വൈക്കം: വൈക്കം മിനി സിവിൽ സ്റ്റഷന്‍റെ മട്ടുപ്പാവിനെ ഹരിതാഭമാക്കി ജീവനക്കാർ.ജോയിന്റ് കൗണ്‍സില്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ജീവനക്കാർ കൃഷി നടത്തിയത്. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നഗരസഭാ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് ഉദ്ഘാടനം ചെയ്തു. Municipal Chairman Biju Kannezhath inaugurated the vegetable harvest.
വിളവെടുപ്പില്‍ ലഭിച്ച പച്ചക്കറികള്‍ നഗരസഭയുടെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും ക്വാറന്റൈന്‍ സെന്ററിലേക്കുമായി സംഭാന നല്‍കി. ചടങ്ങില്‍ തഹസില്‍ദാര്‍ കെ.കെ ബിനി, എല്‍.ആര്‍ തഹസില്‍ദാര്‍ പി.സജി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മറ്റി അംഗം എസ്.പി സുമോദ്, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.പി ദേവസ്യ, എന്‍.സുദേവന്‍, മേഖലാ സെക്രട്ടറി എം.രാംദാസ്, പ്രീതി പ്രഹ്‌ളാദ്, പി. ആര്‍. ശ്യാംരാജ് എന്നിവര്‍ പ്രസംഗിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റബ്ബർ തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം