1. News

മലമ്പുഴ അണക്കെട്ടില്‍ രണ്ടാംവിളക്കുള്ള ജലവിതരണത്തിന് 23 ദിവസത്തേക്കുള്ള വെളളം മാത്രം

മലമ്പുഴ ജലസേചന പദ്ധതിയിലുള്ള മലമ്പുഴ അണക്കെട്ടില്‍ രണ്ടാംവിളക്കുള്ള ജലവിതരണത്തിന് 23 ദിവസത്തേക്കുള്ള വെളളം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 223.60 Mm3 ആണ് ഡാമിന്റെ മാക്‌സിമം ലൈവ് സ്റ്റോറേജ്. ഒക്ടോബര്‍ 31 ന് ഡാമിലെ ജലനിരപ്പ് 108.68 മീറ്ററും ലൈവ് സ്റ്റോറേജ് 97.271 Mm3 ആണ്.

Meera Sandeep
മലമ്പുഴ അണക്കെട്ടില്‍ രണ്ടാംവിളക്കുള്ള ജലവിതരണത്തിന് 23 ദിവസത്തേക്കുള്ള വെളളം മാത്രം
മലമ്പുഴ അണക്കെട്ടില്‍ രണ്ടാംവിളക്കുള്ള ജലവിതരണത്തിന് 23 ദിവസത്തേക്കുള്ള വെളളം മാത്രം

പാലക്കാട്: മലമ്പുഴ ജലസേചന പദ്ധതിയിലുള്ള മലമ്പുഴ അണക്കെട്ടില്‍ രണ്ടാംവിളക്കുള്ള ജലവിതരണത്തിന് 23 ദിവസത്തേക്കുള്ള വെളളം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 223.60 Mm3 ആണ് ഡാമിന്റെ മാക്‌സിമം ലൈവ് സ്റ്റോറേജ്. 

ഒക്ടോബര്‍ 31 ന് ഡാമിലെ ജലനിരപ്പ് 108.68 മീറ്ററും ലൈവ് സ്റ്റോറേജ് 97.271 Mm3 ആണ്. ഇതില്‍ വരള്‍ച്ചാ സാഹചര്യം ഒഴിവാക്കാന്‍ പുഴയിലേക്ക് വെള്ളം തുറന്നുവിടുന്നതിനും കുടിവെള്ളത്തിനുമായി 50 Mm3 ജലം മാറ്റിവച്ച് ബാക്കി വരുന്നതില്‍നിന്നും രണ്ടാംവിളക്ക് 23 ദിവസത്തേക്ക് ജലവിതരണത്തിനുള്ള വെള്ളമാണ് അവശേഷിക്കുക.

പോത്തുണ്ടി ജലസേചന പദ്ധതിയിലുള്ള പോത്തുണ്ടി ഡാമിന്റെ മാക്സിമം ലൈവ് സ്റ്റോറേജ് 43.891 Mm3 ആണ്. ഒക്ടോബര്‍ 31ലെ ജലനിരപ്പ് 97.68 മീറ്ററും ലൈവ് സ്റ്റോറേജ് 12.87 Mm3 ആണ്. ഇതില്‍ വരള്‍ച്ച സാഹചര്യം ഒഴിവാക്കാന്‍ പുഴയിലേക്ക് വെള്ളം തുറന്നുവിടുന്നതിനും കുടിവെള്ളത്തിനുമായി നാല് Mm3 ജലം മാറ്റിവച്ച് ബാക്കി വരുന്നതില്‍നിന്നും രണ്ടാം വിളക്കായി 16 ദിവസത്തേക്ക് ജലവിതരണത്തിനുള്ള വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ.

മംഗലം ജലസേചന പദ്ധതിയിലുള്ള മംഗലം ഡാമിന്റെ മാക്സിമം ലൈവ് സ്റ്റോറേജ് 25.344 Mm3 ആണ്. ഒക്ടോബര്‍ 31 ലെ ജലനിരപ്പ് 77.69 മീറ്ററും ലൈവ് സ്റ്റോറേജ് 24.39 Mm3 ആണ്. രണ്ടാം വിളക്കായി 69 ദിവസത്തേക്ക് ജലവിതരണം നടത്താന്‍ കഴിയുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

English Summary: Malampuzha dam has water only for 23 days for water supply for the second lamp

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds