1. News

പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നൽകി ചരിത്രം തിരുത്തിക്കുറിച്ച് എന്‍ഡിഐ, നേവല്‍ അക്കാഡമിയും

നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലും നേവല്‍ അക്കാഡമിയിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

Saranya Sasidharan
naval
naval

നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലും നേവല്‍ അക്കാഡമിയിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലുകള്‍ക്ക് ശേഷമാണ് നയമാറ്റത്തിന് സേന തയ്യാറാവുന്നത്. എന്നാല്‍ അതേസമയം പെണ്‍കുട്ടികള്‍ക്കുള്ള എന്‍ഡിഐ കോഴ്‌സുകള്‍ എങ്ങനെ വേണമെന്നുള്‍പ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാവകാശം തേടി. എന്നാല്‍ 20 നു മുന്‍പ് വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ജഡ്ജിമാരായ എസ്.കെ കൗള്‍, എം.എം.സുന്ദരേശ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി രണ്ടാഴ്ചകള്‍ക്ക് ശേഷം പരിഗണിക്കും.

ഇതുവരെ ആൺകുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാല്‍ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്കും പരീക്ഷ എഴുതാമെന്ന് കഴിഞ്ഞ പതിനെട്ടിന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ലിംഗവിവേചനം ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ സേനയെ അതി രൂക്ഷമായാണ് വിമര്‍ശിച്ചത്. ഇക്കാര്യത്തില്‍ മാറ്റത്തിന് തയ്യാറെടുക്കുന്നതിനായി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം നല്‍കുമെന്നും അറിയിച്ചു. ജൂണ്‍ 24 നാണ് പരീക്ഷ നടത്തേണ്ടിയിരുന്നത്, എന്നാല്‍ അത് നവംബര്‍ 14നു നടത്തുമെന്നാണ് അറിയിപ്പ്.

നവംബര്‍ പതിനാലിന് നടക്കാനിരുന്ന പ്രവേശന പരീക്ഷ പെണ്‍കുട്ടികള്‍ക്കും എഴുതാമെന്നായിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. പരീക്ഷാ ഫലവും പ്രവേശനവുമടക്കം കാര്യങ്ങൾ കേസിന്റെ അന്തിമ വിധിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു വേണ്ടി സര്‍ക്കാര്‍ സാവകാശം ചോദിച്ചിരിക്കുന്നതിനാല്‍ ഈ വർഷം നടപ്പിലാക്കുമോ എന്ന കാര്യത്തില്‍ അന്തിമ സത്യവാങ്മൂലം, വന്നാലേ വ്യക്തത വരികയുള്ളു.

ബന്ധപ്പെട്ട വാർത്തകൾ

മോറട്ടോറിയം കാലത്ത് പലിശ ഇളവില്ല; സുപ്രീം കോടതി

കർഷക നിയമങ്ങളെ കുറിച്ചു അഭിപ്രായങ്ങൾ കോടതിയെ അറിയിക്കാം മൊബൈലിലൂടെ

കുടുംബ തർക്ക കോടതികൾ കൈകാര്യം ചെയ്ത സുപ്രീം കോടതി ജഡ്ജിൽ നിന്നുള്ള പത്ത് ഉപദേശങ്ങൾ

English Summary: NDI and the Naval Academy - History by Admitting Girls

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds