1. News

പുതുതലമുറയെ മൂല്യബോധമുള്ളവരായി വളർത്തണം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

അഴിമിതിയും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ പുതുതലമുറയെ മൂല്യബോധമുള്ളവരായി വളർത്തണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പൗരൻമാരുടെ സ്വഭാവരൂപീകരണമാണ് രാഷ്ട്രനിർമാണത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.

Meera Sandeep
പുതുതലമുറയെ മൂല്യബോധമുള്ളവരായി വളർത്തണം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
പുതുതലമുറയെ മൂല്യബോധമുള്ളവരായി വളർത്തണം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

തിരുവനന്തപുരം: അഴിമതിയും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ പുതുതലമുറയെ മൂല്യബോധമുള്ളവരായി വളർത്തണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പൗരൻമാരുടെ സ്വഭാവരൂപീകരണമാണ് രാഷ്ട്രനിർമാണത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ വിജിലൻസ് ബോധവൽകരണ പ്രചാരണത്തിന്റെ സമാപന സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

സാമൂഹ്യ അർബുദമായ അഴിമതി ഏറ്റവും കൂടുതൽ ബാധിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗത്തെയാണ്. ഏറ്റവും കൂടുതൽ ചൂഷണത്തിന് ഇരയാകുന്നത് ഇവരാണ്. കോടതിയിൽ വരുന്ന കേസുകളിൽ 99 ശതമാനവും അഴിമതിയുമായി ബന്ധപ്പെട്ടതാണ്. ശിക്ഷ ഭയന്ന് നിയമം അനുസരിക്കാൻ നിർബന്ധിതരാകുന്നതിന് പകരം നിയമത്തെ ബഹുമാനിക്കാൻ ശീലിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു.

വിജിലൻസ് ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കും സിഎംഎഫ്ആർഐ ജീവനക്കാർക്കുമായി പ്രഭാഷണങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, പാനൽ ചർച്ച, വിവിധ മത്സരപരിപാടികൾ തുടങ്ങിയവ നടത്തി.

മുദ്രാവാക്യ രചന, ചിത്രരചന, പ്രശ്‌നോത്തരി, പോസ്റ്റർ അവതരണം എന്നീ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

English Summary: New generation should be raised to be value conscious: Justice D Ramachandran

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds