1. News

എൽഐസിയും സ്ഥിരനിക്ഷേപ പലിശ നിരക്ക് ഉയർത്തി പോസ്റ്റ് ഓഫീസ് നിരക്കിനൊപ്പമെത്തി

പോസ്റ്റ് ഓഫീസ്, സ്ഥിര നിക്ഷേപങ്ങൾക്ക് നല്ല പലിശയാണ് നൽകുന്നത്. അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് നല്‍കുന്നത് 6.7 ശതമാനം പലിശയാണ്. 1,2,3 വർഷ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.5 ശതമാനം വീതം വാർഷിക പലിശ നൽകുന്നത്. ഇത് നിലവില്‍ രാജ്യത്ത് ബാങ്കുകള്‍ നല്‍കുന്നതിനെക്കാള്‍ ഉയര്‍ന്ന നിരക്കാണ്. എന്നാൽ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.

Meera Sandeep
LIC housing Finance hiked FD interest rates
LIC housing Finance hiked FD interest rates

പോസ്റ്റ് ഓഫീസ്, സ്ഥിര നിക്ഷേപങ്ങൾക്ക് നല്ല പലിശയാണ് നൽകുന്നത്.  അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് നല്‍കുന്നത് 6.7 ശതമാനം പലിശയാണ്. 1,2,3 വർഷ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.5 ശതമാനം വീതം വാർഷിക പലിശ നൽകുന്നത്. ഇത് നിലവില്‍ രാജ്യത്ത് ബാങ്കുകള്‍ നല്‍കുന്നതിനെക്കാള്‍ ഉയര്‍ന്ന നിരക്കാണ്.  എന്നാൽ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.  പുതുക്കിയ നിരക്കുകള്‍ 2022 മേയ് 24 മുതല്‍ നിലവില്‍ വന്നു. നിലവില്‍ പൊതുജനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് 5.60 ശതമാനം മുതല്‍ 6.6 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. വ്യത്യസ്ത കാലയളവിലെ നിക്ഷേപത്തിന് ഈ പലിശ നിരക്ക് ലഭിക്കും. ഒരു വർഷം മുതൽ അഞ്ച് വർഷം വരെയാണ് നിക്ഷേപങ്ങളുടെ കാലാവധി.  

ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപങ്ങൾക്ക് നല്ല പലിശ ലഭിക്കാൻ സുരക്ഷിതമായ ഈ കോര്‍പറേറ്റ് പദ്ധതികളിൽ ചേരാം

1989 ലാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ആരംഭിച്ചത്.  രാജ്യത്തെ വലിയ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളിലൊന്നാണിത്. വീട് നിര്‍മാണങ്ങൾക്ക് ദീര്‍ഘകാല പലിശ നല്‍കന്നതാണ് കമ്പനിയുടെ ബിസിനസ്. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുബന്ധ കമ്പനിയായ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്ഥാനം മുബൈയാണ്. കമ്പനി ചുരുങ്ങിയ പലിശ നിരക്കിൽ ഭവന വായ്പകൾ നൽകുന്നുണ്ട്. 1994 ല്‍ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോബെ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിലും വ്യാപാരം നടത്തുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: LIC Housing Finance ഭവന വായ്പ പലിശ നിരക്ക് കുറച്ചു: ഇനി കുറഞ്ഞ ചെലവിൽ വീട് പണിയാം

പ്രായപൂര്‍ത്തിയായവര്‍ക്ക് നിക്ഷേപിക്കാം. 18ന് താഴെയുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കൾക്കും നിക്ഷേപം നടത്താം. ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി, പങ്കാളിത്ത കമ്പനികള്‍, സഹകരണ സൊസൈറ്റികള്‍, ട്രസ്റ്റ് തുടങ്ങിയവര്‍ക്ക് സ്ഥിര നിക്ഷേപം നടത്താം. രണ്ട് തരത്തിലുള്ള നിക്ഷേപമാണ് കമ്പനിയിലുള്ളത്. ക്യുമുലേറ്റീവ് പബ്ലിക്ക് ഡെപ്പോസിറ്റിന് ഒരു വര്‍ഷം, 18 മാസം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം എന്നിങ്ങനെയാണ് കാലാവധി. കൂട്ടുപലിശ നിരക്കില്‍ വര്‍ഷത്തില്‍ കണക്കാക്കി കാലാവധിയെത്തുമ്പോള്‍ നിക്ഷേപിച്ച തുകയ്ക്ക് ഒപ്പം ചേര്‍ത്ത് നല്‍കും. 20,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപമായി വേണ്ടത്. 1,000ത്തിന്റെ ഗുണിതങ്ങളായി നിക്ഷേപം വര്‍ധിപ്പിക്കാം.

1 വര്‍ഷം -5.50 %

18 മാസം - 5.90 %

2 വര്‍ഷം - 6.25 %

3 വര്‍ഷം - 6.40 %

5 വര്‍ഷം- 6.60 %

ബന്ധപ്പെട്ട വാർത്തകൾ: എൽ‌ഐ‌സി കന്യാദാൻ പോളിസി : 121 രൂപ നിക്ഷേപിച്ച് മകളുടെ വിവാഹത്തിന് 27 ലക്ഷം നേടാം. ആവശ്യമായ പ്രമാണങ്ങൾ, ആപ്ലിക്കേഷൻ പ്രോസസ്സ്

നിക്ഷേപകൻ തിരഞ്ഞെടുക്കുന്നതിന് അനുസരിച്ച് മാസത്തിലെ വാര്‍ഷികമായോ പലിശ വാങ്ങാം എന്നതാണ് നോണ്‍ ക്യുമുലേറ്റീവ് പബ്ലിക്ക് ഡെപ്പോസിറ്റിന്റെ ഗുണം. ഒരു വര്‍ഷം, 18 മാസം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം എന്നിങ്ങനെയാണ് കാലാവധി. വാര്‍ഷിക പലിശ വേണ്ടവർക്ക് മാര്‍ച്ച് 31നും പലിശ ലഭിക്കും, മാസത്തില്‍ ഒന്നാം തീയതിയാണ് പലിശ ലഭിക്കുക. മാസ പലിശ വേണ്ടവർ രണ്ട് ലക്ഷം ചുരുങ്ങിയ നിക്ഷേപം നടത്തണം. ശേഷം 10,000 രൂപയുടെ അധിക നിക്ഷേപം നടത്താം. വാര്‍ഷിക പലിശയ്ക്ക് 20,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. ഇവയുടെ പലിശ നിരക്ക് നോക്കാം, (പലിശ മന്ത്ലി ഓപ്ഷൻ, ഇയർലി ഓപ്ഷൻ എന്നിങ്ങനെ)

1 വര്‍ഷം - 5-45 %, 5.6 %

18 മാസം - 5.75%, 5.90 %

2 വര്‍ഷം- 6.10 %, 6.25%

3 വര്‍ഷം- 6.25 %, 6.40 %

5 വ-ര്‍ഷം- 6.45 %, 6.60 %

English Summary: LIC has also hiked fixed deposit interest rates along with post office rates

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds