Updated on: 3 August, 2023 9:19 AM IST
Niyog Mega Job Fair on August 12th; Minister KN Balagopal will inaugurate

കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ ഓഗസ്റ്റ് 12ന് രാവിലെ 10 ന് 'നിയോഗ്' മെഗാ തൊഴില്‍മേള സംഘടിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം നൗഷാദ് എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും.

ബന്ധപ്പെട്ട വാർത്തകൾ: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും ഡൽഹി പൊലീസിലും 1876 പ്പരം സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകൾ

ബാങ്കിങ്, ഫിനാന്‍സ്, അക്കൗണ്ട്‌സ്, സെയില്‍സ്, മാര്‍ക്കറ്റിങ്, അഡ്മിനിസ്‌ട്രേഷന്‍, എച്ച് ആര്‍, ഐ ടി, എഡ്യൂക്കേഷന്‍, ടെലി കമ്മ്യൂണിക്കേഷന്‍, ഓട്ടോമൊബൈല്‍സ്, മെഡിക്കല്‍ പാരാമെഡിക്കല്‍ എന്നീ വിഭാഗങ്ങളിലെ തൊഴില്‍ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. 3000 ഒഴിവുകളാണുള്ളത്. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, എന്‍ജിനീയറിങ്, ഡിപ്ലോമ, ഐ ടി ഐ അല്ലെങ്കില്‍ അധിക യോഗ്യതയുള്ള 35 വയസിനകം പ്രായമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം.

ബന്ധപ്പെട്ട വാർത്തകൾ:ഇന്നത്തെ ജോലി ഒഴിവുകൾ (01/08/2023)

എംപ്ലോയബിലിറ്റി സെന്റര്‍ കൊല്ലം എന്ന ഫേസ്ബുക്ക് പേജില്‍ നല്‍കിയ എന്‍ സി എസ് പോര്‍ട്ടല്‍ ക്യൂ ആര്‍ കോഡ് മുഖേനയാണ് രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. തുടര്‍ന്ന് ലഭിക്കുന്ന എന്‍ സി എസ് ഐ ഡിയും അഞ്ച് ബയോഡാറ്റയും സഹിതം മേളയില്‍ പങ്കെടുക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്കായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക് അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചുമായി ബന്ധപ്പെടാം. ഫോണ്‍: 8281359930, 0474 2740615

ബന്ധപ്പെട്ട വാർത്തകൾ:സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം

Kollam: 'Niyog' mega job fair will be organized on August 12 at 10 am at Fatima Mata National College under the aegis of District Employment Exchange and Employability Centre. Finance Minister KN Balagopal will inaugurate. NK Premachandran MP, M Naushad MLA and others will participate.

English Summary: Niyog Mega Job Fair on 12th; Minister KN Balagopal will inaugurate
Published on: 03 August 2023, 08:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now