1. News

മുദ്ര ലോൺ വഴി പത്ത് ലക്ഷം രൂപ വരെ വായ്പകൾ; വിശദ വിവരങ്ങൾ

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഉള്ളത് ചെറുകിട സംരഭങ്ങൾ ആണല്ലേ ? കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് അവർക്ക്, എന്നാൽ ഇതേ സമയത്ത് തന്നെ ഒരുപാട് സ്റ്റാർട്ടപ്പ് കൾ തുടങ്ങിയിട്ടുണ്ട്.

Saranya Sasidharan
Mudra loan; you will get loan upto 10 lakh
Mudra loan; you will get loan upto 10 lakh

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഉള്ളത് ചെറുകിട സംരഭങ്ങൾ ആണല്ലേ ? കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് അവർക്ക്, എന്നാൽ ഇതേ സമയത്ത് തന്നെ ഒരുപാട് സ്റ്റാർട്ടപ്പ് കൾ തുടങ്ങിയിട്ടുണ്ട്. അങ്ങനെ ഇത്തരക്കാർക്കായി അവരുടെ മുദ്ധിമുട്ടുകൾക്ക് പരിഹാരമെന്നോണം ഇവർക്കായി മൈക്രോ യൂണിറ്റുകളുടെ വികസനത്തിനായി നടപ്പാക്കിവരുന്ന ഒരു ലോൺ സ്കീം ആണ് പ്രധാനമന്ത്രി മുദ്ര യോജന
( PMMY) .

എന്താണ് മുദ്ര ലോൺ

മുദ്ര സ്ത്രീകൾക്കുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രധാന സംരംഭങ്ങളിലൊന്നാണ്. ഇന്ത്യയിലുടനീളമുള്ള ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി മുദ്ര വായ്പ 2015 ഏപ്രിൽ 8 ന് ആണ് ആരംഭിച്ചത്. മൈക്രോ യൂണിറ്റ് ഡെവലപ്മെന്റ് ആൻഡ് റിഫൈൻസ് ഏജൻസി എന്ന പേരിൽ അറിയപ്പെടുന്ന മുദ്ര ലോൺ പ്രകാരം നോൺ കോർപ്പറേറ്റ്, നോൺ ഫാം വിഭാഗത്തിൽപെടുന്ന ചെറുകിട സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ ലോൺ കൊടുക്കുന്നുണ്ട്. പ്രൈവറ്റ് ബാങ്കുകൾ,ആർ ആർ ബി, ചെറിയ സ്വകാര്യബാങ്കുകൾ , MFI,NBCS എന്നിവ വഴിയെല്ലാം മുദ്ര ലോൺ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

PMMY പ്രധാനമായും മൂന്ന് രീതിയിൽ തരംതിരിച്ചിട്ടുണ്ട്.
1 . ശിശു
2 . കിഷോർ
3 . തരുൺ


50000 രൂപ വരെയുള്ള ലോണുകൾ ശിശു വിഭാഗത്തിലും. 50,001 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള ലോണുകൾ കിഷോർ സ്കീമിലും,500001 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള ലോണുകൾ തരുൺ എന്ന സ്കീമിലും ആണ് പെടുന്നത്. എന്നാൽ ഇതിൽ ഏറ്റവും പ്രധാനം എല്ലാ ബാങ്കുകളും മുദ്ര വായ്പകൾ വാഗ്ദാനം ചെയ്യുന്നില്ല എന്നതാണ്. പക്ഷെ, സ്വകാര്യ, പൊതുമേഖലകളിൽ നിന്നുള്ള പ്രധാൻ മന്ത്ര മുദ്ര യോജനയുടെ (പിഎംഎംവൈ) യോഗ്യതാ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന ബാങ്കുകൾ പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ഷെഡ്യൂൾഡ് അർബൻ കോ-ഓപ്പറേറ്റീവ്സ്, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്സ് എന്നിവ വായ്പ നൽകും.

മുദ്ര ലോണിനായി ആയി അപേക്ഷിക്കേണ്ട രീതി എങ്ങനെയാണ്?


ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അതിനായി പ്രൈവറ്റ് ബാങ്കുകൾ,NBFC, RRB,MFI എന്നിവയിൽ ഏതെങ്കിലും ഒരു വെബ്സൈറ്റിൽ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കണം, ഒരു മുദ്ര വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഒരു അപേക്ഷകന് കൊളാറ്ററൽ സെക്യൂരിറ്റിയോ മൂന്നാം കക്ഷി ഗ്യാരന്ററോ ആവശ്യമില്ല. പക്ഷെ അപേക്ഷയുടെ മാനദണ്ഡം ബാങ്കുകൾക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ ആവശ്യമുള്ള ബാങ്കും അവരുടെ അപേക്ഷാ ആവശ്യകതകളും പരിശോധിക്കേണ്ടതുണ്ട്. ശേഷം ബാങ്കിന്റെ ഒഫീഷ്യൽ സൈറ്റിൽ നിന്ന് മുദ്രാ ലോൺ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ഫോം ഫില്ല് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം സബ്മിറ്റ് ചെയ്യുക.

ബാക്കി വരുന് ഫോർമാലിറ്റികൾ തീർക്കുന്നതിനായ ബാങ്കിൽ നിന്നും നിങ്ങളെ ഫോൺ മുഖാന്തരം ബന്ധപ്പെടും. നിങ്ങളുടെ അപേക്ഷ വെരിഫൈ ചെയ്ത് എലിജിബിൾ ആണെങ്കിൽ മാത്രം ലോണിന് ആവശ്യമായ കാര്യങ്ങൾ ബാങ്ക് ചെയ്യുന്നതാണ്. ഉദ്യം മിത്ര www.udyammitra.in പോർട്ടൽ വഴിയും ലോണിനായി ഉള്ള അപേക്ഷ സമർപ്പിക്കാൻ കഴിയും.

ഓഫ്‌ലൈനായും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതിനായി കൊമേഴ്സ്യൽ, പ്രൈവറ്റ് ബാങ്കുകൾ വഴി ബന്ധപ്പെടാവുന്നതാണ്. അപേക്ഷിക്കുന്ന വ്യക്തി സ്വന്തമായി എഴുതി തയ്യാറാക്കിയ ബിസിനസ് പ്ലാൻ ഇതിനായി നൽകേണ്ടതുണ്ട്. അഡ്രസ് പ്രൂഫ്,ഐഡന്റിറ്റി പ്രൂഫ് കമ്പനി സംബന്ധമായ വിവരങ്ങൾ എന്നിവ ഉൾപ്പെടെ ഫോം സബ്‌മിറ്റ് ചെയ്യണം.

മുദ്ര വായ്പ നൽകുന്ന സ്ഥാപനങ്ങൾ.

  • മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ.
  • സ്വകാര്യമേഖല ബാങ്കുകൾ
  • സംസ്ഥാന സഹകരണ ബാങ്കുകൾ
  • പൊതുമേഖലാ ബാങ്കുകൾ
  • പ്രാദേശിക ഗ്രാമീണ ബാങ്കുകൾ

അപേക്ഷകർ താഴെ പറയുന്നവയിൽ ഏതെങ്കിലും തൊഴിൽ ചെയ്യുന്നവർ ആയിരിക്കണം.

  • കടയുടമകൾ
  • കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾ.
  • ചെറുകിട വ്യവസായികൾ
  • നിർമ്മാതാക്കൾ
  • സ്റ്റാർട്ടപ്പ് ഉടമകൾ
  • ബിസിനസ്സ് ഉടമകൾ

ബന്ധപ്പെട്ട വാർത്തകൾ

മുദ്ര ലോൺ എടുക്കുമ്പോൾ അബദ്ധം പറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

English Summary: Mudra loan; you will get loan upto 10 lakh

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters