Updated on: 7 April, 2021 2:08 PM IST
Maharashtra Farmers Turn Lockdown Into New Business Opportunity, Earn Rs 6 Crore

ലോക്ക്ഡൗൺ ആയിരുന്ന സമയത്ത് ഒരു സംഘം കര്‍ഷകര്‍ ചേര്‍ന്ന് പച്ചക്കറി വിൽക്കാൻ രൂപീകരിച്ച കൂട്ടായ്മയിൽ ഒരു വര്‍ഷം കൊണ്ട് 481 പേര്‍ അംഗങ്ങളായി. 40 ലക്ഷം രൂപയിൽ നിന്ന് 6 കോടി രൂപയിലേറെയായി വിറ്റു വരവ്

ലോക്ക്ഡൗൺ കാലത്ത് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിൽ ആയിരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ നിന്നുള്ള പതിനൊന്ന് കർഷകർ ചേര്‍ന്ന് ലോക്ക്ഡൗൺ കാലത്ത് പച്ചക്കറി വിൽക്കാൻ ഒരു കമ്പനി രൂപീകരിച്ചു. കർഷക ഉൽ‌പാദന കമ്പനിയായ കിസാൻ‌കണക്ട് ആണ് ഇതിനായി രൂപീകരിച്ചത്. ഓൺലൈൻ ഓര്‍ഡറനുസരിച്ച് പഴങ്ങളും പച്ചക്കറികളും ഉപഭോക്താക്കളിൽ എത്തിക്കുന്നതാണ് സംരംഭം.

മുംബൈ, പൂനൈ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറി ഒഴിവാക്കുന്നതിനാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചത്. വിപണിയിൽ പച്ചക്കറികളുടെയും പഴങ്ങളുടെയുമെല്ലാം വലിയ സ്റ്റോക്ക് വിറ്റഴിക്കാൻ ആകാതെ കെട്ടിക്കടന്നതാണ് ഇതിന് കര്‍ഷകരെ പ്രേരിപ്പിച്ചത്.

ഈ മേഖലയിലെ കർഷകർ ചേര്‍ന്ന് ഒരു വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് ആദ്യം രൂപീകരിച്ചത്. ഗ്രൂപ്പിലൂടെ മറ്റ് കര്‍ഷകരെയും കോര്‍ത്തിണക്കി ഗ്രൂപ്പ് വിപുലമാക്കി. പരമ്പരാഗത ഇടനിലക്കാരെയും വിതരണക്കാരെയും ഒക്കെ ഒഴിവാക്കി ഉപഭോക്താക്കളിൽ നേരിട്ട് പഴങ്ങളും പച്ചക്കറികളും ഒക്കെ എത്തിക്കാൻ സോഷ്യൽ മീഡിയയെ കൂട്ടുപിടിച്ചു.

പെട്ടെന്നായിരുന്നു ഈ കര്‍ഷക കൂട്ടായ്മയുടെ വളര്‍ച്ച. 481-ഓളം കര്‍ഷകര്‍ ഇപ്പോൾ കൂട്ടായ്മയിൽ അംഗങ്ങളാണ്. ഒറ്റ വര്‍ഷം കൊണ്ട് ഇവര്‍ നേടിയ വരുമാനം 6.2 കോടി രൂപ വിറ്റുവരവാണ്. ദിവസവും ആയിരക്കണക്കിന് പഴം, പച്ചക്കറി ബോക്സുകൾ വിറ്റഴിക്കുന്നു.

മുംബൈയിലെയും പൂനൈയിലെയും 10പേരുടെകര്‍ഷക കൂട്ടായ്മയിൽ നിന്ന് 481 കര്‍ഷകരിലേക്ക് ഇത് എത്തിക്കഴിഞ്ഞു. 4 കിലോഗ്രാം മുതൽ 10 കിലോഗ്രാം വരെ വരുന്ന പച്ചക്കറി ബാസ്ക്കറ്റുകൾ ഈ കൂട്ടത്തിലുണ്ട്.

 വൃത്തിയുള്ള ബോക്സുകളിൽ 24 മണിക്കൂറും ഓര്‍ഡര്‍ അനുസരിച്ച് ഉത്പന്നങ്ങൾ എത്തിക്കും. ആദ്യം മാസം തന്നെ വൻകിട നഗരങ്ങളിൽ നിന്ന് ഇവര്‍ നേടിയത് 40 ലക്ഷം രൂപയുടെ വിറ്റുവരവാണ്.

English Summary: Maharashtra Farmers Turn Lockdown Into New Business Opportunity, Earn Rs 6 Crore
Published on: 07 April 2021, 01:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now