News

ക്ഷീര കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം

സ്വന്തം ഭൂമിയിലോ, പാട്ട ഭൂമിയിലോ കൃഷി/ഫാം നടത്തുന്നവർക്ക് ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാവുന്നതാണ്.

Kisan Credit Card is a Government of India scheme which aims to save farmers from high-interest rates usually charged by money lenders in the unorganised sector. The interest rate can be as low as 2.00% under this scheme. Moreover, the repayment period is based on the harvesting or marketing period of the crop for which the loan amount was taken. Other details are given below.

ഒരു പശുവിന് ₹.20,000/- ആണ് കാർഡിലെ വായ്പയായി ബാങ്ക് നിശ്ചയിക്കുന്നത്. ഇതിൽ ₹.160,000/- വരെയുള്ള വായ്പകൾക്ക് ജാമ്യം ആവശ്യമില്ല.
ഈ വായ്പ നിങ്ങൾക്ക് 5 വർഷത്തേക്ക് ആണ് അനുവദിക്കുന്നത്. എങ്കിലും, എല്ലാ വർഷവും കാർഡിലെ ലിമിറ്റ് പുതുക്കേണ്ടതാണ്.

ഇത് ഓവർട്രാഫ്റ്റ് പോലെ ഉപയോഗിക്കാവുന്നതാണ്. അതായത്, നിങ്ങൾ പിൻവലിക്കുന്ന തുക തിരിച്ച് അടക്കുന്ന മുറയ്ക്ക് വീണ്ടും എടുക്കാവുന്നതാണ്. എ.ടി.എം വഴിയും തുക പിൻവലിക്കാവുന്നതാണ്.
പശു / കിടാരികളെ വാങ്ങാനോ, യന്ത്രങ്ങൾ വാങ്ങാനോ, തൊഴുത്തതിലെ മെയിൻറ്റനൻസ് ആവശ്യങ്ങൾക്കോ തുക ഉപയോഗിക്കാവുന്നതാണ്.

വായ്പയുടെ പലിശ 9% ആണെങ്കിലും, താങ്ങ് പലിശ (interest subvention) വഴി 2% പലിശ കിഴിവ് ലഭിക്കും. മാത്രമല്ല, കൃത്യമായി പലിശയും മുതലും ഒരു വർഷത്തിനുള്ളിൽ തിരിച്ചടച്ച് വായ്പ ലിമിറ്റ് കൃത്യ സമയത്ത് പുതിക്കിയാൽ വീണ്ടും 3% പലിശ ഇളവ് ലഭിക്കുന്നതാണ്. അതായത് ശരിയായ രീതിയിൽ ഈ വായ്പ ഉപയോഗിക്കുന്ന വ്യക്തിക്ക് യഥാർത്ഥത്തിൽ വായ്പ പലിശ 4% മാത്രമേ ആവുന്നുള്ളൂ.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് നമ്മൾ ഒരു വർഷ കാലയളവിൽ ഒരു ലക്ഷം രൂപയാണ് വായ്പയായി എടുത്തതെങ്കിൽ, ആ കാലയളവിനുള്ളിൽ തന്നെ ഒരു ലക്ഷം രൂപയും അതിൻറ്റെ 9% സാധാരണ പലിശയും അടയ്ക്കേണ്ടതാണ്. എന്നാൽ മാത്രമേ വായ്പ പുതുക്കാനും പലിശ ഇളവിനും നമുക്ക് അർഹതയുള്ളൂ.

അപേക്ഷയോടൊപ്പം ഫാം നടത്തുന്ന വസ്തുവിന്റെ കരമടച്ച രസീത്, പാട്ടത്തിനാണെങ്കിൽ പാട്ട കരാർ, വസ്തുവിന്റെ പൊസ്സഷൻ സർട്ടിഫിക്കറ്റ്, നമ്മുടെ ആധാർ കാർഡ് എന്നിവയുടെ പകർപ്പാണ് പ്രാഥമികമായി നമ്മൾ നല്കേണ്ട രേഖകൾ. ₹.160,000/- മുകളിൽ വായ്പ വേണ്ടവർ ബാങ്ക് നിഷ്കർഷിക്കുന്ന രീതിയിലുള്ള വസ്തു / ഇതര ജാമ്യം നല്കേണ്ടതാണ്.

കിസാൻ കാർഡ് അപേക്ഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുടുംബം എന്നാൽ കർഷകൻ, അദ്ദേഹത്തിൻറെ ഭാര്യ അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവർ ഉൾപ്പെടുന്നു

പ്രാഥമിക അർഹത മാനദണ്ഡം

സംസ്ഥാന സർക്കാരിൻറെ ലാൻഡ് റെക്കോർഡ് പ്രകാരം 1-2-2020 തീയതിയിൽ രണ്ട് ഹെക്ടറിൽ കവിയാതെ വിസ്തീർണമുള്ള കൃഷിഭൂമി കൈവശം ഉള്ള ചെറുകിട നാമമാത്ര കർഷക കുടുംബം

രണ്ട് ഹെക്ടറിൽ കവിയാതെ കൃഷിഭൂമി കൈവശമുള്ള കർഷകർക്ക് ഒരു വർഷം ഒരു കുടുംബത്തിന് 6000 രൂപ അനുകൂല്യം 3 ഗഡുക്കളായി 4 മാസത്തിലൊരിക്കൽ ലഭ്യമാകുന്നതാണ്.

ഒഴിവാക്കപ്പെടുന്നവർ

താഴെപ്പറയുന്ന ഉയർന്ന സാമ്പത്തിക നിലവാരമുള്ള വ്യക്തികൾ പദ്ധതിപ്രകാരമുള്ള ആനുകൂല്യത്തിന് അർഹരല്ല

സ്വന്തമായി സ്ഥാപനങ്ങളോട് അനുബന്ധിച്ച വസ്തു ഉടമകൾ

കർഷകകുടുംബത്തിൽ ഒന്നോ അതിലധികമോ അംഗങ്ങൾ താഴെപ്പറയുന്ന വിഭാഗത്തിൽ ഉൾപ്പെട്ടാൽ ആനുകൂല്യത്തിന് അർഹരല്ല

ഭരണഘടനാ സ്ഥാപനങ്ങളിലെ നിലവിലുള്ളതും മുമ്പ് ഉള്ളതുമായ ഉദ്യോഗസ്ഥർ

നിലവിലുള്ളതും മുമ്പുള്ളതുമായ മന്ത്രിമാർ, ലോകസഭ അംഗങ്ങൾ, രാജ്യസഭാ അംഗങ്ങൾ, നിയമസഭ അംഗങ്ങൾ, സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ, മേയർമാർ, ജില്ലാപഞ്ചായത്ത് അധ്യക്ഷന്മാർ

സംസ്ഥാന സർക്കാർ ഓഫീസുകളിലും ആട്ടോണമസ് സ്ഥാപനങ്ങളിലും സർവീസിലുള്ളവരും വിരമിച്ച വരുമായ ഉദ്യോഗസ്ഥർ (ക്ലാസ് 4/ ഗ്രൂപ്പ് ഡി ഒഴികെയുള്ള)

കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളിലും ആട്ടോണമസ് സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച പ്രതിമാസം പതിനായിരം രൂപയോ അതിൽകൂടുതലോ പെൻഷൻ ആനുകൂല്യം ലഭിക്കുന്നവർ (ക്ലാസ് 4/ ഗ്രൂപ്പ് ഡി ഒഴികെയുള്ള)

അവസാന അസൈമെൻറ് വർഷം ഇൻകം ടാക്സ് അടച്ചവർ

പ്രൊഫഷണൽ ജോലിയിൽ ഏർപ്പെട്ടിട്ട് ഉള്ളവർ (ഡോക്ടർ, എൻജിനീയർ, വക്കീൽ, ആർക്കിടെക്ട്, ചാർട്ടേഡ് അക്കൗണ്ടൻറ് തുടങ്ങി നിയമാനുസൃതമായി രജിസ്റ്റർ ചെയ്ത പ്രാക്ടീസ് ചെയ്യുന്നവർ)

നിർബന്ധമായും സമർപ്പിക്കേണ്ട രേഖകൾ

ആനുകൂല്യത്തിന് ആയി കർഷകർ, ബാങ്ക് പാസ് ബുക്ക് പകർപ്പ്, 2020-21 ലെ കരം ഒടുക്കിയ രസീത്പകർപ്പ്, റേഷൻകാർഡ് പകർപ്പ്, ആധാർ കാർഡ് പകർപ്പോ, എംപ്ലോയ്മെൻറ് നമ്പരോ ആധാർ കാർഡ്‌ ഇല്ലാത്തപക്ഷം ഡ്രൈവിംഗ് ലൈസൻസോ ഇലക്ഷൻ തിരിച്ചറിയൽ കാർഡോ എൻ.ആർ.ഇ ജി.യെ ജോബ് കാർഡ് തുടങ്ങിയവ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകൾ

പദ്ധതി നടപ്പിലാക്കുന്ന രീതി

പദ്ധതിപ്രകാരം കർഷകർക്കുള്ള ആനുകൂല്യങ്ങൾ ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) മുഖേന കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഡൗൺലോഡ് ചെയ്യുന്നതിനും കൃഷിവകുപ്പിന് വെബ്സൈറ്റ് സന്ദർശിക്കുക

അതോടൊപ്പം അതാത് പഞ്ചായത്തിലെ കൃഷിഭവൻ വഴിയും അന്വേഷിക്കാവുന്നതാണ്

പശു കിസാൻ ക്രെഡിറ്റ് കാർഡ്

10,000 രൂപ പ്രതിമാസ പെന്‍ഷന്‍


English Summary: Kisan Credit Card is a Government of India scheme

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine