1. News

ഉപഭോക്താക്കൾക്ക് വൈദ്യുതിബിൽ കണക്കാക്കാൻ മൊബൈൽ ആപ്പ്

കെഎസ്ഇബിയിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്രദമായ ഒരു ആൻഡ്രോയ്ഡ് ആപ്പ് - KSEB HANDBOOK പ്രകാശനം ചെയ്തിരിക്കുന്നു. പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ് അണിയിച്ചൊരുക്കിയിരിക്കുന്നത് മൂവാറ്റുപുഴ ഇലക്ട്രിക്കൽ ഡിവിഷനിലെ സിസ്റ്റം സൂപ്പർവൈസർ ആയ ശ്രീ Eldo Mathew ആണ്.

Arun T

കെഎസ്ഇബിയിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്രദമായ ഒരു ആൻഡ്രോയ്ഡ് ആപ്പ് - KSEB HANDBOOK പ്രകാശനം ചെയ്തിരിക്കുന്നു.

പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ് അണിയിച്ചൊരുക്കിയിരിക്കുന്നത് മൂവാറ്റുപുഴ ഇലക്ട്രിക്കൽ ഡിവിഷനിലെ സിസ്റ്റം സൂപ്പർവൈസർ ആയ ശ്രീ Eldo Mathew ആണ്.

അതിമനോഹരമായ യൂസർ ഇൻറർഫേസിൽ തയാറാക്കിയിട്ടുള്ള ഈ ആപ്പിൽ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും പ്രയോജനപ്രദമായ നിരവധി വിഭവങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം

Supply code 2014

സപ്ലൈ കോഡ് 2014 ഇൻഡക്സ് സഹിതം പി.ഡി.എഫ് രൂപത്തിൽ ഈ ആപ്പിൽ ലഭ്യമാണ്. ജീവനക്കാർക്കും ഓഫീസർമാർക്കും ഏറെ പ്രയോജനം ആയ ഈ ടാബ് ആണ് ഈ ആപ്പിന്റെ ഹൈലൈറ്റ്.

CUG ഡയറക്ടറി

കെഎസ്ഇബിയുടെ ആയിരക്കണക്കിന് ഓഫീസുകളുടെ CUG ഫോൺ നമ്പരുകൾ ഏറ്റവും പ്രയോജനപ്രദമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. Search option വഴി നമ്പരുകൾ തിരയാൻ സൗകര്യമുണ്ട്. ഒറ്റക്ലിക്കിൽ ആ ലിങ്കിൽ നിന്ന് തന്നെ ഫോൺ ചെയ്യുവാനും അവസരമുണ്ട്.

സോഫ്റ്റ്‌വെയർ ഹെല്പ് ഡെസ്ക്

കെഎസ്ഇബിയുടെ വിവിധ ഓഫീസുകളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർകളുടെ ഹെൽപ്പ് ഡെസ്ക് നമ്പറുകൾ ഒറ്റ സ്ക്രീനിൽ ലഭ്യമാണ്. Orumanet, SCM, Saras, CCC, HRIS, OMS, KPI, Energise, Amp, Smart എന്നീ സോഫ്റ്റ്‌വെയറുകളുടെ ഹെൽപ്പ് ഡെസ്ക് നമ്പരുകൾ ലഭ്യമാണ്. ഈ സ്ക്രീനിൽ നിന്ന് help desk ലേക്ക് കോൾ ചെയ്യുവാനും ഈ മെയിൽ അയയ്ക്കാനും സൗകര്യമുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

Bill Calculator

ഉപഭോക്താക്കൾക്കും ജീവനക്കാർക്കും  വൈദ്യുതിബിൽ കണക്കാക്കാൻ ഏറ്റവും മനോഹരമായ ഒരു ടാബ് ആണ് ഈ ആപ്പിൽ തയ്യാറാക്കിയിട്ടുള്ളത്. Tariff, Connection type, Units എന്നിവ നൽകിയാൽ വൈദ്യുതി ബില്ലിലെ വിശദാംശങ്ങൾ ലഭിക്കും. നിലവിൽ ദ്വൈമാസ ബില്ലുകൾക്കുള്ള സൗകര്യമാണ് അപ്പിൽ തയ്യാറാക്കിയിട്ടുള്ളത്.

Alerts

കെഎസ്ഇബിയുടെ വിവിധ സേവനങ്ങൾക്കുള്ള അലർട്ടുകൾ സബ്സ്ക്രൈബ് ചെയ്യാനുള്ള സൗകര്യവും അപ്പിൽ ഒരുക്കിയിട്ടുണ്ട്

കെഎസ്ഇബിമായി ബന്ധപ്പെട്ട വിവിധ ആൻഡ്രോയ്ഡ് അപ്പിൽ ചിതറിക്കിടക്കുന്ന കാര്യങ്ങൾ സമന്വയിപ്പിച്ച് മനോഹരമായ യൂസർ ഇന്റർ ഫെസിൽ ഒറ്റ ആപ്പിൽ ഒരുക്കിയിരിക്കുകയാണ് മൂവാറ്റുപുഴ ക്കാരനായ ശ്രീ എൽദോ മാത്യു. പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക്

https://play.google.com/store/apps/details?id=com.kseb.kmeldo

English Summary: MOBILE APP FOR CONSUMERS TO KNOW ABOUT ELECTRICITY BILL

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds