1. News

മാംഗോ മെഡോസ് ഇനി ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും

മാംഗോ മെഡോസ് ഇനി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും. ഇന്ത്യയിലെ ആദ്യത്തെ മനുഷ്യ നിര്‍മ്മിതമായ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് എന്ന വിശേഷണത്തോടെയാണ് മാംഗോ മെഡോസ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.

KJ Staff
mango meadows
മാംഗോ മെഡോസ് ഇനി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും. ഇന്ത്യയിലെ ആദ്യത്തെ മനുഷ്യ നിര്‍മ്മിതമായ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് എന്ന വിശേഷണത്തോടെയാണ് മാംഗോ മെഡോസ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. മുമ്പ് യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം പിടിച്ചിരുന്നു. മാംഗോ മെഡോസിലെ നക്ഷത്രവനത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ മാംഗോ മെഡോസ് മാനേജിംഗ് ഡയറക്ടര്‍ എന്‍. കെ. കുര്യനാണ് ഇക്കാര്യം അറിയിച്ചത്.

മുപ്പത് ഏക്കറില്‍ 4800 ഇനം സസ്യങ്ങളും എഴുനൂറിനം വനവൃക്ഷങ്ങള്‍, ആയിരത്തിയഞ്ഞൂറിനം ആയുര്‍വേദ ചെടികള്‍, എഴുനൂറിലധികം കുറ്റിച്ചെടികള്‍, നാനൂറ്റമ്പതിലധികം വള്ളിച്ചെടികള്‍, ആയിരത്തോളം ഉദ്യാനച്ചെടികള്‍, നൂറ്റിയൊന്ന് തരം മാവിനങ്ങള്‍, നൂറ്റിയെഴുപതിലധികം പഴവര്‍ഗ്ഗച്ചെടികള്‍, എണ്‍പത്തിലധികം പച്ചക്കറിവര്‍ഗങ്ങള്‍, ഇരുപത്തിയൊന്നിനം പ്ലാവുകള്‍, മുപ്പത്തിലധികം ഇനം വാഴകള്‍, അറുപതിലധികം ഇനം മല്‍സ്യങ്ങള്‍, ഇരുപത്തിയഞ്ചിലധികം വളര്‍ത്തു പക്ഷിമൃഗാദികള്‍, എല്ലാം നിറഞ്ഞതാണ് മാംഗോ മെഡോസ്.

മാംഗോ മെഡോസില്‍ ഇന്ന് നിരവധി സന്ദര്‍ശകര്‍ എത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠനങ്ങള്‍ക്കും പ്രോജക്റ്റുകള്‍ക്കും മാംഗോ മെഡോസ് ഇന്ന് വേദിയാകുന്നുണ്ട്. ദേശീയ അന്തര്‍ദേശീയ സര്‍വ്വകലാശാലകള്‍ ആദ്യ ആഗ്രിക്കള്‍ച്ചറല്‍ തീം പാര്‍ക്കിനെ കുറിച്ചറിയാനും പഠിക്കാനുമായി മാംഗോ മെഡോസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതും അദ്ദേഹം സൂചിപ്പിച്ചു. 2004 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മാംഗോ മെഡോസ് 2016 ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനായത്.
English Summary: Mango meadows in Limca book of world records

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds