Updated on: 4 December, 2020 11:19 PM IST

മെഗാ ഓഫറായി ഹോണ്ട കമ്പനിയുടെ ബ്രഷ് കട്ടർ ,പവർ ടില്ലർ എന്നിവ 50 മുതൽ 80 ശതമാനം വരെ സബ്സിഡിക്ക് ലഭിക്കുന്നതാണ്.

UMK435T U2NT, UMK450T U2NT ബ്രഷ് കട്ടർ, F300 ,FJ500 പവർ ടില്ലർ എന്നിവയാണ് അതിൻറെ പകുതി വിലയ്ക്ക് കർഷകന് ലഭ്യമാകുന്നത്.

കർഷകസംഘങ്ങൾക്ക് ഇത് 80 ശതമാനം വിലക്കുറവിൽ ലഭിക്കുന്നു.

SMAM 2020-21 വർഷത്തിലേക്ക് കാർഷിക യന്ത്രോപകരണങ്ങൾക്കുള്ള (കാടുവെട്ടു മെഷീൻ,  പവർ ടില്ലർ തുടങ്ങിയവ ) വ്യക്തിഗത സബ്സിഡിക്കുള്ള അപേക്ഷ 2020 സെപ്റ്റംബർ 31 വരെ സമർപ്പിക്കാം.

Sub-mission on Agricultural Mechanization (SMAM) Under this scheme, it has been proposed to established Village Level farm Machinery Bank (VLFMB), Custom Hiring Centres (CHC) and High Tech Hubs (HTH) in order to facilitate easy availability of farm implements and machineries for hiring by farmers

www.agrimachinery.nic.in website-ൽ ഓണ്ലൈനായി registration നടത്തി അപേക്ഷിക്കാം .

ടോക്കൺ allocation മാത്രമാണ് ഇപ്പോൾ ലഭ്യം. അത് കൊണ്ട് അപേക്ഷകൾ വെയ്റ്റിംഗ് ലിസ്റ്റ് ആണ് കാണിക്കുക.

എല്ലാ മാസവും 1, 15 തീയതികളിൽ പുതിയ അലോട്മെന്റ് പുതുക്കിച്ചേർക്കപ്പെടും.

അത് പ്രകാരം waiting list , കൺഫർമേഷൻ ആകുന്നതാണ്.

ആധാർ, നികുതി രസീത്, പാസ്പോർട്ട്‌ സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, voters id card, PAN card എന്നിവ രജിസ്‌ട്രേഷന് നിര്ബന്ധമാണ്.

റജിസ്ട്രേഷൻ മെനുവിൽ ക്ലിക്ക് ചെയ്തശേഷം farmer ഓപ്ഷൻ ക്ലിക്ക് ചെയ്താലുള്ള നിർദേശപ്രകാരം റജിസ്ട്രേഷൻ പൂർത്തിയാക്കാം. ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ അനുബന്ധരേഖകളും സമർപ്പിക്കേണ്ടതാണ്. സംരംഭകർക്കും സ്വയംസഹായ സംഘങ്ങൾക്കും ഉൽപാദക കമ്പനികൾക്കും റജിസ്ട്രേഷനു പ്രത്യേക ഓപ്ഷനുണ്ട്. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നിർമാതാക്കളുടെയും ഡീലർമാരുടെയും പക്കൽനിന്നു താൽപര്യമുള്ള യന്ത്രം തിരഞ്ഞെടുക്കാൻ സൗകര്യവുമുണ്ട്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണു സഹായം ലഭ്യമാക്കുന്നത്. അപേക്ഷയുടെ നിജസ്ഥിതി ട്രാക്ക് ചെയ്യുവാനുള്ള സംവിധാനവും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. 

പ്രസ്തുത പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി

https://agrimachinery.nic.in/Farmer/Management/Index

എന്ന വെബ്‌സൈറ്റിൽ കർഷകർ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിങ്ങളുടെ ആധാർ കാർഡും, പാസ്പോര്ട്ട് സൈസിലുള്ള ഫോട്ടോയും, കൃഷിഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും, ഗുണഭോക്താവിന്റെ പേരുവിവരങ്ങളടങ്ങിയ ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജിന്റെ കോപ്പിയും, ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസെൻസ് / വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്പോർട്ട് എന്നിവയിലേതെങ്കിലുമൊരു തിരിച്ചറിയൽ രേഖയും SC / ST / OBC വിഭാഗത്തിൽ പെടുന്നവരാണെങ്കിൽ ഗുണഭോക്താവിന്റെ ജാതി തെളിയിക്കുന്ന രേഖയുടെയും സ്‌കാൻ കോപ്പിയും രെജിസ്ട്രേഷൻ ചെയ്യുമ്പോൾ കരുതേണ്ടതാണ്.

സർക്കാരിന്റെ ഈ പദ്ധതിയിൽ കാർഷിക യന്ത്ര - ഉപകാരണനിർമ്മാതാക്കൾക്കും, സംരംഭകർക്കും, സൊസൈറ്റികൾക്കും, സ്വാശ്രയ സംഘങ്ങൾക്കും, മറ്റും പങ്കെടുക്കാവുന്നതും, സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി മെഷിനുകൾ വാങ്ങി ഉപയോഗിക്കാവുന്നതും, ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാവുന്നതുമാണ്. 

സ്വന്തമായി വെബ്‌സൈറ്റിൽ റെജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഹോണ്ടയുടെ സ്റ്റാഫ് സഹായിക്കുന്നതാണ്.
എല്ലാ സംശയങ്ങൾക്കും വിവരങ്ങൾക്കും വിളിക്കുക ഹോണ്ട ഓഫീസ് - ഗോപൻ - 9947727750, 0471-4015914

കാർഷിക പദ്ധതികൾക്ക് അപേക്ഷ

കൃഷി ഭവനിൽ കാത്തിരിക്കുന്ന

English Summary: Mega offer honda agri machinery for 50 percent subsidy
Published on: 01 October 2020, 12:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now