News

കിസാൻ ക്രെഡിറ്റ് കാർഡ് ജൂലൈ 10ന് മുമ്പും, കാർഷിക അവാർഡിന് ജൂലൈ 6ന് മുമ്പും അപേക്ഷിക്കണം

drone

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കണം

 
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും പശു, ആട്, പന്നി, കോഴി വളര്‍ത്തല്‍ മേഖലകളില്‍  പ്രവര്‍ത്തിക്കുന്നവര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. 
 
പത്തനംതിട്ട നഗരസഭ പരിധിയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള ക്ഷീരകര്‍ഷകര്‍ അതിന്റെ പകര്‍പ്പ് ജൂലൈ 10ന് വൈകിട്ട് മൂന്നിനകം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നല്‍കണം.
 
The Chief Veterinary Officer said that those working in the cow, goat, pig and poultry sectors should take kisan credit cards to avail benefits to various schemes of the Central and State Governments and to provide assistance from financial institutions. The dairy farmers with Kisan Credit Card in the Pathanamthitta Municipality limits should provide their copy to the District Veterinary Centre by 3 pm on July 10.
 

കാര്‍ഷിക അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

 
കൃഷി വകുപ്പ് നല്‍കി വരുന്ന വിവിധ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  മികച്ച കര്‍ഷകന്‍, പാടശേഖര സമിതി, കര്‍ഷക തൊഴിലാളികള്‍, ശാസ്ത്രജ്ഞര്‍, പത്രപ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലകളിലെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിവിധ തുറകളിലെ വ്യക്തികള്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകളും സമ്മാനങ്ങളും നല്‍കുന്നത്.  അപേക്ഷ ജൂലൈ 6നകം അതത് കൃഷി ഭവനുകളില്‍ നല്‍കണം.
Applications were invited for various awards issued by the Agriculture Department. Awards and prizes are given to the best farmer, padasekhara samiti, farmer workers, scientists, journalists and individuals from various fields performing well in agriculture. Application should be submitted to the krishi bhavans by July 6.
 
dairy

വായ്പാ അപേക്ഷകള്‍ ക്ഷണിച്ചു

 
കളിമണ്‍ ഉത്പന്ന നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് ആറുശതമാനം പലിശനിരക്കില്‍ സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നു. നിലവിലെ സംരംഭങ്ങള്‍ ആധുനികവത്കരിക്കുന്നതിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വായ്പ ഉപയോഗിക്കാം. പരമാവധി രണ്ടു ലക്ഷം രൂപവരെ വായ്പ ലഭിക്കും. അപേക്ഷകര്‍ കളിമണ്‍ ഉത്പന്ന-നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കവടിയാര്‍ കനകനഗറിലെ അയ്യങ്കാളി ഭവനില്‍ പ്രവര്‍ത്തിക്കുന്ന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ് www.keralapottery.org.
 

കാര്‍ഷിക വിത്തിനങ്ങളും തൈകളും വില്‍പ്പനയ്ക്ക്

 
 
കോന്നി മോഡല്‍ അഗ്രോ സര്‍വീസ് സെന്ററില്‍ വിവിധയിനം കാര്‍ഷിക വിത്തിനങ്ങളും തൈകളും വില്‍പ്പനയ്ക്ക് തയാറായതായി ഫെസിലിറ്റേറ്റര്‍ അറിയിച്ചു. മേല്‍ത്തരം    തെങ്ങിന്‍ തൈകള്‍, വേരു പിടിപ്പിച്ച കുരുമുളകുവള്ളികള്‍, കമുകിന്‍ തൈകള്‍, വാഴവിത്തുകള്‍, പച്ചക്കറി തൈകള്‍, പച്ചക്കറി വിത്തുകള്‍, അടുക്കളത്തോട്ട നിര്‍മാണ കിറ്റുകള്‍ എന്നിവ ആവശ്യാനുസരണം വാങ്ങാം. പോര്‍ട്ടിംഗ് മിശ്രിതം നിറച്ച ഗ്രോബാഗുകളും തൈകളും ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചുനല്‍കും. കാട്ടുപന്നികളെ പ്രതിരോധിക്കുന്നതിനുള്ള ബോറപ്പ് എന്ന ജൈവ പൊടിയും വില്‍പ്പനയ്ക്കുണ്ട്. ഫോണ്‍: 0468 2333809, 9946251163.
 

 വിള ഇൻഷുറൻസ് പദ്ധതി ഓൺലൈനായി അപേക്ഷിക്കാം

 
കോവിഡ് ജാഗ്രതയുടെ ഭാഗമായി വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ഓൺലൈൻ സംവിധാനം. കൃഷിഭവനുകളിൽ നേരിട്ട് പോയി അപേക്ഷകൾ നൽകുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. www.aims.kerala.gov.in/cropinsurance എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
മുഴുവൻ കർഷകരെയും പദ്ധതിയിൽ അംഗമാക്കാൻ കൃഷിവകുപ്പ് ജൂലൈ 15 വരെ എല്ലാ പഞ്ചായത്തുകളിലും ക്യാമ്പ് നടത്തും. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയും കേന്ദ്ര സർക്കാരുമായി ചേർന്ന് രണ്ട് ഇൻഷുറൻസ് പദ്ധതികളണ് നടപ്പിലാക്കുന്നത്. പദ്ധതിപ്രകാരം 27 ഇനം വിളകൾക്കാണ് പരിരക്ഷ. തുച്ഛമായ പ്രീമിയം അടച്ചാൽ വിളകളുടെ ഉൽപാദനം ചെലവിന് ആനുപാതികമായ തുക നഷ്ടപരിഹാരമായി ലഭിക്കും.
 
കേന്ദ്ര സർക്കാരുമായി ചേർന്ന് നടപ്പാക്കുന്ന രണ്ട് ഇൻഷുറൻസ് പദ്ധതികളാണ് പ്രധാനമന്ത്രി ഫസൽ ഭീമാ യോജനയും, കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും. അക്ഷയകേന്ദ്രം വഴിയു…
 
agriculture

പഴങ്ങൾ കൊടുത്താൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വാങ്ങാം

 
കാർഷിക സർവകലാശാലയുടെ ഭക്ഷ്യ സംസ്‌കരണശാലയിൽ പഴങ്ങൾ കൊണ്ടുവന്ന് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കുന്ന പദ്ധതിക്ക് ആവശ്യക്കാരേറെ. ജനങ്ങൾ എത്തിക്കുന്ന ഭക്ഷ്യ ഇനങ്ങൾ സംസ്‌കരിച്ച് നൽകുകയാണ് ഇവിടെ. ചക്ക, മാമ്പഴം, ഇഞ്ചി, ജാതിതൊണ്ട്, നേന്ത്രക്കായ, ചെറുപഴം തുടങ്ങിയ ഭക്ഷ്യ ഇന ങ്ങളിൽ നിന്നുമാണ് അവയുടെ മൂല്യവർധിത വസ്തുക്കൾ നിർമ്മിക്കുന്നത്.
 
സർവകലാശാലയുടെ കോമൺ ഫെസിലിറ്റേഷൻ സെന്ററിന്റെ ഭാഗമാണ് ഈ ഭക്ഷ്യ സംസ്‌കരണശാല. പഴമോ പച്ചക്കറിയോ ഇവിടെ എത്തിക്കാം. ഇതിൽ നിന്നും എന്തെല്ലാം ഇനങ്ങളാണ് വേണ്ടതെന്ന് അറിയിക്കുക. ഇവ തയ്യാറാക്കുന്നതിന് വേണ്ട ചേരുവകളുടെ വിലയും കൂലിയും മാത്രം നൽകിയാൽ മതി.
സാധാരണയായി പഴങ്ങളുടെയും പച്ചക്കറികളുടെയും സീസണുകളിൽ ഉത്പാദനം കൂടുതലാവുന്ന സാഹചര്യത്തിൽ കൂടുതലായി വിപണിയിലേക്ക് എത്തുകയും കർഷകർക്ക് വേണ്ടത്ര വില ലഭിക്കാതെ…
 

 കോഴി മാലിന്യ സംസ്കരണ പ്ലാന്‍റ്; താത്പര്യപത്രം ക്ഷണിച്ചു

 

കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ  നേതൃത്വത്തില്‍ നടപ്പാക്കുന്ന കോഴിമാലിന്യ സംസ്കരണ പദ്ധതിക്കായി പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ സംരംഭകരില്‍നിന്നും  താത്പര്യപത്രം ക്ഷണിച്ചു. സ്വന്തമായോ പാട്ടത്തിനോ രണ്ടര ഏക്കര്‍ ഭൂമിയും   ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കോഴിക്കടകളില്‍നിന്നും മാലിന്യം ശേഖരിച്ച് പ്ലാന്‍റില്‍ എത്തിക്കുന്നതിന് ഫ്രീസര്‍ അടങ്ങിയ  വാഹനങ്ങളും ഉള്ളവരെയാണ് പരിഗണിക്കുന്നത്. താത്പര്യപത്രം  വസ്തുവിന്‍റെയും വാഹനത്തിന്‍റെയും രേഖകള്‍ സഹിതം  ജൂലൈ പത്തിനകം  ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നല്‍കണം.  ഫോണ്‍- 0481 2573606.

English Summary: kissan credit card and agriculture award apply

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine