1. News

ദേശീയ മത്സ്യകര്‍ഷക ദിനാചരണം ; വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

ദേശീയ മത്സ്യ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തേവള്ളി അവയര്‍നെസ് സെന്ററില്‍ നടന്ന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു . കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബി ശൈലജ അധ്യക്ഷയായി.

Meera Sandeep
ദേശീയ മത്സ്യകര്‍ഷക ദിനാചരണം ; വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
ദേശീയ മത്സ്യകര്‍ഷക ദിനാചരണം ; വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കൊല്ലം: ദേശീയ മത്സ്യ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തേവള്ളി അവയര്‍നെസ് സെന്ററില്‍ നടന്ന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബി ശൈലജ അധ്യക്ഷയായി.

കേന്ദ്ര ഫിഷറീസ് മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല പങ്കെടുത്ത സമ്മര്‍ മീറ്റ് 2023 സ്റ്റാര്‍ട്ട് അപ്പ് കോണ്‍ക്ലേവ് പ്രദര്‍ശിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് 'മത്സ്യകൃഷി വെല്ലുവിളികളും സാധ്യതകളും' വിഷയത്തില്‍ അഡാക് റീജിയണല്‍ എക്‌സിക്യൂട്ടീവ് പ്രിന്‍സ് എസ് ക്ലാസ് നയിച്ചു

മത്സ്യ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി തേവള്ളി അവയര്‍നസ് സെന്ററിലും മണ്‍ട്രോത്തുരുത്ത് പഞ്ചായത്തിലെ നെനിയിലും പരിപാടികള്‍ സംഘടിപ്പിച്ചു. നെനിയില്‍ നടന്ന പരിപാടികള്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ ഉദ്ഘാടനം ചെയ്തു.

മണ്‍ട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍ അധ്യക്ഷയായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ഫിഷറീസ് അസിസ്റ്റന്റ ഡയറക്ടര്‍ വി സിന്ധു, ജനപ്രതിനിധികള്‍, മത്സ്യ കര്‍ഷകര്‍, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: National Fishermen's Day; Various programs were organized

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds