Updated on: 2 May, 2023 8:44 PM IST
കുടുംബശ്രീക്ക് പൂർണ സഹായം ഉറപ്പ് നൽകും: മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം: കുടുംബശ്രീക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും നൽകുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബശ്രീ ദേശിയ സരസ് മേളയുടെ ഭാഗമായുള്ള തദ്ദേശ സരസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ;ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.

പുതിയ സാങ്കേതിക വിദ്യക്ക് അനുസരിച്ചു കുടുംബശ്രീ മാറണം. കേരളത്തെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിൽ കുടുംബശ്രീ പങ്ക് വഹിച്ചു.സ്വാശ്രയത്വം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുടുംബശ്രീ.

പുതിയ കാലത്തിന് അനുസരിച്ചുള്ള സാധ്യതകൾ കണ്ടെത്തണം. കുടുംബശ്രീ ലോകത്തിലെ, ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ ഹർഷകുമാർ, എ അഭിലാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ആർ പ്രശാന്ത്, ജെസി റോയ്, പി എസ് പ്രശോഭ, വി രാധാകൃഷ്ണൻ, പി ടി ഇന്ദുകുമാർ, ബിന്ദു ജി നാഥ്‌, എ താര, എം പി സജീവ്, അമ്പിളി ശിവൻ, ജ്യോതി, രതീഷ് കിളിത്തട്ടിൽ എന്നിവർ പങ്കെടുത്തു

English Summary: Kudumbashree will be assured of full assistance: Minister KN Balagopal
Published on: 02 May 2023, 08:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now