1. News

IARI റിക്രൂട്ട്‌മെന്റ് 2022: കാർഷിക മേഖലയിലെ മികച്ച തൊഴിൽ അവസരങ്ങൾ

കൃഷിയിൽ താൽപ്പര്യമുള്ളവർക്കും, ഗവേഷണത്തിൽ താൽപര്യമുള്ളവർക്കും കാർഷിക മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കുമായി നിരവധി അവസരങ്ങൾ. ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്ന തൊഴിലുകളാണ് ഇവ. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/ഫീൽഡ് വർക്കർ, ജെആർഎഫ് (JRF) പ്രോജക്ട് അസോസിയേറ്റ് -I തുടങ്ങി അനവധി റിക്രൂട്ട്‌മെന്റുകൾ നടത്തുന്നു.

Anju M U
farming
IARI റിക്രൂട്ട്‌മെന്റ് 2022

കൃഷിയിൽ താൽപ്പര്യമുള്ളവർക്കും, ഗവേഷണത്തിൽ താൽപര്യമുള്ളവർക്കും കാർഷിക മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കുമായി നിരവധി അവസരങ്ങൾ. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI)പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ നിരവധി തൊഴിൽ അവസരങ്ങളാണ് ഒരുങ്ങുന്നത്. ഈ തൊഴിൽ അവസരങ്ങളേതെല്ലാമെന്ന് പരിശോധിച്ച് ഉടൻ അപേക്ഷ അയച്ച് സുരക്ഷിതമായ ജോലി ഉറപ്പാക്കൂ.

ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/ഫീൽഡ് വർക്കർ, ജെആർഎഫ് (JRF) പ്രോജക്ട് അസോസിയേറ്റ് -I തുടങ്ങി അനവധി റിക്രൂട്ട്‌മെന്റുകൾ നടത്തുന്നു. താൽപ്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ വായിച്ച് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കണം.

കാർഷികരംഗത്ത് താൽപര്യമുള്ളവർക്ക് ഉയർന്ന് ജോലികൾ നേടാനുള്ള മികച്ച അവസരമാണിത്. ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്ന തൊഴിലുകളാണ് ഇവ.


ഐഎആർഐ റിക്രൂട്ട്‌മെന്റ് 2022: വിശദാംശങ്ങൾ (IARI Recruitment 2022; Details)

സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ഫീൽഡ് വർക്കർ

ജോലി സ്ഥലം- ഡൽഹി
ജോലി രീതി- ഫുൾ ടൈം
അവശ്യമായ യോഗ്യതകൾ- സയൻസ് വിഷയത്തിൽ ബിരുദം. എംഎസ് ഓഫീസ് (MS office)/ ലബോറട്ടറി, ഫീൽഡ് വർക്ക് എന്നിവയെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
ശമ്പളം- 18.000 രൂപ, 24 ശതമാനം HRA
പ്രായം- പരമാവധി 35 വയസ്സ്

പ്രോജക്ട് അസോസിയേറ്റ് ഐ

ജോലി രീതി- ഫുൾ ടൈം
അപേക്ഷിക്കാനുള്ള അവസാന തീയതി- 3 ഫെബ്രുവരി 2022

അവശ്യമായ യോഗ്യതകൾ- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്/ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ / സോഫ്റ്റ്വെയർ എൻജിനീയറിങ് എന്നിവയിൽ B.E/ B.Tech. അല്ലെങ്കിൽ അംഗീകൃത കോളേജിൽ നിന്നുള്ള തത്തുല്യമായ കോഴ്സ് പൂർത്തിയാക്കിയിരിക്കണം.
ശമ്പളം- 31000 രൂപ (പ്രതിമാസം)
പ്രായം- 35 വയസ്സ്

ഫീൽഡ് വർക്കർ

ജോലി സ്ഥലം- ഡൽഹി
അപേക്ഷിക്കാനുള്ള അവസാന തീയതി- 3 ഫെബ്രുവരി 2022
ജോലി രീതി- ഫുൾ ടൈം

അവശ്യമായ യോഗ്യതകൾ- അപേക്ഷകർക്ക് അംഗീകൃത കോളേജിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.
ശമ്പളം- 18000 രൂപ (പ്രതിമാസം)
പ്രായം- 50 വയസ്സ്

ജെആർഎഫ് / പ്രോജക്ട് അസോസിയേറ്റ് -I (JRF / Project Associate-I)

അവശ്യമായ യോഗ്യതകൾ- ഉദ്യോഗാർഥികൾ പ്ലാന്റ് പാത്തോളജി / ബയോടെക്‌നോളജി / മോളിക്യുലാർ ബയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ബോട്ടണി & അലൈഡ് സയൻസസിൽ ബിരുദാനന്തര ബിരുദം (പിജി) നേടിയ, താഴെ പറയുന്നവയിൽ ഏതെങ്കിലുമൊന്ന് യോഗ്യതയായി ഉള്ളവരായിരിക്കണം.

  • അസിസ്റ്റന്റ് പ്രൊഫസർഷിപ്പ് അല്ലെങ്കിൽ ഗേറ്റ് ഉൾപ്പെടെയുള്ള നാഷണൽ എലിജിബിലിറ്റി ടെസ്റ്റുകളിലൂടെയും CSIR-UGC NETലൂടെയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾ.

  • കേന്ദ്ര സർക്കാരിന്റെ വകുപ്പുകളും അവരുടെ ഏജൻസികളും DST, DBT, DAE, DOS, DRDO, MHRD, ICAR, ICMR, IIT, IISc, IISER തുടങ്ങിയ സ്ഥാപനങ്ങളും നടത്തുന്ന ദേശീയ തല പരീക്ഷകളിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർ.

ശമ്പളം - 31,000 രൂപ മുതൽ 35000 രൂപ വരെ (പ്രതിമാസം)

IARI റിക്രൂട്ട്‌മെന്റ് 2022: അപേക്ഷിക്കേണ്ട വിധം (IARI Recruitment 2022: How to Apply)

IARIയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഉദ്യോഗാർഥികൾക്ക് മുകളിൽ പറഞ്ഞ ജോലികളെക്കുറിച്ച് വിശദമായി അറിയാം. ഓരോ പോസ്റ്റുകൾക്കും പ്രത്യേക ഇമെയിൽ ഐഡി നൽകിയിട്ടുണ്ട്. വിശദമായ ബയോ ഡാറ്റയും നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാം.

English Summary: IARI Recruitment 2022: Various Job Offers in India's Top Agriculture Institution

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds