1. News

ബംഗാളിൽ അടുത്ത രണ്ടു സാമ്പത്തിക വർഷത്തേക്കു കാർഷിക ഉൽപ്പന്നങ്ങൾക്ക് ആദായനികുതി ഇല്ല

സംസ്ഥാനത്ത് അടുത്ത രണ്ട് സാമ്പത്തിക വർഷത്തേക്ക് കർഷകർക്കു, ഒരു കാർഷിക ഉൽപ്പന്നത്തിനും ആദായനികുതി നൽകേണ്ടതില്ലെന്ന് പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചതായി ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ തിങ്കളാഴ്ച പറഞ്ഞു.

Raveena M Prakash
next 2 financial years there wont be any income tax for agri-products
next 2 financial years there wont be any income tax for agri-products

സംസ്ഥാനത്ത്, അടുത്ത രണ്ട് സാമ്പത്തിക വർഷത്തേക്ക് കർഷകർക്കു ഒരു കാർഷിക ഉൽപ്പന്നത്തിനും ആദായനികുതി നൽകേണ്ടതില്ലെന്ന് പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചതായി ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ തിങ്കളാഴ്ച പറഞ്ഞു. ഈ കാലയളവിൽ അസംസ്‌കൃത തേയില ഇലകൾക്ക്, രണ്ട് തരം സെസ് പിൻവലിക്കുന്നതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കാർഷിക ആദായനികുതിയുടെ നിലവിലെ ഇളവ് മാർച്ച് 31ന് അവസാനിക്കുമെന്ന് ധനകാര്യ ബിൽ നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു.

കാർഷിക രംഗത്തെ വിൽപ്പന നികുതിദായകരെ സുഗമമായി നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു, 'വിശദവും സൗകര്യപ്രദവുമായ' പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. ഫെബ്രുവരി 15ലെ ബജറ്റ് പ്രസംഗത്തിൽ പുതിയ നികുതി ചുമത്താതെ കാർഷികോൽപ്പന്നങ്ങൾക്ക് ആദായനികുതി ഇളവ് നിലനിർത്തുമെന്ന് ബംഗാൾ ധനകാര്യ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞിരുന്നു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളും, കൃഷിയും ഉൾപ്പെടെ നിരവധി വകുപ്പുകളിലായി ആയിരക്കണക്കിന് ഒഴിവുകൾ നികത്താനും പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: വിളകൾ, കന്നുകാലികൾ എന്നിവയ്ക്കുള്ള ഡിമാൻഡ് സപ്ലൈ ചെയ്യാൻ ശ്രമിച്ച് കേന്ദ്രം: നീതി ആയോഗ്

English Summary: next 2 financial years there wont be any income tax for agri-products

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters