1. News

NVS റിക്രൂട്ട്‌മെന്റ് 2022: 2.09 ലക്ഷം രൂപ വരെ ശമ്പളമുള്ള 1900-ലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കുക, പത്താം ക്ലാസ് പാസ്സായവർക്കും അപേക്ഷിക്കാവുന്നതാണ്

നവോദയ വിദ്യാലയ സമിതി 1925 തസ്തികകളിലേക്ക് (ഗ്രൂപ്പ് എ, ബി & സി) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ പ്രക്രിയ ഇതിനകം ആരംഭിച്ചു, ഫെബ്രുവരി 10-ന് അവസാനിക്കും. ഉദ്യോഗാർത്ഥികൾക്ക് NVS-ന്റെ ഔദ്യോഗിക വെബ്സൈറ്റ് novodaya.gov.in വഴി അപേക്ഷിക്കാം.

Saranya Sasidharan
NVS Recruitment 2022: Apply for more than 1900 vacancies, salary up to Rs. 2.09 lakhs, 10th passers can also apply
NVS Recruitment 2022: Apply for more than 1900 vacancies, salary up to Rs. 2.09 lakhs, 10th passers can also apply

നവോദയ വിദ്യാലയ സമിതി 1925 തസ്തികകളിലേക്ക് (ഗ്രൂപ്പ് എ, ബി & സി) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ പ്രക്രിയ ഇതിനകം ആരംഭിച്ചു, ഫെബ്രുവരി 10-ന് അവസാനിക്കും. ഉദ്യോഗാർത്ഥികൾക്ക് NVS-ന്റെ ഔദ്യോഗിക വെബ്സൈറ്റ് novodaya.gov.in വഴി അപേക്ഷിക്കാം. ഇതൊരു മികച്ച തൊഴിൽ അവസരമാണ്; താൽപ്പര്യമുള്ള എല്ലാ ഉദ്യോഗാർത്ഥികളും എത്രയും വേഗം അപേക്ഷിക്കണം!

NVS റിക്രൂട്ട്‌മെന്റ് 2022: ഒഴിവ് വിശദാംശങ്ങൾ

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 630 തസ്തികകൾ

സ്റ്റെനോഗ്രാഫർ: 22 പോസ്റ്റുകൾ

മെസ് ഹെൽപ്പർ: 629 പോസ്റ്റുകൾ

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്: 23 പോസ്റ്റുകൾ

അസിസ്റ്റന്റ് കമ്മീഷണർ: 7 തസ്തികകൾ

വനിതാ സ്റ്റാഫ് നഴ്‌സ്: 82 തസ്തികകൾ

അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ: 10 തസ്തികകൾ

ഓഡിറ്റ് അസിസ്റ്റന്റ്: 11 തസ്തികകൾ

ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ: 4 തസ്തികകൾ

ജൂനിയർ എഞ്ചിനീയർ: 1 പോസ്റ്റ്

കമ്പ്യൂട്ടർ ഓപ്പറേറ്റർ: 4 പോസ്റ്റുകൾ

കാറ്ററിംഗ് അസിസ്റ്റന്റ്: 87 തസ്തികകൾ

ഇലക്ട്രീഷ്യൻ കം പ്ലംബർ: 273 തസ്തികകൾ

ലാബ് അറ്റൻഡർ: 142 തസ്തികകൾ

NVS റിക്രൂട്ട്‌മെന്റ് 2022:എങ്ങനെ അപേക്ഷിക്കാം?

നവോദയ വിദ്യാലയ സമിതിയിലെ 1925 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്ക്

എൻവിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക

ഹോംപേജിലെ എൻവിഎസ് റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

സ്വയം രജിസ്റ്റർ ചെയ്യുക

അപേക്ഷാ ഫോം പൂരിപ്പിക്കുക

അപേക്ഷാ ഫീസ് അടയ്ക്കുക

കൂടുതൽ ഉപയോഗത്തിനായി അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക

NVS റിക്രൂട്ട്‌മെന്റ് 2022: യോഗ്യതാ മാനദണ്ഡം

മെസ് ഹെൽപ്പർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്: പത്താം ക്ലാസ് പാസായവരും 18-നും 30-നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം.

ഇലക്ട്രീഷ്യൻ കം പ്ലംബർ: പത്താം ക്ലാസ് പാസായവരും ബന്ധപ്പെട്ട ട്രേഡിലെ ഐടിഐ പാസ് സർട്ടിഫിക്കറ്റും ഒപ്പം രണ്ട് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. പ്രായം 18 നും 40 നും ഇടയിൽ ആയിരിക്കണം

ലാബ് അറ്റൻഡന്റ്: ഉദ്യോഗാർത്ഥി ലബോറട്ടറി ടെക്‌നിക്കിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമയോ + 10-ാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ 12-ാം ക്ലാസ് പാസാക്കിയിരിക്കണം.

മറ്റ് തസ്തികകളിലേക്കുള്ള വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നു.

NVS റിക്രൂട്ട്‌മെന്റ് 2022: അപേക്ഷാ ഫീസ്

അസിസ്റ്റന്റ് കമ്മീഷണർ തസ്തികയിലേക്ക് അപേക്ഷാ ഫീസ് 1500 രൂപയും വനിതാ സ്റ്റാഫ് നഴ്സിന് 1200 രൂപയുമാണ്. ലാബ് അറ്റൻഡർ, മെസ് ഹെൽപ്പർ, എംടിഎസ് എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ 750 രൂപയുമാണ് അപേക്ഷ ഫീസ്. ബാക്കിയുള്ള തസ്തികകൾക്ക് 1000 രൂപയുമാണ്.

NVS റിക്രൂട്ട്‌മെന്റ് 2022: ശമ്പളം

അസിസ്റ്റന്റ് കമ്മീഷണർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 78800 മുതൽ 2,09,200 രൂപ വരെ

അസിസ്റ്റന്റ് കമ്മീഷണർക്ക് (അഡ്മിനിസ്‌ട്രേഷൻ) 67700 മുതൽ 208700 രൂപ വരെ

വനിതാ സ്റ്റാഫ് നഴ്‌സുമാർക്ക് 44900 മുതൽ 1,42,400 രൂപ വരെ

അസിസ്റ്റന്റ് സെക്ഷൻ ഓഫീസർക്ക് 1,42,400 രൂപ വരെയും ശമ്പളം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് NVS ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: NVS Recruitment 2022: Apply for more than 1900 vacancies, salary up to Rs. 2.09 lakhs, 10th passers can also apply

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds