1. News

മഹിള സമ്മാൻ സേവിങ്സ് പദ്ധതി: വനിതകൾക്ക് നല്ല പലിശ ലഭ്യമാക്കാവുന്ന സർക്കാർ പദ്ധതി

വനിതകൾക്ക് നല്ല പലിശ ലഭ്യമാക്കാവുന്ന ഒരു സർക്കാർ പദ്ധതിയാണ് സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതി. ഈ പദ്ധതി 2023-ലെ കേന്ദ്ര ബജറ്റിലാണ് അവതരിപ്പിച്ചത്. രണ്ടു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 2025 മാർച്ച് വരെ ഏറ്റവും ഉയർന്ന പലിശ. മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിക്ക് കീഴിൽ 7.5 ശതമാനം പലിശ നിരക്കാണ് നൽകുന്നത്. ഒരു വനിതക്ക് ഒരു അക്കൗണ്ടാണ് പദ്ധതിക്ക് കീഴിൽ തുറക്കാൻ ആകുക.

Meera Sandeep

രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളിൽ ഏറ്റവും കൂടുതൽ പലിശയുള്ളത് മഹിളാ സമ്മാനൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് എന്ന പദ്ധതിയ്ക്കാണ്. 2023-ലെ കേന്ദ്ര ബജറ്റിൻ്റെ ഭാഗമായി ആരംഭിച്ച ഈ സ്കീമിനു കീഴിൽ വനിതകൾക്ക് ഒറ്റത്തവണയാണ് നിക്ഷേപം നടത്താൻ ആകുക. ‌ 2025 മാർച്ച് വരെ പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താം.

ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന വരുമാനം നൽകുന്ന സർക്കാർ പിന്തുണയുള്ള സമ്പാദ്യ പദ്ധതികൾ

രക്ഷാകർത്താക്കൾക്ക് പെൺകുട്ടിയുടെ പേരിൽ അക്കൗണ്ട് തുറക്കാം. അവിവാഹിതയായ ഒരു സ്ത്രീയുടെ അക്കൗണ്ടിൽ രണ്ടു ലക്ഷം രൂപ മാത്രമേ പാടുള്ളു. കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ അക്കൗണ്ട് പെൺകുട്ടിയുടെ ഉടമസ്ഥതയിലേക്ക് മാറും.  ഒരു ബാങ്ക് വഴിയോ അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴിയോ അക്കൗണ്ട് ആരംഭിക്കാം.

അക്കൗണ്ട് തുറക്കേണ്ട വിധം

ഏത് ബാങ്ക് ശാഖയിലും സർട്ടിഫിക്കറ്റ് തുറക്കാനുള്ള ഓപ്ഷനുണ്ട്. ‌എസ്ബഐ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം അക്കൗണ്ട് തുറക്കാൻ ആകും. എല്ലാ പ്രമുഖ സ്വകാര്യ ബാങ്കുകളിലും പദ്ധതിക്ക് കീഴിൽ അക്കൗണ്ട് തുറക്കാം. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകിയാൽ മതിയാകും. പേര്, വിലാസം, പാൻ നമ്പർ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ നൽകാം. അപേക്ഷാ ഫോമിനൊപ്പം, ആധാർ കാർഡും പാൻ കാർഡും പോലുള്ള കെവൈസി രേഖകളും നൽകണം. ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് എന്നിവയുൾപ്പെടെയുള്ള കെവൈസി രേഖകൾ നൽകാം. ഫോമും ആവശ്യമായ രേഖകളും സമർപ്പിക്കുക.  നിക്ഷേപം നടത്തിയതിന് ശേഷം ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് സുരക്ഷിതമായി സൂക്ഷിക്കണം.

English Summary: Mahila Samman Savings Scheme: Highest Interest Govt Scheme for Women

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds