NATURAL FARMING പ്രകൃതിദത്തമായ കൃഷി ശാസ്ത്രീയ രീതിയിൽ എങ്ങിനെ ചെയ്യാം ?
ബാംഗ്ലൂരിൽ NATURAL FARMING ൽ ഗവേഷണം നടത്തുന്ന SCIENTIST ചെഞ്ചു പ്രിൻസ് നാച്ചുറൽ ഫാർമിംഗിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുന്നു. ഇന്ന് കീട നാശിനി ഇല്ലാതെ കീടങ്ങളെ കുറക്കുകയും ചെറിയ മുതൽ മുടക്കിൽ കൂടുതൽ വിളവും ലഭ്യമാക്കുന്ന നാച്ചുറൽ ഫാർമിംഗ് ഇന്ന് ലോകം മുഴുവൻ വളരെ പ്രാധാന്യത്തോടെ നോക്കി കാണുകയും ചെയ്യുന്നു.
വനത്തിലെ സസ്യങ്ങള്‍ക്ക് ആരും വെള്ളവും വളവും നല്‍കുന്നില്ല.എന്നാല്‍ അവ എത്ര തഴച്ചു വളരുന്നുവെന്ന് ശ്രദ്ധിച്ചിട്ടില്ലേ ? ഒരു സസ്യത്തിന് വളരുവാന്‍ വേണ്ട മൂലകങ്ങളുടെ 1.5% മാത്രമേ മണ്ണില്‍ നിന്നും എടുക്കുന്നുള്ളു. ബാക്കി 98.5% മൂലകങ്ങളും വായു,വെള്ളം എന്നിവയില്‍ നിന്നും ലഭിക്കുന്നു. വനത്തില്‍ പ്രകൃതി നിയതമായ ഒരു കൃഷി രീതി നിലനില്‍ക്കുന്നു. മരങ്ങളുടെ കായ്കനികള്‍ ഭക്ഷിക്കുന്ന പക്ഷിമൃഗാദികളുടെ വിസര്‍ജ്ജ്യങ്ങളും മൃതവസ്തുക്കളും മണ്ണിലെത്തുന്നു .സസ്യങ്ങളുടെ ഉണങ്ങിയ ഇലകളും വള്ളികളും പുല്‍ വര്‍ഗ്ഗ ചെടികളും ചേര്‍ന്ന് മണ്ണിനു പുതയാകുന്നു. ഈ പുതയുടെ അടിയില്‍ മണ്ണിരകളുടെയും മറ്റു സൂക്ഷ്മാണുക്കളുടെയും പ്രവര്‍ത്തനത്താല്‍ വിസര്‍ജ്ജ്യവസ്തുക്കളുംമൃതാവശിഷ്ടങ്ങളും വിഘടിക്കപ്പെട്ട് മണ്ണില്‍ ചേര്‍ന്ന് അത് ഫലഭൂയിഷ്ഠമായി തീരുന്നു. ഇത്തരത്തിലുള്ള പ്രക്രിയ നമുക്കു നമ്മുടെ കൃഷിയിടത്തിലുണ്ടാക്കാം പ്രകൃതികൃഷിയിലൂടെ.
ഒരു നാടന്‍ പശുവിനെ ഉപയോഗിച്ച് പ്രകൃതികൃഷിയിലൂടെ 26ഏക്കറോളം കൃഷി ചെയ്യാന്‍ സാധിക്കും . നാടന്‍ പശുവിന്‍റെചാണകവും മൂത്രവും കൊണ്ട് ഉണ്ടാക്കുന്ന ജീവാമൃതംസൂക്ഷ്മാണുക്കളുടെ ഒരു ഉറയായി പ്രവര്‍ത്തിച്ച് മണ്ണിന്‍റെ സ്ഥിരത നിലനിര്‍ത്തുന്നു.
തനിവിളകളും ഇടവിളകളും (ഉദാ. തെങ്ങ് തനിവിളയായും വാഴ,കുരുമുളക്, ചേന ,ചേമ്പ്,മരച്ചീനി ,മുരുങ്ങ മുതലായവ ഇടവിളയായും ) ചേര്‍ന്നുള്ള സമ്മിശ്ര കൃഷിയാണ് പ്രകൃതികൃഷിയില്‍ ഏറ്റവും അഭിലഷണീയം .ഇത്തരത്തില്‍ കൃഷി ചെയ്യുമ്പോള്‍ ഇടവിളകളുടെ വിളവ് മാത്രമേ ചെലവായിട്ട് ആകുന്നുള്ളു. തനിവിളകളുടെ വിളവെല്ലാം ലാഭമായിത്തീരുന്നു.അതിനാലാണ് ഈ കൃഷിയെ ചെലവില്ലാകൃഷിയെന്നു പറയുന്നത്.
മഹാരാഷ്ട്രക്കാരനായ സുഭാഷ് പലേക്കറാണ് ഈ കൃഷി രീതി ആവിഷ്കരിച്ചത്.കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം കൃഷിശാസ്ത്രത്തില്‍ ബിരുദമെടുത്ത് കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞു. വര്‍ഷങ്ങളോളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുകൃഷി ചെയ്തു. ആദ്യമൊക്കെ നല്ല രീതിയില്‍ വിളവ് ലഭിച്ചെങ്കിലും പിന്നീട് പിന്നീട് വിളവ് കുറഞ്ഞു വരുന്നതായും കൃഷി വന്‍സാമ്പത്തിക ബാധ്യതയുണ്ടാകുന്നതായും അദ്ദേഹത്തിന് മനസ്സിലായി. തുടര്‍ന്നു നിരീക്ഷിച്ചപ്പോള്‍ കുറെ മണ്ണിരകള്‍, കിളികള്‍ എന്നീ ജീവിവര്‍ഗ്ഗങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായും മണ്ണ് സൂക്ഷ്മാണുക്കളുടെ സാന്നിധ്യമില്ലാത്ത ഒരു മൃതവസ്തുവായി മാറിയതായും അദ്ദേഹത്തിനു മനസ്സിലായി.
തുടര്‍ന്ന് കാട്ടിലെ കൃഷി മനസ്സിലാക്കാനായി അദ്ദേഹം ഏറെ നാള്‍ ആദിവാസികളോടൊത്ത് കഴിഞ്ഞു. ഇത്തരുണത്തില്‍ പ്രകൃതിയില്‍ നടക്കുന്ന പ്രക്രിയകളെ സസൂക്ഷ്മം നിരീക്ഷിച്ചും ശാസ്ത്രീയമായും അപഗ്രഥനം ചെയ്തുമാണ് ചെലവില്ലാപ്രകൃതി കൃഷിആവിഷ്കരിച്ചത്.
ചെഞ്ചു ബാംഗ്ലൂരിലെ കർഷകർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകികൊണ്ട് വിഷ രഹിത പ്രകൃതിദത്ത കൃഷി എങ്ങിനെ നടത്താം എന്ന് കാണിച്ചു തരുന്നു. കൂടുതൽ അറിയുവാൻ
WHATSAPP NO: 9008897702 / Gmail: chenjuprince@gmail.com ബന്ധപ്പെടുക .