1. News

200 ഏക്കര്‍ തരിശ് നെല്‍വയലാക്കാന്‍ നേതൃത്വം നല്‍കി, ടോം കിരണ്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാന്ദ യുവപ്രതിഭ പുരസ്‌ക്കാര ജേതാവായി

ടോം കിരണ്‍ ഡേവിസിനെ പരിചയപ്പെടാം. നെല്‍വയല്‍ നികത്തലിനെതിരെ തുമ്പൂരില്‍ നടന്ന നിയമ യുദ്ധത്തിലെ മുന്‍നിരപോരാളി, 200 ഏക്കറിലേറെ തരിശ് പാടം നെല്‍വയലുകളാക്കി മാറ്റിയ, ഇക്കണോമിക്‌സിലെ ബിരുദാനന്തര ബിരുദധാരി.2018 ലെ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദ യുവ പ്രതിഭാ പുരസ്‌ക്കാര ജേതാവ്. കാര്‍ഷിക മേഖലയിലെ സംഭാവനകളാണ് ടോമിന് പരസ്‌ക്കാരം നേടിക്കൊടുത്തത്. അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. 50,000 രൂപയും പ്രശസ്തി പത്രവുമാണ് മന്ത്രി ഇ.പി.ജയരാജനില്‍ നിന്നും ടോം ഏറ്റുവാങ്ങിയത്.

Ajith Kumar V R
Tom Kiran Davis
Tom Kiran Davis

ടോം കിരണ്‍ ഡേവിസിനെ പരിചയപ്പെടാം. നെല്‍വയല്‍ നികത്തലിനെതിരെ തുമ്പൂരില്‍ നടന്ന നിയമ യുദ്ധത്തിലെ മുന്‍നിരപോരാളി, 200 ഏക്കറിലേറെ തരിശ് പാടം നെല്‍വയലുകളാക്കി മാറ്റിയ, ഇക്കണോമിക്‌സിലെ ബിരുദാനന്തര ബിരുദധാരി.2018 ലെ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദ യുവ പ്രതിഭാ പുരസ്‌ക്കാര ജേതാവ്. കാര്‍ഷിക മേഖലയിലെ സംഭാവനകളാണ് ടോമിന് പരസ്‌ക്കാരം നേടിക്കൊടുത്തത്. അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. 50,000 രൂപയും പ്രശസ്തി പത്രവുമാണ് മന്ത്രി ഇ.പി.ജയരാജനില്‍ നിന്നും ടോം ഏറ്റുവാങ്ങിയത്.

Tom receiving the puraskaram from Minister E.P.Jayarajan
Tom receiving the puraskaram from Minister E.P.Jayarajan

ബിരുദാനന്തര ബിരുദമുള്ള കര്‍ഷകന്‍

കാര്‍ഷിക കുടുംബത്തിലെ അംഗമായ ടോമിന്റെ മനസില്‍ എന്നും ഒരു കര്‍ഷകനുണ്ടായിരുന്നു.ശ്രീ വ്യാസ എന്‍എസ്എസ് കോളേജിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുമായി പഠനം കഴിഞ്ഞ് 5 വര്‍ഷം ഗള്‍ഫില്‍ ആശുപത്രി അഡ്മിനിസ്‌ട്രേഷനില്‍ പണിയെടുത്തു. അപ്പോഴും കുട്ടിക്കാലത്തെ കൃഷി ഓര്‍മ്മകള്‍ നൊസ്റ്റാള്‍ജിയയായി ഒപ്പമുണ്ടായിരുന്നു. തൊഴിലുപേക്ഷിച്ച് കൃഷിയിലേക്കിറങ്ങാന്‍ തീരുമാനിക്കുമ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി. എന്നാല്‍ സാമ്പത്തികശാസ്ത്രം പഠിച്ച ടോമിന്റെ മനസില്‍ ചില പദ്ധതികള്‍ ഉണ്ടായിരുന്നു. അതിന്റെ ഗുണഫലം ഇപ്പോള്‍ പ്രദേശവാസികള്‍ക്കെല്ലാം ലഭിക്കുന്നു.

മികച്ച വോളിബോള്‍ താരം

മികച്ച വോളിബാള്‍ താരമായിരുന്ന ടോം കൃഷിയെയും സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റോടെയാണ് സമീപിച്ചത്.വഴുക്കിലിച്ചിറ പാടശേഖരത്തിലൂടെ കടന്നുപോകുന്ന 2 കി.മീ വരുന്ന പെരുന്തോട് വൃത്തിയാക്കാന്‍ തൊഴിലുറപ്പുകാര്‍ക്കൊപ്പം കൂടിയായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്. ഒന്നരമാസമെടുത്തു തോട് വൃത്തിയാക്കാന്‍.ജലലഭ്യത ഉറപ്പായതോടെ , രണ്ട് പതിറ്റാണ്ടായി കൃഷി ചെയ്യാതെ കിടന്ന സ്വന്തം പാടത്ത് കൃഷി ഇറക്കി. മറ്റ് കര്‍ഷകരെയും ഇതിന് പ്രേരിപ്പിച്ചു. വയലുകള്‍ പാട്ടത്തിനെടുത്തും കൂട്ടുകൃഷി നടത്തിയും മുന്നോട്ടുപോയി. വേളൂക്കര പഞ്ചായത്തും കൃഷി ഭവനും അത്താണി പുരുഷ സ്വയം സഹായ സംഘവും ഒപ്പം നിന്നു. കുറുവയും രക്തശാലിയും മട്ടത്രിവേണിയും കൃഷി ചെയ്തു. പരമാവധി യന്ത്രവത്ക്കരണം നടത്തി. ഇപ്പോള്‍ 15 ഏക്കറില്‍ നൂറു ശതമാനവും ജൈവകൃഷി ചെയ്യുന്നു.ഇത് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ഇടനിലക്കാരില്ലാതെ നേരിട്ട് വിറ്റഴിക്കുന്നു. ബാക്കി സപ്ലൈകോയ്ക്ക് നല്‍കുകയാണ്. ടോം നെല്ലിന് പുറമെ,മഞ്ഞളും ഇഞ്ചിയും വാഴയും റബ്ബറും ജാതിയും കൃഷി ചെയ്യുന്നുണ്ട്.

Pepenero ബ്രാന്‍ഡുമായി ആമസോണില്‍

തുമ്പൂര്‍ കോങ്കോത്ത് വീട്ടില്‍ ഡേവിസിന്റെയും കുസുമത്തിന്റെയും മകനായ ടോം രണ്ട് തവണ സര്‍വ്വകലാശാല വോളിബോള്‍ ടീമംഗമായിരുന്നു. ന്യൂ ഇന്ത്യ കോണ്‍ക്ലേവില്‍ കേരളത്തെ പ്രതിനീധീകരിച്ച് പങ്കെടുത്തിരുന്നു. ഇപ്പോള്‍ കന്നുകെട്ടിച്ചിറ-വഴുക്കിലിച്ചിറ പാടശേഖര സമിതി സെക്രട്ടറിയും കരൂരിലെ റബ്ബര്‍ പ്രൊഡക്ഷന്‍ സൊസൈറ്റി അംഗവുമാണ്. വേളൂക്കരയിലെ കര്‍ഷകരുടെ ഉത്പ്പന്നങ്ങളായ അരിയും ജാതിക്കയും കുരുമുളകും മഞ്ഞളും ചക്കയും മരക്കിഴങ്ങും മാങ്ങയും കുടംപുളിയുമെല്ലാം ഇപ്പോള്‍ വിഷമമില്ലാതെ വിറ്റഴിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ് എന്നത് ടോമിനെ സന്തോഷിപ്പിക്കുന്നു. Pepenero എന്ന ബ്രാന്‍ഡില്‍ ആമസോണിലും ടോം വില്‍പ്പന നടത്തുന്നുണ്ട്. ടോമിന്റെ കാര്‍ഷികമുന്നേറ്റത്തിന് തുണയായി ഭാര്യ ബ്ലെസിയും ഒപ്പമുണ്ട്.Tom Phone number -- 8301082911

Tom initiated cultivation in  200 acres of fallow paddy field, Tom Kiran won the Swami Vivekananda Youth Talent Award of Kerala State Youth Welfare Board

Meet Tom Kiran Davis. He was a leading fighter in the legal battle against paddy land reclamation in Thumbur, a post  graduate in Economics,  who initiated conversion of  more than 200 acres of fallow land into paddy fields. Tom is best known for his contributions to agriculture. It was a recognition of merit. Tom received Rs 50,000 and a citation from Minister EP Jayarajan.

Tom, a member of a farming family, always had a farmer in mind. Still, childhood farming memories were accompanied by nostalgia.Initially, fiends and relatives  discouraged him ,when he decided to quit his  job and go into farming. But Tom, who studied economics, had some plans in mind. Its benefits are now available to all locals.

Tom Kiran, a good volleyball player, approached agriculture with the spirit of a sportsman. He began farming working with the laborers to clean up the 2 km long canal that runs through the vazhukilichira paddy field. It took a month and a half to clean the canal. He started farming in 1.5 acres of own land and persuaded other farmers to do the same. The fields were leased and collective farming continued. Velukkara Panchayat, Krishi Bhavan and Athani Men's Self Help Group stood by. Kuruva, Rakthasali and Mattathriveni were cultivated. Maximum automation was done. It is now 100% organic on 15 acres. It is sold directly without intermediaries with the help of social media. The rest is being supplied  to Supplyco. In addition to rice, Tom cultivates turmeric, ginger, banana, rubber and nutmeg.

Tom, the son of Davis and Kusum at Thumpur Kongoth House, was a two-time member of the university volleyball team. He represented Kerala in the New India Conclave. He is currently the secretary of the Kannukettichira-Vazhukkilichira Padashekhara Samithi and a member of the Rubber Production Society in Karur. Tom is happy that the products of the farmers of Velukkara, such as rice, nutmeg, pepper, turmeric, jackfruit, tapioca, mango and tamarind, are now being sold freely through social media. Tom also sells on Amazon under the brand name Pepenero. Tom's wife, Blessy, is with him to help with his farming career.Phone -- 8301082911

നെസ്ലെ 2600 കോടി നിക്ഷേപിക്കും

English Summary: A youth's passion for farming changed 200 acres of fallow land to paddy fields, Tom won Swami Vivekanandan yuva prathibha award for agriculture

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds