1. News

അലക്സ പോലെ UMANG ആപ്പിലും വോയിസ് കമാൻഡ് സൗകര്യം വരുന്നു; സർക്കാർ സേവനങ്ങൾ ഇനി അതിവേഗം

ആപ്പിളിന്റെ സിരി, ആമസോണിന്റെ അലക്‌സ എന്നിവ പോലെ വോയിസ് കമാൻഡിലൂടെ ഉമാംഗ് ആപ്ലിക്കേഷൻ പ്രവർത്തിക്കാൻ സാധിക്കും. UMANG ആപ്പിൽ സംസാരിക്കുന്നതിലൂടെ അടൽ പെൻഷൻ യോജനയും ഇപിഎഫ്ഒയും ഉൾപ്പെടെയുള്ള ഈ സർക്കാർ സേവനങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താനാകും.

Anju M U
umang
UMANG App Comes With A Special Feature In Speaking; Know More

യുണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ-ഏജ് ഗവേണൻസ്- ഉമംഗ് (UMANG) പുതുപുത്തൻ സൗകര്യങ്ങളുമായി എത്തുകയാണ്. അതായത്, ഉമംഗ് ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന സേവനങ്ങൾ ഇനി വോയിസ് കമാൻഡിലൂടെ ലഭ്യമാകും. അതായത് UMANG ആപ്പിലേക്ക് (UMANG) വോയിസ്-ഇൻസ്ട്രക്ഷൻ ഫീച്ചർ ഉടൻ ചേർക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ ആപ്പിൽ ലഭ്യമായ സേവനങ്ങൾ വായിച്ചും മറ്റും പ്രയോജനപ്പെടുത്താൻ കഴിയാത്തവർക്ക് ശബ്ദം നൽകി ഇവ ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: LIC ജീവൻ ഉമാങ് പോളിസി: ദിവസവും 44 രൂപ, 27 ലക്ഷം വരെ സമ്പാദിക്കാം

ആപ്പിളിന്റെ സിരി, ആമസോണിന്റെ അലക്‌സ എന്നിവ പോലെ പ്രവർത്തിക്കാനുള്ള സംവിധാനമാണ് ഈ പ്രത്യേക സാങ്കേതികവിദ്യയിലൂടെ ഉമംഗ് ആപ്പ് സാധ്യമാക്കുന്നത്.

ഉമാംഗ് ആപ്പിലെ പുതിയ ഫീച്ചർ (New feature in Umang app)

കേന്ദ്ര സർക്കാരിന്റെ സേവനങ്ങൾ ലഭ്യമാക്കാൻ UMANG ആപ്പിലൂടെ ഇനിമുതൽ അനായാസം സാധ്യമാകുമെന്നതാണ് ഏറ്റവും പ്രധാന സവിശേഷത. ഇന്ത്യൻ പൗരന്മാർക്ക് എല്ലാ സർക്കാർ വകുപ്പുകളുടെയും സേവനങ്ങൾ അവരുടെ മൊബൈലിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. UMANG-ന്റെ വെബ്‌സൈറ്റിൽ, ജൻ ഔഷധി, ESIC, COWIN, അടൽ പെൻഷൻ യോജന, e-Raktkosh, EPFO ​​എന്നിവ ഉൾപ്പെടുന്ന 13 സേവനങ്ങളിൽ ഈ പിന്തുണ ലഭ്യമാണ്.

UMANG ആപ്പിലെ വോയ്‌സ് ഇൻസ്ട്രക്ഷൻ ഫീച്ചർ ഹിന്ദിയിലും ഇംഗ്ലീഷ് ഭാഷയിലുമായാണ് വരുന്നത്. വരുന്ന ഏഴോ എട്ടോ മാസങ്ങൾക്കുള്ളിൽ മറ്റ് 10 പ്രധാന ഇന്ത്യൻ ഭാഷകളിലേക്ക് കൂടി ഇതേ സൗകര്യം ഉൾപ്പെടുത്തും.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാൻ എന്ത് ചെയ്യണം? എങ്ങനെ ചെയ്യാമെന്നത് പരിശോധിക്കൂ

ഈ ഫീച്ചർ ഉപയോഗിച്ച്,'ഹേ ഉമംഗ്'എന്ന് പറഞ്ഞ് നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് ബാലൻസ് അറിയാനും, നിങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുമെല്ലാം സാധിക്കും.

ടൈപ്പ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താൻ കഴിയാത്ത ആളുകൾക്ക് ഇത് കൂടുതൽ പ്രയോജനകരമാകും. ഇത്തരമൊരു സാഹചര്യത്തിൽ, ആളുകൾക്ക് ഹിന്ദി ഭാഷയിൽ സംസാരിച്ചോ ഇംഗ്ലീഷിൽ സംസാരിച്ചോ ആപ്പിൽ ലഭ്യമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.

എന്താണ് ഉമംഗ് ആപ്പ്? (What is Umang App?)

ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്ത്യ സംരംഭമാണ് ഉമാംഗ്. ഗുണഭോക്താക്കൾക്ക് അവരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് എളുപ്പമാകുന്നതിനൊപ്പം, പുതിയതായി അവതരിപ്പിച്ച വോയ്‌സ് കമാൻഡ് ഫീച്ചറിലൂടെ സർക്കാർ സേവനങ്ങളിലേക്കുള്ള പ്രവേശനവും എളുപ്പമാക്കുന്നതിന് സാധിക്കുന്നു.
സമീപഭാവിയിൽ മറ്റ് ഫീച്ചറുകൾ കൂടി ആപ്പിലേക്ക് ചേർക്കും.

ബന്ധപ്പെട്ട വാർത്തകൾ: ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ഓഫറുകൾ നൽകാൻ എസ്ബിഐ; വിശദാംശങ്ങൾ

കൂടാതെ, ഒരു ദശലക്ഷത്തിലധികം ചോദ്യങ്ങൾ ചോദിക്കുന്ന ടെക്സ്റ്റ് അധിഷ്ഠിത വെർച്വൽ അസിസ്റ്റന്റുമായി സംവദിച്ച 500,000-ത്തിലധികം ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഡിജിറ്റലൈസേഷൻ അനുദിനം പുരോഗമിക്കുകയാണ്. അതിനാൽ തന്നെ പൗരന്മാർക്ക് സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദാനം ചെയ്യുക എന്നതാണ് അധികൃതരും ലക്ഷ്യമിടുന്നത്.

പിഎഫ് അക്കൗണ്ട് ഉടമകൾക്ക് അവരുടെ ഫോണിലൂടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ UMANG ആപ്പ് ഡൗൺലോഡ് ചെയ്ത് പ്രയോജനപ്പെടുത്താം. സേവനം ആക്സസ് ചെയ്യുന്നതിന്, അംഗങ്ങൾ ആദ്യം ആപ്പിൽ രജിസ്റ്റർ ചെയ്യണം. വിവിധ പ്രോഗ്രാമുകളും സേവനങ്ങളും ഒരിടത്ത് നിന്ന് ആളുകളെ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നതിനായിട്ടാണ് കേന്ദ്ര സർക്കാർ ആപ്പ് സൃഷ്ടിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: POST OFFICE Latest: PPF, RD, Sukanya Samriddhi നിക്ഷേപങ്ങളിലെ ഈ പുതിയ മാറ്റം നിങ്ങൾക്ക് കൂടുതൽ സൗകര്യമാകും

English Summary: Like Alexa UMANG App Comes With A Special Feature In Speaking; You Can Avail Govt Services Fast And Easy Now

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds