1. News

ഏതെല്ലാം വഴികളിലൂടെ നമുക്ക് നികുതി ലാഭിക്കാമെന്ന് നോക്കാം

ജൂലായ് 31 ആണ് ആദായ നികുതി റിട്ടേൺ ചെയ്യേണ്ടതിന്റെ വ്യക്തികളായ നികുതി ദായകര്‍ക്കുള്ള അവസാന തിയതി. നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ നിയമപരമായി തന്നെ ഒരുപാട് വഴികളുണ്ട്. ഈ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് ആവശ്യം തന്നെയാണ്. ഡിജിറ്റലൈസേഷന്റെ ഭാഗമായി എല്ലാ ബാങ്ക് അക്കൗണ്ടുകളും ഇടാപാടുകളും ആധാർ പാൻ കാർഡ് എന്നിവയുമായി ലിങ്ക് ചെയ്തതിനാല്‍ ആദായ നികുതി വകുപ്പിന് ഓരോരുത്തരുടെയും വരുമാന വിവരങ്ങൾ അറിയാൻ സാധിക്കും.

Meera Sandeep
How to save maximum tax?
How to save maximum tax?

ജൂലായ് 31 ആണ് ആദായ നികുതി റിട്ടേൺ ചെയ്യേണ്ടതിന്റെ വ്യക്തികളായ നികുതി ദായകര്‍ക്കുള്ള  അവസാന തിയതി.  നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ നിയമപരമായി തന്നെ ഒരുപാട് വഴികളുണ്ട്.  നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് ആവശ്യം തന്നെയാണ്.  ഡിജിറ്റലൈസേഷന്റെ ഭാഗമായി എല്ലാ ബാങ്ക് അക്കൗണ്ടുകളും ഇടാപാടുകളും ആധാർ പാൻ കാർഡ് എന്നിവയുമായി ലിങ്ക് ചെയ്തതിനാല്‍ ആദായ നികുതി വകുപ്പിന് ഓരോരുത്തരുടെയും വരുമാന വിവരങ്ങൾ അറിയാൻ സാധിക്കും. എത്ര രൂപ വരെ ഒരാൾക്ക് നികുതി ഒഴിവാക്കാമെന്നത് അയാളുടെ വരുമാനവും പ്ലാനിംഗും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. കൃത്യമായ പ്ലാനിംഗോടെ നിക്ഷേപിച്ച് നികുതി ലാഭിക്കാന്‍ സാധിക്കും.  ഇതിനെ കുറിച്ചാണ് വ്യക്തമാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച വരുമാനവും നേടാൻ രാമച്ചം കൃഷി

- ആദായ നികുതി ലാഭിക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ആദായ നികുതി സെക്ഷന്‍ 80സി. ഇതു പ്രകാരം ഈ ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങളിൽ പണം നിക്ഷേപിച്ചാൽ സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് നേടാം. സർക്കാർ നിക്ഷേപ പദ്ധതികൾക്കും ചില മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ഈ ഇളവ് ലഭിക്കും.  അഞ്ച് വര്‍ഷത്തെ ടാക്സ് സേവിംഗ്സ് ബാങ്ക് സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകള്‍, യൂണിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍, സുകന്യ സമൃദ്ധി യോജന , സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം, നാഷണൽ പെൻഷൻ സ്കീം എന്നിവയിൽ ഈ ആനുകൂല്യം ലഭിക്കും. നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലെ നിക്ഷേപത്തിലൂടെ സെക്ഷന്‍ 80സിസഡി പ്രകാരം 50,000 രൂപ അധിക നികുതി ഇളവ് നേടാം.

ബന്ധപ്പെട്ട വാർത്തകൾ: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അകൗണ്ട് - പലിശ നിരക്കുകള്‍, & നികുതി ആനുകൂല്യങ്ങള്‍ എങ്ങനെയെന്ന് അറിയാം

- ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ഡി ആരോഗ്യ ഇന്‍ഷൂറന്‍സിനെ പറ്റി പറയുന്നതാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം അടച്ച വകയില്‍ 1 ലക്ഷം രൂപ വരെ കിഴിവ് നേടാം. സ്വന്തം പ്രീമിയം അടച്ച വകയില്‍ 50,000 രൂപയും മുതിര്‍ന്ന പൗരന്മാരായ രക്ഷിതാക്കളുടെ പ്രീമിയം അടച്ച വകയില്‍ 50000 രൂപയും നികുതി ബാധ്യതയില്‍ നിന്ന് ഇളവ് നേടാം.

- വീട് വാങ്ങാനായി വായ്പകളെ ആഗ്രയിക്കുന്നവരാണ് ഭൂരിഭാഗവും. ഭവന വായ്പ തിരിച്ചടവിന് നികുതിയിളവ് ലഭിക്കും. സെക്ഷന്‍ 84ഇഇ പ്രകാരം ഭവന വായ്പയുടെ പലിശ അടച്ചയ്ക്കുന്ന വകയില്‍ സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപ നികുതി ഇളവ് ലഭിക്കും. സെക്ഷന്‍ 24 പ്രകാരം സ്വന്തം വീടിന്റെ ഭവന വായ്പയുടെ പലിശ അടച്ച വകയിൽ 2,00,000 രൂപ ഇളവ് ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: LIC Housing Finance ഭവന വായ്പ പലിശ നിരക്ക് കുറച്ചു: ഇനി കുറഞ്ഞ ചെലവിൽ വീട് പണിയാം

- 80ജി പ്രകാരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന തുകയ്ക്ക്  ഇളവ് നേടാം.

- സെക്ഷൻ 80ഇഇബി പ്രകാരം വൈദ്യുത വാഹനങ്ങളുടെ വായ്പയുടെ പലിശ അടവിന് 1.5 ലക്ഷം രൂപ ഇളവ് ലഭിക്കും. 80ഡിഡിബി പ്രകാരം നികുതി ദായകനോ ആശ്രിതർക്കോ ഉണ്ടായ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സാ ചെലവിനത്തിൽ 80,000 രൂപ ഇളവ് ലഭിക്കും.

English Summary: Let's see how we can save tax

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds