Updated on: 11 January, 2021 5:33 PM IST
ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് ഫാർമർ ഫസ്റ്റ് എന്നും മാഗസിൻ ചീഫ് എഡിറ്റർ പറഞ്ഞു

ഇന്നുവരെ പുറം ലോകം അറിയാത്ത അല്ലെങ്കിൽ ചുരുങ്ങിയ ഇടത്ത് മാത്രം അറിയപ്പെട്ടിരുന്ന കർഷകനെ പൊതു സമൂഹത്തിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി കൃഷിജാഗ്രൺ തുടങ്ങിയ ഫാർമർ ഫസ്റ്റ് എന്ന പരിപാടിയുടെ മൂന്നാമത്തെ പ്രോഗ്രാം ആണ് കഴിഞ്ഞ ഏഴാം തിയതി കൃഷിജാഗ്രൺന്റെ ഫേസ്ബുക്ക് പേജിലൂടെ തത്സമയം ജങ്ങളിൽ എത്തിയത്.

എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ കർഷകനെ കുറിച്ച് ഓർക്കേണ്ടതാണ് . എന്നാൽ ആരും കർഷകനെ വേണ്ട രീതിയിൽ ആദരിക്കാറില്ല, ഓർക്കാറില്ല. എന്നാൽ ഇത് കർഷകനോടുള്ള ഒരു ആദരവ് കൂടിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഫാർമർ ഫസ്റ്റ് എന്ന പരിപാടിയുടെ ഉദ്‌ഘാടകനായ കൃഷിജാഗ്രൻ ചീഫ് എഡിറ്റർ എം സി ഡൊമിനിക് ചടങ്ങു ആരംഭിച്ചത്.

ആലപ്പുഴയിലുള്ള ബാലസുന്ദർ, പത്തനംതിട്ടയിലെ വിവേക് തോമസ്, മലപ്പുറത്ത് നിന്നുള്ള മഹേഷ്, തൊടുപുഴയിൽ നിന്നുള്ള ജോളി വർക്കി , കൊല്ലത്തു നിന്നുള്ള അരുൺ, പിറവത്തു നിന്നുള്ള ജിത്തു തോമസ് എന്നിവരാണ് ഈയാഴ്ചയിലെ ഫാർമർ ഫസ്റ്റിൽ പങ്കെടുത്ത കർഷകർ. രണ്ട് കര്ഷകരായിരുന്നു ഇതിൽ ഉണ്ടായിരുന്നത്.
Balasunder from Alappuzha, Vivek Thomas from Pathanamthitta, Mahesh from Malappuram, Jolly Varkey from Thodupuzha, Arun from Kollam and Jeethu Thomas from Piravom were the farmers who participated in this week's Farmer First. There were two farmers in it.

മഹേഷ് മലപ്പുറം.
വിഷാ൦ശമില്ലാത്ത മൽസ്യത്തിന് താങ്ങുവില ഏർപ്പെടുത്തണം

പ്രവാസജീവിതം കഴിഞ്ഞു നാട്ടിലെത്തി കൃഷി ചെയ്യുന്ന മഹേഷ് ആണ് ആദ്യം സംസാരിച്ചത്. കൃഷിയിലേക്ക് ചെറുപ്പക്കാർ വരണം എന്നത് സമൂഹത്തിന്റെ ആവശ്യം കൂടിയാണ് എന്ന് മഹേഷ് അഭിപ്രായപ്പെട്ടു. മൽസ്യം വിതരണം ചെയ്യുന്നതിനുള്ള യൂണിറ്റുകൾ സർക്കാർ അടിസ്ഥാനത്തിൽ വന്നാൽ നന്നായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. വിഷാ൦ശമില്ലാത്ത മൽസ്യത്തിന് താങ്ങുവില ഏർപ്പെടുത്തണം എന്ന് കൂടി മഹേഷ് കൂട്ടിച്ചേർത്തു.

 

അരുൺ കൊല്ലം
പക്ഷികളെ വളർത്താനായി യാതൊരു സഹായവും സർക്കാർ തലത്തിൽ ലഭിക്കുന്നില്ല.

കൊല്ലം ജില്ലയിലെ കായിക അധ്യാപകൻ കൂടിയായ അരുൺ അറിയപ്പെടുന്ന കർഷകനാണ്. അരുൺ ലവ് ബേർഡ്‌സ് നെയാണ് വളർത്തുന്നത്. എന്നാൽ തന്റെ വളർത്തു പക്ഷികളുടെ പരിപാലത്തിനായി യാതൊരുവിധ സഹായങ്ങളും സർക്കാർ തലത്തിൽ നിന്ന് ലഭിക്കുന്നില്ല എന്നത് ആണ് അരുണിന് പറയാനുണ്ടായിരുന്നത്. കിളികളുടെ വളർത്തു ചെലവിനായി ബാങ്കുകളെ സമീപിക്കുമ്പോൾ ഇത്തരം കൃഷിക്ക് യാതൊരു സാമ്പത്തിക സഹായവും ഇല്ല എന്നാണ് എല്ലാവരും പറയുന്നത് എന്നത് തന്നെപ്പോലെ വളർത്തു പക്ഷികളെ വലിയ ചിലവിൽ വളർത്തി പരിപാലിക്കാൻ ആഗ്രഹിക്കുന്ന കർഷകരെ പുറകോട്ടു വലിക്കുന്ന ഒരു സമീപനമാണ് എന്നും അരുൺ ഈ പരിപാടിയിൽ പറഞ്ഞു.

ജോളി വർക്കി തൊടുപുഴ.

കർഷകർക്ക് ഉല്പാദന ബോണസ് ആണ് നൽകേണ്ടത് സബ്‌സിഡി അല്ല 

ഫിഷറീസ് വകുപ്പിൽ നിന്നും മൽസ്യകൃഷിയിൽ അവാർഡ് ലഭിച്ച ജോളി വർക്കി യാണ് ഈ പരിപാടിയിൽ പങ്കെടുത്ത മറ്റൊരു കർഷകൻ. മത്സ്യകൃഷി കൂടാതെ അക്വാപോണിക്സ്, തേൻകൃഷി എന്നീ കാർഷിക പ്രവർത്തനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. കൃഷിക്കുവേണ്ട വിത്തുകളും പുതിയ ഉത്പന്നങ്ങളും നേരിട്ട് കർഷകർക്ക് നൽകാനുള്ള നടപടികൾ സർക്കാർ നടത്തണം എന്നാണ് ജോളിക്കു പറയാനുള്ളത്. പലപ്പോഴും നമ്മുടെ ഉത്പന്നങ്ങൾ ഗുണമേന്മയുള്ളതാണെന്നു മനസ്സിലായിക്കഴിഞ്ഞാൽ എന്ത് വില കൊടുത്തും ജനങ്ങൾ വാങ്ങും എന്നാണ് ജോളിയുടെ അനുഭവം. കൂടാതെ നല്ല വിത്തുകളും ഉത്പന്നങ്ങളും നേരിട്ട് കർഷകർക്ക് കൊടുത്താൽ കുറച്ചുകൂടി മേന്മയുള്ള വിഭവങ്ങൾ കർഷകർക്ക് കൃഷിചെയ്യാനാകും എന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരിൽ എത്തിപ്പെടാതെ അവ നേരിട്ട് കർഷകർക്ക് നൽകുക, കൂടാതെ കർഷകർക്ക് ഉല്പാദന ബോണസ് ആണ് നൽകേണ്ടത് സബ്‌സിഡി അല്ല എന്നും ജോളി കൂട്ടിച്ചേർത്തു.

ബാലസുന്ദർ ചേർത്തല
കൃഷിയിടങ്ങളിൽ തങ്ങൾ ആവശ്യപ്പെടുന്ന സമയത്തു തൊഴിലാളികളെ കിട്ടാത്തത് വലിയൊരു പ്രശ്നമായി നിലനിൽക്കുന്നു

20 വർഷം പ്രവാസ ജീവിതം നയിച്ച ബാലസുന്ദർ വിദേശത്തു ഒരു ഫാമിലായിരുന്നു തൊഴിലെടുത്തിരുന്നത്. വില്പനയുടെ ഘട്ടത്തിൽ മാത്രമാണ് കാർഷിക ഉല്‌പന്നങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതെങ്കിലും അവിടുത്തെ മറ്റു കർഷകരുമായി ഉള്ള സൗഹൃദത്തിൽ നിന്ന് കൃഷിയുടെ മറ്റു വാഹസനാണ് കൂടി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. നാട്ടിൽ ഇല്ലാതിരുന്ന പുതിയ കൃഷി രീതികൾ അവിടെ കണ്ടു മനസ്സിലാക്കി. തിരികെ നാട്ടിൽ എത്തിയപ്പോൾ ഇവിടെയും പുതിയ കൃഷി രീതികൾ തുടങ്ങിയിരുന്നു എന്ന് മനസ്സിലാക്കി എന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ 3 ഏക്കറിൽ ചെയ്യുന്ന കൃഷിയിൽ അദ്ദേഹം സമ്മിശ്ര കൃഷിയാണ് ചെയ്യുന്നത്. ഒരു വിള മാത്രമല്ല പല വിളകൾ ഒരുമിച്ചു വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും അവയുടെ വിപണനത്തിനായി രണ്ടു ഷോപ്പുകൾ തുടങ്ങുകയും ചെയ്തു. എന്നാൽ കൃഷിയിടങ്ങളിൽ തങ്ങൾ ആവശ്യപ്പെടുന്ന സമയത്തു തൊഴിലാളികളെ കിട്ടാത്തത് വലിയൊരു പ്രശ്നമായി നിലനിൽക്കുന്നു എന്നാണ് ബാലസുന്ദർ അഭിപ്രായപ്പെട്ടത്.

ജിത്തു തോമസ് പിറവം
കൃഷി ചെയ്യുന്ന ഉത്പന്നം ബ്രാൻഡിൽ ഇറക്കി വിപണനം ചെയ്യുന്ന രീതി

കൂൺ കൃഷിയിൽ മികവ് തെളിയിച്ച ഒരു യുവ കർഷകനായ ജിത്തു, ലീനാസ് മഷ്‌റൂം എന്ന ബ്രാൻഡിൽ ആണ് തന്റെ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നത്. എറണാകുളത്തു മിക്കയിടങ്ങളിലും തന്റെ ഉത്പന്നങ്ങൾ ലഭിക്കും എന്നദ്ദേഹം പറഞ്ഞു. ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കൂൺ കൃഷി തുടങ്ങിയ ജിത്തു ഇപ്പോൾ രണ്ടു വർഷമായി മുഴുവൻ സമയ കൂൺ കർഷകനാണ്. കൂൺ കൃഷിയിൽ തന്റെ ഉത്പന്നങ്ങളുടെ വിപണനത്തിലാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. കാരണം കൂണുകൾ ഒരുപാട് നാൾ ഇരിക്കുന്നതല്ല . അതിനാൽ അവ ഇടനിലക്കാർക്കു കൊടുത്തു വില്പന നടത്താൻ നോക്കിയിരിക്കാനുള്ള സമയം ഇല്ല. വളരെ പെട്ടന്ന് തന്നെ കൂൺ കടകളിൽ എത്തിച്ചു കൊടുക്കുക എന്നതാണ് താൻ ചെയ്‌യുന്നത് എന്നും ബ്രാൻഡിൽ ഉല്പന്നം ഇറക്കി വിപണനം ചെയ്യുന്ന രീതിയാണ് തന്റേത് എന്നും ജിത്തു പറഞ്ഞു.

കൃഷി ജാഗരൺ മാഗസിൻ 25 വർഷമായിട്ട് നിരവധി പരിപാടികൾ കർഷകർക്കായി നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് ഫാർമർ ഫസ്റ്റ് എന്നും മാഗസിൻ ചീഫ് എഡിറ്റർ പറഞ്ഞു. ഈ പരിപാടി തുടർന്നും കാണാം എല്ലാ വ്യാഴാഴ്ചയും വൈകിട്ട് 6 മണിക്ക് പുതിയ കർഷകരുമായി.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :

English Summary: Krishi Jagaran Farmer First- A platform to meet farmers.
Published on: 11 January 2021, 05:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now