കൃഷി ജാഗ്രൺ മൊബൈൽ ആപ്പ് പുറത്തിറക്കി .

Monday, 15 January 2018 03:34 PM By KJ KERALA STAFF
ഇന്ത്യയിൽ  ഏറ്റവും പ്രചാരമുള്ള  കാർഷിക മാസികയായ കൃഷി ജാഗ്രൺ, തങ്ങളുടെ പുതിയ  മൊബൈൽ ആപ്പ് പുറത്തിറക്കി. കേന്ദ്ര കൃഷിവകുപ്പ്  മന്ത്രി ശ്രി രാധാ മോഹൻ സിംഗാണ്  ഡൽഹിയിൽ അദ്ദേഹത്തിൻ്റെ വസതിയിൽ ചേർന്ന  ചടങ്ങിൽ  ആപ്പ്  പുറത്തിറക്കിയത്.പന്ത്രണ്ട് ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന കൃഷി ജാഗ്രൺ മാസിക ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി 10 ലക്ഷത്തിലധികം വായനക്കാരുണ്ട്.ഈ മൊബൈൽ ആപ്പിൽ കൃഷിക്കാർക്ക്  ആവശ്യമായ എല്ലാ വിവരങ്ങളും അടങ്ങിയിട്ടുണ്ട്.ഈ ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾക്കായി എല്ലാവരും  മൊബൈലിനെ  ആശ്രയിക്കുന്നു.മലയാളം, ഹിന്ദി ,ഇംഗ്ലീഷ് എന്നി മൂന്ന് ഭാഷകളിൽ ലഭ്യമായ കൃഷിജാഗ്രൻ മൊബൈൽ ആപ്പിൽ വിവിധ സെക്ഷനുകൾ ഉണ്ട്   അതിലൊന്നാണ് ഡയറക്ടറി. അതിൽ വിവിധ കമ്പനികളുടെ വിപണിയിൽ ലഭ്യമായ കാർഷിക ഉൽപന്നങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .വിവിധ വിഡിയോകളും  ചിത്രങ്ങളും ഈ ആപ്പിനെ കൂടുതൽ ആകൃഷ്ടമാക്കുന്നു.മറ്റൊരു ആകർഷണം ജോലി ജോബ് സെക്ഷൻ ആണ്.കാർഷിക രംഗത്തുള്ള ജോലി സാദ്ധ്യതകളെ കുറിച്ച് ഇതിൽ പറയുന്നു .പന്ത്രണ്ടു ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന കൃഷിജാഗ്രൺ മാസികയുടെ E -പതിപ്പ് ആപ്പിൽ  ലഭ്യമാണ് .കൃഷിജാഗ്രൻ മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ചടങ്ങിൽ കൃഷിജാഗ്രൺ എഡിറ്റർ ഇൻ ചീഫ് എം.സി.ഡൊമിനിക്,ഡയറക്ടർ ഷൈനി ഡൊമിനിക് ,ജി.എം മാർക്കറ്റിംഗ് ഫറാഹ് ഖാൻ,മറ്റ് കൃഷിജാഗ്രൺ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു . കൃഷിക്കാർക്കിടയിൽ ഈ ആപ്പ് കൂടുതൽ എത്തിക്കുക.അതിലൂടെ കൃഷിക്കാർ , വ്യാപാരികൾ ,മറ്റ് വ്യവസായങ്ങൾ എന്നിവയെ കൃഷിക്കാർക്ക് സഹായമാകും വിധം ഒരുമിച്ചു കൊണ്ടു വരിക എന്നുള്ളതാണ്  തങ്ങളുടെ ലക്ഷ്യമെന്ന് കൃഷിജാഗ്രൺ എഡിറ്റർ ഇൻ ചീഫ് എം.സി.ഡൊമിനിക് പറഞ്ഞു .

CommentsMore from Krishi Jagran

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട്

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട് ജൈവപച്ചക്കറി എന്ന ബ്രാന്‍ഡില്‍ വില്പ്പനയ്‌ക്കെത്തുന്നതില്‍ 11.2 ശതമാനത്തിലും കീടനാശിനിയെന്ന് കേരള കാര്‍ഷികസര്‍വ്വകലാശാല നടത്തിയ പരിശോധന റിപ്പോര്‍ട്ട്. പച്ചക്കറികളില്‍ പലതിലും അടങ്ങിയിട്ടുള്ള കീടനാശിനികള്‍ ഉഗ്ര…

November 17, 2018

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം സീറോ ബഡ്ജറ്റ് നാച്ച്വറല്‍ ഫാമിംഗിന്റെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ നവംബര്‍ 16 ന് തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ തിരുവ…

November 16, 2018

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ കയറ്റുമതി ലക്ഷ്യമിട്ട് കേരളത്തില്‍ ജൈവ രീതിയില്‍ നാരന്‍ ചെമ്മീന്‍ കൃഷി ചെയ്യാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) ധാരണയായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോത്പാ…

November 16, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.