1. News

2033-34ൽ ആഗോള പാലുൽപ്പാദനത്തിന്റെ 33% സംഭാവന ചെയ്യാൻ ലക്ഷ്യമിട്ട് ഇന്ത്യ: അമിത് ഷാ

2033-34 ൽ ആഗോള പാൽ ഉൽപാദനത്തിന്റെ 33 ശതമാനം (MMT) സംഭാവന ചെയ്യാൻ ഇന്ത്യ ലക്ഷ്യമിടുന്നതായി കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ശനിയാഴ്ച പറഞ്ഞു.

Raveena M Prakash
On 2033-34 India will donate 33% of Global Milk Production
On 2033-34 India will donate 33% of Global Milk Production

2033-34ൽ ആഗോള പാൽ ഉൽപാദനത്തിന്റെ 33 ശതമാനം (MMT) സംഭാവന ചെയ്യാൻ ഇന്ത്യ ലക്ഷ്യമിടുന്നതായി കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ശനിയാഴ്ച പറഞ്ഞു. ഇത് നേടിയെടുക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും സഹകരണ സ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് 49-ാമത് ക്ഷീര വ്യവസായ സമ്മേളനത്തിൽ പങ്കെടുക്കവെ പറഞ്ഞു. 

' 2033-34 ആകുമ്പോഴേക്കും ലോകത്തെ പാലിന്റെ ഉൽപാദനം 330 MMT അഥവാ 33 ശതമാനം ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മൾ മുന്നോട്ട് പോകേണ്ടത് എന്നും, രണ്ട് ലക്ഷം പുതിയ പ്രാഥമിക പാൽ ഉൽപ്പാദക സമിതികൾ പഞ്ചായത്ത് തലത്തിൽ രൂപീകരിച്ചാൽ ഇത് സാധ്യമാവും. വരും വർഷങ്ങളിൽ, ആഗോള പാൽ ഉൽപ്പാദനത്തിന്റെ 33 ശതമാനം സംഭാവന ചെയ്യുന്ന രാജ്യമാകാനുള്ള ശേഷി ഇന്ത്യക്കുണ്ടാകുമെന്ന്, ഷാ പറഞ്ഞു.

ഈ ലക്ഷ്യം നേടുന്നതിനായി, കേന്ദ്ര-സംസ്ഥാന സർക്കാരുകളും സഹകരണ പ്രസ്ഥാനങ്ങളും ഒരുമിച്ച് ഇതിനു വേണ്ടി പ്രവർത്തിക്കണം. വൻതോതിലുള്ള ഉൽപ്പാദനം നിലനിർത്തിക്കൊണ്ടുതന്നെ നമ്മൾ ബഹുജന ഉത്പാദനം ഒരു അടിസ്ഥാന യാഥാർത്ഥ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: പിയൂഷ് ഗോയൽ

English Summary: On 2033-34 India will donate 33% of Global Milk Production

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds