Updated on: 23 September, 2021 9:55 AM IST
Agri News

തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി പുതിയ പദ്ധതി: വയലാറില്‍ ഇനി കുറ്റിമുല്ല വസന്തം

ആലപ്പുഴ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയലാര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മുല്ലകൃഷി നടപ്പാക്കും.

ഓരോ വാര്‍ഡിലും ഒരേക്കര്‍ സ്ഥലത്ത് 10 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്നാണ് മുല്ല കൃഷി ചെയ്യുക. തൊഴിലാളികളുടെ സ്വന്തം സ്ഥലവും മറ്റ് വ്യക്തികളുടെ ഒഴിഞ്ഞ പറമ്പുകളുമാണ് ഇതിനായി പ്രയോജനപ്പെടുത്തുക.

നിലം ഒരുക്കലും പരിപാലനവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളിലൂടെ പരമാവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ കാര്‍ഷിക സംഘങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കും. സ്ഥലമൊരുക്കല്‍ മുതല്‍ പരിപാലനം വരെ 700 തൊഴില്‍ ദിനങ്ങളാണ് ലഭിക്കുക.

മാലിന്യ നിർമാർജനം: കൺട്രോൾ സെൽ രൂപീകരിച്ചു

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഡയറക്ടറേറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ശ്രദ്ധയിൽപ്പെടുന്ന പരാതികളിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ പരിഹരിക്കുവാൻ കഴിയാത്ത പരാതിയും, അവയുടെ ഫോട്ടോകൾ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ നമ്പറിൽ വാട്‌സ് ആപ്പ് ചെയ്യാം.

തിരുവനന്തപുരം, കൊല്ലം: സുഭാഷ്. എസ്,  അക്കൗണ്ട്‌സ് ഓഫീസർ, 9446556795. പത്തനംതിട്ട, ആലപ്പുഴ, വയനാട്: ജോസ്‌നാമോൾ. എസ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ (വികസനം), 9496380419. കോട്ടയം, ഇടുക്കി, എറണാകുളം: എം.പി. അജിത്ത് കുമാർ, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ, 9447872703. തൃശ്ശൂർ, പാലക്കാട്, കാസർകോട്: ഹരികൃഷ്ണൻ.ജി, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, 7907344705. കോഴിക്കോട്, മലപ്പുറം.

ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരീശീലന വികസന കേന്ദ്രത്തിന്‍റെ  നേതൃത്വത്തില്‍ നാളെ (സെപ്റ്റംബര്‍ 24) രാവിലെ 11 മുതല്‍  പാലില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്ന വിഷയത്തില്‍  ഓണ്‍ലൈന്‍ പരിശീലന പരിപാടി നടത്തും.

നാളെ രാവിലെ 10.30വരെ ഫോണ്‍ മുഖേന(04762698550) രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സപ്പ് നമ്പരിലേക്ക് പേരും വിലാസവും അയച്ച് നല്‍കിയും രജിസ്റ്റര്‍ ചെയ്യാം.

തരിശുനില തീറ്റപ്പുൽകൃഷിയ്ക്ക് തുടക്കമായി

തരിശുനില തീറ്റപ്പുൽകൃഷിയ്ക്ക് കൊടുങ്ങൂരിൽ തുടക്കമായി. ലോക്ഡൗൺ സമയത്ത് ജില്ലയിൽ നേരിട്ട തീറ്റപ്പുല്ല് ക്ഷാമത്തെ തുടർന്നാണ് തരിശുനിലങ്ങളിൽ തീറ്റപ്പുല്ല് കൃഷി ചെയ്യാൻ തീരുമാനിച്ചത്.

കൊടുങ്ങൂർ ക്ഷീരവികസന സംഘമാണ് ഭൂമി പാട്ടത്തിനെടുത്ത് തീറ്റപ്പുല്ല് കൃഷി ചെയ്യുന്നത്. വകുപ്പിന്റെ തരിശുനില തീറ്റപ്പുൽകൃഷി പദ്ധതി പ്രകാരം 93,000 രൂപ സംഘത്തിന് ധനസഹായമായി ലഭിക്കും.

ക്ഷീര വികസന വകുപ്പ് വികസിപ്പിച്ചെ ടുത്ത സിഒ 3, സിഒ 5 , സൂപ്പർ നേപ്യർ എന്നീ അത്യുത്പാദന ശേഷിയുള്ള പുൽക്കടകളാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. മൂന്നു മാസം കഴിഞ്ഞാൽ ആദ്യ വിളവെടുപ്പ് നടത്താം. ആദ്യ വിളവെടുപ്പിനു ശേഷം ഓരോ 45 ദിവസം കൂടുമ്പോഴും വിളവെടുക്കാൻ സാധിക്കും.

കോവിഡ് ബാധിതരായ കർഷകരുടെ പശുക്കൾക്ക് സംരക്ഷണമൊരുക്കി കൊടുങ്ങൂർ ക്ഷീര വികസന സംഘം ശ്രദ്ധനേടിയിരുന്നു. പശുക്കളെ സംഘത്തിനു കീഴിലുള്ള കർഷകരുടെ വീടുകളിലെത്തിച്ചാണ് സംരക്ഷണം ഒരുക്കിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ പാല് അളക്കുന്ന സംഘം കൂടിയാണിത്. ദിവസം 2,200 ലിറ്റർ പാല് അളക്കുന്നുണ്ട്.

സംവരണേതര (നായർ, ബ്രാഹ്‌മിൻ തുടങ്ങി 164 വിഭാഗം ) സ്വയം തൊഴിൽ (JLG ഗ്രൂപ്പ് കൾ)അപേക്ഷ ക്ഷണിച്ചു

സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ സംരംഭകത്വ നൈപുണ്യവികസന പദ്ധതിപ്രകാരം സമുന്നതി ഫാമിങ്‌ പ്രോജക്ടിലേക്ക് വായ്പാപദ്ധതികളുടെ അപേക്ഷ ക്ഷണിച്ചു. സംവരണേതര സമുദായാംഗങ്ങളിൽനിന്നും (നായർ , ബ്രാഹ്‌മിൻ, 20 ക്രെസ്ത വ വിഭാഗങ്ങൾ . ആകെ 164 വിഭാഗം. ചാർട്ട് വെങ്ങാനൂർ csc യിൽ ലഭിക്കും )അംഗങ്ങൾ ഉൾപ്പെട്ട കൂട്ടുത്തരവാദിത്വ സംഘങ്ങളിൽ (J LG group)നിന്നുമാണ് അപേക്ഷ സ്വീകരിക്കുക.

1)കന്നുകാലിപരിപാലനം, 2 )കോഴിവളർത്തൽ, 3)ആടുപരിപാലനം, 4)വനിതാ തൂശനില കഫേ എന്നിവയ്ക്കാണ് വായ്പ അനുവദിക്കുക. അവസാന തീയതി ഒക്ടോബർ 21 ആണ്. കൂടുതൽ വിവരങ്ങൾക്ക് www.kswcfc.org എന്ന വൈബ്‌സൈറ്റ് സന്ദർശിക്കുക.

English Summary: National Rural Employment Guarantee: Kuttimulla spring in Vayalar
Published on: 23 September 2021, 09:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now