Updated on: 7 September, 2021 1:18 PM IST
പ്രവാസികൾ

കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ച ധാരാളം പ്രവാസികൾ നമ്മുടെ ചുറ്റുമുണ്ട്. എന്നാൽ ഇവർക്ക് ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ ആശയുടെ കൈത്താങ്ങായി വിവിധ പദ്ധതികൾ കേരള സർക്കാർ രൂപീകരിക്കുകയുണ്ടായി. നാനോ, മൈക്രോ, മെഗാ എന്നിങ്ങനെ തരംതിരിച്ച് ധാരാളം പദ്ധതികളാണ് സർക്കാർ പ്രവാസികൾക്കായി രൂപീകരിച്ചിട്ടുള്ളത്.

കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ച ധാരാളം പ്രവാസികൾ നമ്മുടെ ചുറ്റുമുണ്ട്.

എന്നാൽ ഇവർക്ക് ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ ആശയുടെ കൈത്താങ്ങായി  വിവിധ പദ്ധതികൾ  കേരള സർക്കാർ രൂപീകരിക്കുകയുണ്ടായി. നാനോ, മൈക്രോ, മെഗാ  എന്നിങ്ങനെ തരംതിരിച്ച് ധാരാളം പദ്ധതികളാണ് സർക്കാർ പ്രവാസികൾക്കായി രൂപീകരിച്ചിട്ടുള്ളത്.  

നാനോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്‌കീം (പ്രവാസിഭദ്രത- പേൾ), മൈക്രോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്‌കീം (പ്രവാസി ഭദ്രത- മൈക്രോ), കെ.എസ്.ഐ.ഡി.സി മുഖേന നടപ്പാക്കുന്ന സ്‌പെഷ്യൽ അസിസ്റ്റൻസ് സ്‌കീം (പ്രവാസിഭദ്രത- മെഗാ) എന്നിവയാണ് പദ്ധതികൾ.

കുറഞ്ഞ വരുമാന പരിധിയുള്ള പ്രവാസി മലയാളികൾക്ക് കുടുംബശ്രീ മുഖേന രണ്ടു ലക്ഷം രൂപ വരെ പലിശരഹിത സംരംഭകത്വ വായ്പകൾ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത-നാനോ.

വിവിധ സഹകരണ സ്ഥാപനങ്ങൾ വഴിയും, ദേശസാൽകൃത ബാങ്കുകൾ വഴിയും അഞ്ച് ലക്ഷം രൂപാ വരെ സ്വയം തൊഴിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത-മൈക്രോ.

കെ.എസ്.ഐ.ഡി.സി മുഖാന്തരം നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ ധനസഹായ പദ്ധതിയാണ് പ്രവാസി ഭദ്രത-മെഗാ. 25 ലക്ഷം രൂപാ മുതൽ രണ്ടു കോടി രൂപ വരെയുള്ള വായ്പകൾ, പലിശ സബ്‌സിഡിയോടെ ഈ പദ്ധതി വഴി ലഭ്യമാകും.
വിശദവിവരങ്ങൾക്ക്: https://norkaroots.org/

പ്രവാസി സംരംഭകർക്ക് നല്ലകാലം

പ്രവാസി കേരളീയർക്ക് കേരളത്തിൽ നിക്ഷേപിക്കാനുള്ള സാധ്യതകളും അവസരങ്ങളും പരിചയപ്പെടുത്താനും എൻ.ബി.എഫ്.സി (നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ) സഹായിക്കും. വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളും സാധ്യതകളും സംബന്ധിച്ച വിവരങ്ങൾ നോർക്കയിലൂടെ ലഭിക്കും.

പദ്ധതികളെ സംബന്ധിച്ചും പദ്ധതി രേഖ തയ്യാറാക്കുന്നത് സംബന്ധിച്ചും വിദഗ്ധ സഹായം സൗജന്യമായി ലഭിക്കും. കമ്പനി, നിയമ, സാമ്പത്തിക കാര്യങ്ങളിൽ സൗജന്യ വിദഗ്‌ദോപദേശം, അടിസ്ഥാന, പശ്ചാത്തല സൗകര്യങ്ങൾക്കും സാമ്പത്തിക സഹായത്തിനും സിഡ്‌കോ, കിൻഫ്ര, കെ.എസ്.ഐ .ഡി.സി, കെ.എഫ്.സി തുടങ്ങിയ സർക്കാർ ഏജൻസികളുടെ സഹായ സഹകരണം എന്നിവ നോർക്ക നൽകുന്നു

English Summary: Norka scheme for gulf expirates
Published on: 30 August 2021, 10:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now