കാട്ടുപന്നിയെ തുരത്താനുള്ള ന്യൂജെൻ സാങ്കേതികവിദ്യ ‘ക്ലിക്കാ’യി : മധുവിൻറെ തരിശുനില കൃഷി സൂപ്പർഹിറ്റ്
കോടഞ്ചേരി: പ്രതിരോധവേലികൾ ഭേദിച്ചും അരയാൾ പൊക്കത്തിലുള്ള മതിലുകൾവരെ ചാടിക്കടന്നും മലയോരമേഖലയിലെ കൃഷിയിടങ്ങളിൽ തേർവാഴ്ച നടത്തുന്ന കാട്ടുപന്നികൾക്ക് പക്ഷേ, കോടഞ്ചേരി ആനിക്കോടിലെ കൃഷിസ്ഥലത്തേക്ക് കാലങ്ങളായി പ്രവേശനമില്ല. കൃഷിയിടത്തിന് മധ്യത്തിൽ സ്ഥാപിച്ച നീണ്ടമുളയിൽ ഘടിപ്പിച്ച വിവിധ വർണങ്ങളിലുള്ള ചൈനീസ് ബൾബുകൾ പ്രകാശവിസ്മയം തീർക്കാൻ തുടങ്ങിയതുമുതൽ കാട്ടുപന്നികൾ ഇവിടേക്ക് കാലെടുത്തുകുത്തിയിട്ടില്ല. ഒരു പ്ലാസ്റ്റിക് ഭരണിയുടെ നാലുവശങ്ങളിലും ചെറുദ്വാരങ്ങൾ തീർത്ത് അതിനുള്ളിൽ വിവിധ വർണങ്ങളിൽ പ്രകാശിക്കുന്ന ബൾബുകൾ സ്ഥാപിക്കുക മാത്രമാണ് പൊന്നെടുത്തു പാറയിൽ പി.എൻ. നന്ദനൻ എന്ന മധു ചെയ്തത്. മഴയിൽ നനയാതിരിക്കാൻ അവയ്ക്ക് ഒരു കുടയുടെ സംരക്ഷണവുമൊരുക്കി. ചെലവ് നന്നെ കുറഞ്ഞ ഈയൊരു ടെക്‌നിക് കൊണ്ടുമാത്രം മധുവിന്റെ കൃഷിയിടം വന്യജീവിശല്യത്തിൽനിന്ന് മുക്തമായി. ന്യൂജെൻ സാങ്കേതികവിദ്യ ‘ക്ലിക്കാ’യതോടെ പ്രദേശവാസികളായ മലയോരകർഷകരും മധുവിനെ തേടിയെത്തി; തങ്ങളുടെ കൃഷിയിടവും കാർഷികവിളകളും കാട്ടുപന്നിശല്യത്തിൽനിന്നും
കോടഞ്ചേരി: പ്രതിരോധവേലികൾ ഭേദിച്ചും അരയാൾ പൊക്കത്തിലുള്ള മതിലുകൾവരെ ചാടിക്കടന്നും മലയോരമേഖലയിലെ കൃഷിയിടങ്ങളിൽ തേർവാഴ്ച നടത്തുന്ന കാട്ടുപന്നികൾക്ക് പക്ഷേ, കോടഞ്ചേരി ആനിക്കോടിലെ കൃഷിസ്ഥലത്തേക്ക് കാലങ്ങളായി പ്രവേശനമില്ല. കൃഷിയിടത്തിന് മധ്യത്തിൽ സ്ഥാപിച്ച നീണ്ടമുളയിൽ ഘടിപ്പിച്ച വിവിധ വർണങ്ങളിലുള്ള ചൈനീസ് ബൾബുകൾ പ്രകാശവിസ്മയം തീർക്കാൻ തുടങ്ങിയതുമുതൽ കാട്ടുപന്നികൾ ഇവിടേക്ക് കാലെടുത്തുകുത്തിയിട്ടില്ല. ഒരു പ്ലാസ്റ്റിക് ഭരണിയുടെ നാലുവശങ്ങളിലും ചെറുദ്വാരങ്ങൾ തീർത്ത് അതിനുള്ളിൽ വിവിധ വർണങ്ങളിൽ പ്രകാശിക്കുന്ന ബൾബുകൾ സ്ഥാപിക്കുക മാത്രമാണ് പൊന്നെടുത്തു പാറയിൽ പി.എൻ. നന്ദനൻ എന്ന മധു ചെയ്തത്. മഴയിൽ നനയാതിരിക്കാൻ അവയ്ക്ക് ഒരു കുടയുടെ സംരക്ഷണവുമൊരുക്കി. ചെലവ് നന്നെ കുറഞ്ഞ ഈയൊരു ടെക്‌നിക് കൊണ്ടുമാത്രം മധുവിന്റെ കൃഷിയിടം വന്യജീവിശല്യത്തിൽനിന്ന് മുക്തമായി. ന്യൂജെൻ സാങ്കേതികവിദ്യ ‘ക്ലിക്കാ’യതോടെ പ്രദേശവാസികളായ മലയോരകർഷകരും മധുവിനെ തേടിയെത്തി; തങ്ങളുടെ കൃഷിയിടവും കാർഷികവിളകളും കാട്ടുപന്നിശല്യത്തിൽനിന്നും മോചിപ്പിക്കാൻവേണ്ടി.
ഇലക്‌ട്രീഷ്യനിൽ നിന്ന് കർഷകനിലേക്ക്
കോവിഡ് കാലത്ത് ജീവിതം വഴിമുട്ടിയപ്പോഴാണ് ഇലക്‌ട്രീഷ്യനായ മധു കാർഷികവൃത്തിയിൽ അഭയം തേടിയത്. പാട്ടത്തിനെടുത്ത മൂന്നേക്കർ ഭൂമിയിൽ ഉപയോഗശൂന്യമായ സാരികൾകൊണ്ട് 500 മീറ്റർ നീളത്തിൽ വേലിതീർത്ത് കപ്പയും വാഴയും ചേമ്പും കൂർക്കിലുമെല്ലാം കൃഷിചെയ്തു. കാട്ടുപന്നികളെ തുരത്താൻ ചെലവുകുറഞ്ഞ പോംവഴി ആലോചിച്ചപ്പോഴാണ് പ്രകാശംകൊണ്ടുള്ള പരീക്ഷണത്തിലേക്ക് കാര്യങ്ങളെത്തിയത്.
വേലിക്ക് ബദലായി ‘ബൾബ് ടെക്‌നിക്’
കൃഷിയിടത്തിന് നടുവിൽ ഉയരത്തിൽ സ്ഥാപിച്ച മുളക്കമ്പിൽ ബൾബുകൾ ലേസർ മാതൃകയിൽ നാലുവശങ്ങളിലേക്കും വിവിധ വർണങ്ങളിൽ പ്രകാശിച്ചുതുടങ്ങിയതോടെ കാട്ടുപന്നികൾ വരവ് നിർത്തി.
ഇപ്പോൾ ഈ കൃഷിയിടത്തിൽ 3500 ഓളം മൂട് കപ്പയും ആയിരം പൂവൻവാഴയും ചേമ്പും കൂർക്കിലും മറ്റുവിളകളുമെല്ലാം തഴച്ചുവളരുന്നുണ്ട്. കോടഞ്ചേരി കൃഷിഭവന്റെ പിന്തുണയും സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ആനുകൂല്യവും കൃഷിക്ക് താങ്ങായി.
ഈ വിദ്യ മനസ്സിലാക്കിയവരുടെ അഭിപ്രായങ്ങൾ
കാട്ടുപന്നികളെ തുരത്താൻ ചെലവേറിയ പല മാർഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ട കർഷകർക്ക് ആശ്വാസമാണ് മധുവിന്റെ ഈ ചെലവുകുറഞ്ഞ പരീക്ഷണമാതൃക. പരീക്ഷണം പൂർണ വിജയം
കാട്ടുപന്നികളെ തുരത്താൻ മധു അവതരിപ്പിച്ച പുതിയ രീതി പൂർണ വിജയമാണ്. ഞാനുൾപ്പെടെ സമീപത്തെ മിക്കകർഷകരും ഇതേ മാതൃകയാണ് പിന്തുടർന്നുപോരുന്നത് എന്ന് നാട്ടുകാരൻ ജോസഫ് പനചേപ്പറമ്പിൽ
കാട്ടുപന്നിയെ തുരത്താൻ മധു ഉപയോഗിച്ച പുതിയ സാങ്കേതികവിദ്യ പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. മലയോരത്തെ കർഷകർക്ക് ഏറെ ആശ്വാസമാകുന്ന പരീക്ഷണമാണിത് എന്ന് കോടഞ്ചേരി കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദ്
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....