News

മലബാർമീറ്റ് കൊച്ചിയിലുമെത്തി

ബ്രഹ്മഗിരി വികസന സൊസൈറ്റിയുടെ(BDS) 96മത് പുതിയ വിപണനകേന്ദ്രം കലൂർ മെട്രോ സ‌്റ്റേഷനു സമീപം ആരംഭിച്ചു. കർഷകർക്ക‌് ബദൽവിപണി എന്ന ആശയത്തോടെ രൂപംകൊണ്ട ബ്രഹ്മഗിരി ഡെവലപ‌്മെന്റ‌് സൊസൈറ്റി ഇടത്തട്ടുകാരെ ഒഴിവാക്കി കർഷകരിൽനിന്ന‌് നേരിട്ട‌് ശേഖരിക്കുന്ന ഉൽപ്പന്നങ്ങളാണ‌് ഇവിടെ വിൽക്കുന്നത‌്. സംസ്ഥാനത്തെ മാട്, കോഴി, ആട് എന്നിവയുടെ മാംസ ഉല്പാദനത്തിലും വിതരണത്തിലും കർഷകർക്ക് പ്രോത്സാഹനം നൽകുന്ന സ്ഥാപനമാണ് ബ്രഹ്മഗിരി വികസന സൊസൈറ്റി (BDS). 

ചിക്കനും ബീഫും മട്ടനും അടങ്ങുന്ന വിവിധ മാംസ ഉൽപ്പന്നങ്ങൾ ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച‌് പല വലുപ്പത്തിൽ മുറിച്ച‌് മുളകും മസാലും പുരട്ടിയും അല്ലാതെയും ഉണക്കിയും അച്ചാറിട്ടും ഒക്കെ ഇവിടെ ലഭിക്കും. ഡോക്ടർമാർ പരിശോധിച്ച‌് സർട്ടിഫിക്കറ്റ‌് നൽകിയ ഹലാൽ ഉൽപ്പന്നങ്ങളാണ‌് എല്ലാം.  അഞ്ചു മണിക്കൂർ ഫ്രീസറിൽനിന്നു മാറ്റി ഫ്രിഡ‌്ജിൽവച്ച‌് ഐസ‌് കളഞ്ഞാൽ കഴുകാതെപോലും ഉപയോഗിക്കാമെന്നും അവകാശപ്പെടുന്നു. ബീഫ‌് ലിവർ, ബീഫ‌് ജനത, പോട്ടി, ബീഫ‌് ചില്ലി, ബീഫ‌് കറി കട്ട‌്, ബീഫ‌് ബിറ്റ‌് എൻ്റെ ന്നിങ്ങനെ പല തരത്തിൽ മുറിച്ച ഇറച്ചി ലഭ്യമാണ‌്. കറി കട്ടിന്റെ  450 ഗ്രാം  പാക്കിന‌് 135 ഉം 900 ഗ്രാമിന‌് 270 രൂപയുമാണ‌് വില.

കഴുത്തിൻ്റെയും ചിറകിൻ്റെയും ഭാഗങ്ങൾ ഒഴിവാക്കി ചിക്കൻ കറി കട‌്സിൽ 26 പീസ‌് ഉണ്ടാകും. ഇത‌് 900 ഗ്രാമിന‌് 140 രൂപയാണ‌് വില. ചിക്കൻ ബിരിയാണി കട‌്സിൽ 14 പീസ‌് ഉണ്ടാകും. കരളും കിഡ‌്നിയും മാത്രമുള്ള ചിക്കൻ ഗിബ‌്‌ലറ്റ‌ും ബ്രഹ്മഗിരി സ‌്പെഷ്യൽ മസാല ഉപയോഗിച്ച‌് മാരിനേറ്റ‌് ചെയ‌്ത പാക്കറ്റും ലഭ്യമാണ‌്. അഞ്ചെണ്ണം അടങ്ങുന്ന പായ‌്ക്കിൽ ലഭ്യമാകുന്ന കട‌്‌ലെറ്റ‌് ഐസ‌് വിട്ടാൽ പാകംചെയ്യാം.  ചിക്കൻ ഡ്രം സ‌്റ്റിക‌്, ചിക്കൻ ലോലിപോപ്പ‌് എന്നിവയും ലഭ്യമാണ‌്. മട്ടൻ 900 ഗ്രാമിന്റെ പാക്കറ്റിന‌് 450 രൂപയാണ‌് വില. ഉണക്ക ഇറച്ചിയും അച്ചാറും  ലഭ്യമാണ‌്. മാട്, കോഴി, ആട് എന്നിവയുടെ മാംസം മലബാർ മീറ്റ് എന്ന പേരിലാണ് സൊസൈറ്റി വിതരണം ചെയ്യുന്നത്. ഒപ്പം മറ്റു കാർഷിക ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കുണ്ട്. നടപ്പു സാമ്പത്തിക വർഷം വരുമാനം മൂന്നു മടങ്ങാക്കി 54 കോടിയെന്ന ലക്ഷ്യം എത്തിപ്പിടിക്കാനാണ് സൊസൈറ്റി അധികൃരുടെ നീക്കം. 2017-18 ൽ മൊത്തം വരുമാനം 16 കോടി രൂപയായിരുന്നു.

വയനാട്ടിലെ കർഷകരിൽനിന്ന‌് നേരിട്ടു വാങ്ങുന്ന  വയനാടൻ മട്ട, പയർവർഗങ്ങൾ, സുഗന്ധവ്യഞ‌്ജനങ്ങൾ, നാടൻ കോഴിമുട്ട, കാപ്പിപ്പൊടി, തേയില എന്നിവയും  ലഭിക്കും. ആവശ്യക്കാർക്ക‌് നഗരത്തിൽ ഹോം ഡെലിവറിയും ഏർപ്പെടുത്തിയിട്ടുണ്ട‌്. തൊട്ടടുത്തുള്ള 300 വീടുകളെ ചേർത്ത‌് കൂട്ടായ‌്മ ഉണ്ടാക്കാനും അവർക്ക‌് പ്രത്യേക കിഴിവു നൽകി സ‌്മാർട്ട‌് കാർഡ‌് വഴി ഉൽപ്പന്നങ്ങൾ എത്തിക്കാനും പദ്ധതിയുണ്ട‌്. 

English Summary: Malabar Meat

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine