1. News

സ്ത്രീ-പുരുഷ സമത്വത്തിന് പരിപൂർണ്ണ പിന്തുണയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ചടങ്ങിൽ ജില്ലയിലെ വിവിധ മേഖലയിൽ പ്രമുഖരായ പതിനഞ്ചോളം വനിതകളെ ആദരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദൻ അധ്യക്ഷനായിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ആമുഖഭാഷണം നടത്തി.

Saranya Sasidharan
Minister Muhammad Riyas  said that he fully supports the equality of men and women
Minister Muhammad Riyas said that he fully supports the equality of men and women

സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടിയുള്ള ഏതൊരു ശ്രമങ്ങൾക്കും സർക്കാരിന്റെ പരിപൂർണ്ണ പിന്തുണയുണ്ടെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സമം സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സമത്വത്തിനുവേണ്ടി സാംസ്കാരിക മുന്നേറ്റം എന്ന കാഴ്ചപ്പാടിൽ സംഘടിപ്പിച്ച 'സമം' വളരെ മാതൃകാപരമായ പരിപാടിയാണ്. കേരളത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിൽ സ്ത്രീകൾ വഹിച്ചിട്ടുള്ള ഇടപെടലുകൾ വലുതാണ്. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത കാലത്ത് സമൂഹത്തിന്റെ അധിക്ഷേപങ്ങൾക്കും വെല്ലുവിളികൾക്കും എതിരെ അവർ വലിയ പോരാട്ടങ്ങൾ നടത്തിയിരുന്നു. ഇത്തരം പോരാട്ടങ്ങൾ തീർച്ചയായും കേരളത്തിന് മാതൃകയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജില്ലയിലെ വിവിധ മേഖലയിൽ പ്രമുഖരായ പതിനഞ്ചോളം വനിതകളെ ആദരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദൻ അധ്യക്ഷനായിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ആമുഖഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി.പി ജമീല, എൻ.എം വിമല, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി ഗവാസ്, കേരള മഹിളാ സംഘം സെക്രട്ടറി ഐ.വി ആശ, ചലച്ചിത്ര അക്കാദമി റീജിയണൽ കോർഡിനേറ്റർ നവീന, ജനപ്രതിനിധികൾ, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ സ്വാഗതവും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശികേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ എൻ ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

തുടർന്ന് കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് മലയാള വിഭാഗം 'വെജൈന വിപ്ലവം' എന്ന നാടകം അവതരിപ്പിച്ചു. ചലച്ചിത്ര പിന്നണി ഗായിക ആവണി മൻഹാർ, ഗായകൻ ദീപക് ആർ ജെ എന്നിവർ നയിച്ച സംഗീത രാവും അരങ്ങേരി.

പൊതു വിഭാഗത്തിനും വിദ്യാർഥികൾക്കുമായി അമ്മ മലയാളം എന്ന പേരിൽ രാവിലെ കവിതാലാപന മത്സരം സംഘടിപ്പിച്ചു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എം വിമല അധ്യക്ഷയായിരുന്നു. തുടർന്ന് വനിതകൾക്കായി സംഘടിപ്പിച്ച തൽസമയ ചിത്രരചനാ മത്സരം സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.

ആധുനിക മലയാള സിനിമയിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തിൽ സർഗസംവാദം നടന്നു. ഡോക്ടർ പി.കെ പോക്കർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജി.പി രാമചന്ദ്രൻ മോഡറേറ്റർ ആയിരുന്നു. ചടങ്ങിൽ സതീഷ് കെ സതീഷ് രചിച്ച 'പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളും', 'എന്റെ മുറ്റത്തെ പച്ചമരം' എന്നീ പുസ്തകങ്ങൾ നടനും സംവിധായകനുമായ സുവീരൻ അഭിനേതാവ് സുധിക്ക് നൽകി പ്രകാശനം ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: Milk price rising: കഴിഞ്ഞ 6 മാസമായി പാലിന്റെ വില ഉയരുന്നു...

English Summary: Minister Muhammad Riyas said that he fully supports the equality of men and women

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds