ഷൂട്ട് ജോലികള്‍ ഏറ്റെടുത്ത് ചെയ്തിട്ടുള്ള മൂന്നു വര്‍ഷത്തെ പരിചയമാണ് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള യോഗ്യത.

ബന്ധപ്പെട്ട വാർത്തകൾ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ 5447 ഓഫീസർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

വാര്‍ത്താ മാധ്യമങ്ങള്‍ക്കായി  ഏരിയല്‍ ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം, ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി അല്ലെങ്കില്‍ വീഡിയോ എഡിറ്റിംഗില്‍ പ്രവൃത്തിപരിചയം,  സ്വന്തമായി നാനോ ഡ്രോണ്‍ ഉള്ളവര്‍, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്പ് സ്വന്തമായി ഉള്ളവര്‍, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍  അയക്കാനുള്ള സംവിധാനം ലാപ്ടോപില്‍ ഉള്ളവര്‍, എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാവരുത്.

ബന്ധപ്പെട്ട വാർത്തകൾ: ഐഡിബിഐ ബാങ്കിൽ 2100 ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് ഒഴിവുകൾ

അപേക്ഷയോടൊപ്പം അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അരമണിക്കൂര്‍ ഷൂട്ട്, ഒരു മണിക്കൂര്‍ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ബന്ധപ്പെട്ട മറ്റു രേഖകളും ഹാജരാക്കണം.

അപേക്ഷകള്‍ ഡിസംബര്‍ 11ന് വൈകീട്ട് 5 നകം ലഭിച്ചിരിക്കണം 

ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, പിൻ - 673020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495 2370225.

English Summary: Kozhikode Dist Information Office has invited applications for drone operators' panel

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds