1. News

സഹകരണ പഞ്ചസാര മില്ലുകൾക്ക് 10,000 കോടിയുടെ ആദായനികുതി ഇളവ് ഏർപ്പെടുത്തി കേന്ദ്ര ബജറ്റ്

രാജ്യത്തെ സഹകരണ പഞ്ചസാര വ്യവസായത്തിന് 10,000 കോടി രൂപയുടെ ആദായനികുതി ഇളവ് കേന്ദ്ര ബജറ്റിൽ നൽകി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, ഇതിനാൽ പഞ്ചസാര മില്ലുകളും ആദായനികുതി വകുപ്പും തമ്മിലുള്ള ദീർഘനാളത്തെ തർക്കം പരിഹരിക്കപ്പെട്ടു.

Raveena M Prakash
The Central Budget has offered 10,000 crores Income tax to corporate sugar mills
The Central Budget has offered 10,000 crores Income tax to corporate sugar mills

രാജ്യത്തെ സഹകരണ പഞ്ചസാര വ്യവസായത്തിന് 10,000 കോടി രൂപയുടെ ആദായനികുതി ഇളവ് പ്രഖ്യാപിച്ചു കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, ഇതിനാൽ പഞ്ചസാര മില്ലുകളും ആദായനികുതി വകുപ്പും തമ്മിലുള്ള ദീർഘനാളത്തെ തർക്കം പരിഹരിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ സഹകരണ പഞ്ചസാര വ്യവസായം,  കരിമ്പ് കർഷകർക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ച ന്യായവും ലാഭകരവുമായ വിലയ്ക്ക് (FRP) മുകളിൽ നൽകിയ തുകയുടെ തരംതിരിവ് സംബന്ധിച്ച് ആദായനികുതി വകുപ്പുമായി കേസ് നടത്തിവരികയായിരുന്നു.

ആദായനികുതി അധികാരികൾ ഈ കരിമ്പ് കർഷകരുടെ പേയ്‌മെന്റിന് എഫ്ആർപിക്ക് മുകളിലുള്ള നികുതി ചുമത്തുമെന്ന് അവകാശപ്പെട്ടിരുന്നു, ഇത് പഞ്ചസാര മില്ലുകളുടെ വരുമാനമായി തരംതിരിച്ചു, മില്ലുകൾ ഇത് തങ്ങളുടെ ചെലവാണെന്ന് അവകാശപ്പെട്ടു. '2016-17 വർഷത്തിന് മുമ്പുള്ള കാലയളവിൽ, കരിമ്പ് കർഷകർക്ക് നൽകിയ പണം ചെലവായി ക്ലെയിം ചെയ്യാൻ പഞ്ചസാര സഹകരണ സംഘങ്ങൾക്ക് അവസരം നൽകാൻ ഞാൻ നിർദ്ദേശിക്കുന്നു. ഇത് അവർക്ക് ഏകദേശം 10,000 കോടി രൂപയുടെ ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു, എന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

എഫ്‌ആർപിക്ക് മുകളിലും, അതോടൊപ്പം കരിമ്പിനു അധിക വില നൽകാമെന്നു ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്, ഇത് വരെ നൽകിയ തുക ബിസിനസ്സ് ചെലവായി കണക്കാക്കുന്നു , മൊത്തം 9500 കോടി രൂപയുടെ ആദായനികുതി കുടിശ്ശിക ഒഴിവാക്കിയത് മൂലം, രാജ്യത്തെ പഞ്ചസാര സഹകരണ സംഘങ്ങൾക്ക് ഈ നീക്കം വലിയ ആശ്വാസമാണ്.

പഞ്ചസാര സഹകരണ സംഘങ്ങൾക്ക്, 2016-17 വർഷങ്ങൾക്ക് മുമ്പ്, പഞ്ചസാര വാങ്ങുന്നതിനുള്ള ചെലവിന് അവകാശപ്പെട്ട ഏതെങ്കിലും കിഴിവ് അനുവദിക്കപ്പെട്ടിട്ടില്ലെങ്കിൽ, അസെസിംഗ് ഓഫീസർക്ക് ഒരു അപേക്ഷ നൽകാം, നിശ്ചിത അല്ലെങ്കിൽ അംഗീകൃത വില വരെ കിഴിവ് അനുവദിച്ചതിന് ശേഷം ബന്ധപ്പെട്ട മുൻവർഷത്തെ വരുമാനം അദ്ദേഹം കണക്കാക്കും, എന്ന് ബജറ്റ് രേഖയിൽ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: E20: കർണാടകയിൽ ഇന്ത്യ എനർജി വീക്ക് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

English Summary: The Central Budget has offered 10,000 crores Income tax to corporate sugar mills

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds